Revelation - വെളിപ്പാടു വെളിപാട് 8 | View All

1. അവന് ഏഴാം മുദ്രപൊട്ടിച്ചപ്പോള് സ്വര്ഗ്ഗത്തില് ഏകദേശം അര മണിക്ക്കുറോളം മൌനത ഉണ്ടായി.

2. അപ്പോള് ദൈവസന്നിധിയില് ഏഴു ദൂതന്മാര് നിലക്കുന്നതു ഞാന് കണ്ടു; അവര്ക്കും ഏഴു കാഹളം ലഭിച്ചു.

3. മറ്റൊരു ദൂതന് ഒരു സ്വര്ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിന് മുമ്പിലുള്ള സ്വര്ണ്ണപീഠത്തിന് മേല് സകലവിശുദ്ധന്മാരുടെയും പ്രാര്ത്ഥനയോടു ചേര്ക്കേണ്ടതിന്നു വളരെ ധൂപവര്ഗ്ഗം അവന്നു കൊടുത്തു.
പുറപ്പാടു് 30:1-3, സങ്കീർത്തനങ്ങൾ 141:2, ആമോസ് 9:1

4. ധൂപവര്ഗ്ഗത്തിന്റെ പൂക വിശുദ്ധന്മാരുടെ പ്രാര്ത്ഥനയോടുകൂടെ ദൂതന്റെ കയ്യില്നിന്നു ദൈവസന്നിധിയിലേക്കു കയറി.

5. ദൂതന് ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല് നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
പുറപ്പാടു് 19:16, ലേവ്യപുസ്തകം 16:12

6. ഏഴു കാഹളമുള്ള ദൂതന്മാര് ഏഴുവരും കാഹളം ഊതുവാന് ഒരുങ്ങിനിന്നു.

7. ഒന്നാമത്തവന് ഊതി; അപ്പോള് രക്തം കലര്ന്ന കല്മഴയും തീയും ഭൂമിമേല് ചൊരിഞ്ഞിട്ടു ഭൂമിയില് മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില് മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
പുറപ്പാടു് 9:24, യേഹേസ്കേൽ 38:22, യോവേൽ 2:30

8. രണ്ടാമത്തെ ദൂതന് ഊതി; അപ്പോള് തീ കത്തുന്ന വന് മലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലില് മൂന്നിലൊന്നു രക്തമായിത്തീര്ന്നു.
പുറപ്പാടു് 7:19, യിരേമ്യാവു 51:25

9. സമുദ്രത്തില് പ്രാണനുള്ള സൃഷ്ടികളില് മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.

10. മൂന്നാമത്തെ ദൂതന് ഊതി; അപ്പോള് ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളില് മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു.
യെശയ്യാ 14:12

11. ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേര്; വെള്ളത്തില് മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാല് മനുഷ്യരില് പലരും മരിച്ചുപോയി.
യിരേമ്യാവു 9:15

12. നാലാമത്തെ ദൂതന് ഊതി; അപ്പോള് സൂര്യനില് മൂന്നിലൊന്നിനും ചന്ദ്രനില് മൂന്നിലൊന്നിന്നും നക്ഷത്രങ്ങളില് മൂന്നിലൊന്നിന്നും ബാധ തട്ടി; അവയില് മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
യെശയ്യാ 13:10, യേഹേസ്കേൽ 32:7-8, യോവേൽ 2:10, യോവേൽ 3:15

13. അനന്തരം ഒരു കഴുകുഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാന് കാണ്കയും കേള്ക്കയും ചെയ്തു.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |