Revelation - വെളിപ്പാടു വെളിപാട് 1 | View All

1. യേശുക്രിസ്തുവിന്റെ വെളിപ്പാടുവേഗത്തില് സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവന് അതു തന്റെ ദൂതന് മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദര്ശിപ്പിച്ചു.
ദാനീയേൽ 2:28, ദാനീയേൽ 2:45

1. This is a revelation from Jesus Christ, which God gave him to show his servants the events that must soon take place. He sent an angel to present this revelation to his servant John,

2. അവന് ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താന് കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.

2. who faithfully reported everything he saw. This is his report of the word of God and the testimony of Jesus Christ.

3. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്പ്പിക്കുന്നവനും കേള്ക്കുന്നവരും അതില് എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്; സമയം അടുത്തിരിക്കുന്നു.

3. God blesses the one who reads the words of this prophecy to the church, and he blesses all who listen to its message and obey what it says, for the time is near.

4. യോഹന്നാന് ആസ്യയിലെ ഏഴു സഭകള്ക്കും എഴുതുന്നതുഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല് നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കല്നിന്നും
പുറപ്പാടു് 3:14, യെശയ്യാ 41:4

4. This letter is from John to the seven churches in the province of Asia. Grace and peace to you from the one who is, who always was, and who is still to come; from the sevenfold Spirit before his throne;

5. വിശ്വസ്തസാക്ഷിയും മരിച്ചവരില് ആദ്യജാതനും ഭൂരാജാക്കന്മാര്ക്കും അധിപതിയും ആയ യേശുക്രിസ്തുവിങ്കല് നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
സങ്കീർത്തനങ്ങൾ 89:27, സങ്കീർത്തനങ്ങൾ 89:37, സങ്കീർത്തനങ്ങൾ 130:8, യെശയ്യാ 40:2

5. and from Jesus Christ. He is the faithful witness to these things, the first to rise from the dead, and the ruler of all the kings of the world.All glory to him who loves us and has freed us from our sins by shedding his blood for us.

6. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല് വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്ത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേന് .
പുറപ്പാടു് 19:6, യെശയ്യാ 61:6

6. He has made us a Kingdom of priests for God his Father. All glory and power to him forever and ever! Amen.

7. ഇതാ, അവന് മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങള് ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേന് .
യെശയ്യാ 19:1, ദാനീയേൽ 7:13, സെഖർയ്യാവു 12:10, സെഖർയ്യാവു 12:12

7. Look! He comes with the clouds of heaven. And everyone will see him-- even those who pierced him. And all the nations of the world will mourn for him. Yes! Amen!

8. ഞാന് അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്വ്വശക്തിയുള്ള ദൈവമായ കര്ത്താവു അരുളിച്ചെയ്യുന്നു.
ആമോസ് 4:13, പുറപ്പാടു് 3:14, യെശയ്യാ 41:4

8. I am the Alpha and the Omega-- the beginning and the end,' says the Lord God. 'I am the one who is, who always was, and who is still to come-- the Almighty One.'

9. നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന് എന്ന ഞാന് ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില് ആയിരുന്നു.

9. I, John, am your brother and your partner in suffering and in God's Kingdom and in the patient endurance to which Jesus calls us. I was exiled to the island of Patmos for preaching the word of God and for my testimony about Jesus.

10. കര്ത്തൃദിവസത്തില് ഞാന് ആത്മവിവശനായി

10. It was the Lord's Day, and I was worshiping in the Spirit. Suddenly, I heard behind me a loud voice like a trumpet blast.

11. നീ കാണുന്നതു ഒരു പുസ്തകത്തില് എഴുതി എഫെസൊസ്, സ്മുര്ന്നാ; പെര്ഗ്ഗമൊസ്, തുയഥൈര, സര്ദ്ദീസ്, ഫിലദെല്ഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകള്ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകില് കേട്ടു.

11. It said, 'Write in a book everything you see, and send it to the seven churches in the cities of Ephesus, Smyrna, Pergamum, Thyatira, Sardis, Philadelphia, and Laodicea.'

12. എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാന് ഞാന് തിരിഞ്ഞു.

12. When I turned to see who was speaking to me, I saw seven gold lampstands.

13. തിരിഞ്ഞപ്പോള് ഏഴു പൊന് നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില് നിലയങ്കി ധരിച്ചു മാറത്തു പൊന് കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
സങ്കീർത്തനങ്ങൾ 45:2, യേഹേസ്കേൽ 1:26, യേഹേസ്കേൽ 8:2, യേഹേസ്കേൽ 9:2, യേഹേസ്കേൽ 9:11, ദാനീയേൽ 10:5, ദാനീയേൽ 7:13

13. And standing in the middle of the lampstands was someone like the Son of Man. He was wearing a long robe with a gold sash across his chest.

14. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
ദാനീയേൽ 7:9, ദാനീയേൽ 10:6

14. His head and his hair were white like wool, as white as snow. And his eyes were like flames of fire.

15. കാല് ഉലയില് ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചല്പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില് ഏഴു നക്ഷത്രം ഉണ്ടു;
യേഹേസ്കേൽ 1:24, യേഹേസ്കേൽ 43:2

15. His feet were like polished bronze refined in a furnace, and his voice thundered like mighty ocean waves.

16. അവന്റെ വായില് നിന്നു മൂര്ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള് പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന് ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.
ന്യായാധിപന്മാർ 5:31, യെശയ്യാ 49:2

16. He held seven stars in his right hand, and a sharp two-edged sword came from his mouth. And his face was like the sun in all its brilliance.

17. അവനെ കണ്ടിട്ടു ഞാന് മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല് വീണു. അവന് വലങ്കൈ എന്റെ മേല് വെച്ചുഭയപ്പെടേണ്ടാ, ഞാന് ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.
യെശയ്യാ 44:6, യെശയ്യാ 48:12, ദാനീയേൽ 10:19

17. When I saw him, I fell at his feet as if I were dead. But he laid his right hand on me and said, 'Don't be afraid! I am the First and the Last.

18. ഞാന് മരിച്ചവനായിരുന്നു; എന്നാല് ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല് എന്റെ കൈവശമുണ്ടു.

18. I am the living one. I died, but look-- I am alive forever and ever! And I hold the keys of death and the grave.

19. നീ കണ്ടതും ഇപ്പോള് ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും
യെശയ്യാ 48:6, ദാനീയേൽ 2:29, ദാനീയേൽ 2:45

19. 'Write down what you have seen-- both the things that are now happening and the things that will happen.

20. എന്റെ വലങ്കയ്യില് കണ്ട ഏഴു നക്ഷത്രത്തിന്റെ മര്മ്മവും ഏഴു പൊന് നിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളകൂ ഏഴു സഭകള് ആകുന്നു എന്നു കല്പിച്ചു.

20. This is the meaning of the mystery of the seven stars you saw in my right hand and the seven gold lampstands: The seven stars are the angels of the seven churches, and the seven lampstands are the seven churches.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |