Judges - ന്യായാധിപന്മാർ 17 | View All

1. എഫ്രയീംമലനാട്ടില് മീഖാവു എന്നു പേരുള്ള ഒരു പുരുഷന് ഉണ്ടായിരുന്നു.

1. There was a man in mount Ephraim, named Micah

2. അവന് തന്റെ അമ്മയോടുനിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന് കേള്ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കല് ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാല് അനുഗ്രഹിക്കപ്പെട്ടവന് എന്നു അവന്റെ അമ്മ പറഞ്ഞു.

2. which said unto his mother: the eleven hundredth silverlings that were taken from thee, about which thou cursedst and saidst in mine ears: Behold the silver is with me for I took it away. Then said his mother, blessed be thou my son, in the LORD.

3. അവന് ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോള് അവന്റെ അമ്മകൊത്തുപണിയും വാര്പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാന് ഞാന് ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവേക്കു നേര്ന്നിരിക്കുന്നു; ആകയാല് ഞാന് അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.

3. And so he restored the eleven hundredth silverlings to his mother again. And his mother said: I vowed the silver unto the LORD of mine hand for my son: to make a graven image and an image of metal. Now therefore I give it thee again.

4. അവന് വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോള് അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യില് കൊടുത്തു; അവന് അതുകൊണ്ടു കൊത്തുപണിയും വാര്പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടില് ഉണ്ടായിരുന്നു.

4. And he restored the money again unto his mother. Then his mother took two hundredth silverlings and put them to a goldsmith, to make thereof a graven image and a image of metal, which remained in the house of Micah.

5. മീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവന് ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരില് ഒരുത്തനെ കരപൂരണം കഴിച്ചു; അവന് അവന്റെ പുരോഹിതനായ്തീര്ന്നു.

5. And the man Micah had a chapel of gods, and made an Ephod and images, and filled the hand of one of his sons which became his priest.

6. അക്കാലത്തു യിസ്രായേലില് രാജാവില്ലായിരുന്നു; ഔരോരുത്തന് ബോധിച്ചതു പോലെ നടന്നു.

6. For in those days there was no king in Israel, but every man did what thought him best.

7. യെഹൂദയിലെ ബേത്ത്--ലേഹെമ്യനായി യെഹൂദാഗോത്രത്തില്നിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവന് ലേവ്യനും അവിടെ വന്നുപാര്ത്തവനുമത്രേ.

7. And there was a young man out of Bethlehem Juda, and out of the kindreds of Juda: which young man was a Levite and sojourned there.

8. തരംകിട്ടുന്നേടത്തു ചെന്നു പാര്പ്പാന് വേണ്ടി അവന് യെഹൂദയിലെ ബേത്ത്ളേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തില് എഫ്രയീംമലനാട്ടില് മീഖാവിന്റെ വീടുവരെ എത്തി.

8. And the man departed out of the city of Bethlehem Juda, to go dwell where he could find a place. And he came to mount Ephraim, and to the house of Micah as he journeyed.

9. മീഖാവു അവനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന് യെഹൂദയിലെ ബേത്ത്ളേഹെമില്നിന്നു വരുന്ന ഒരു ലേവ്യന് ആകുന്നു; തരം കിട്ടുന്നേടത്തു പാര്പ്പാന് പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.

9. And Micah said unto him, whence comest thou? and the Levite answered him: I am of Bethlehem Juda, and go to dwell where I may find a place.

10. മീഖാവു അവനോടുനീ എന്നോടുകൂടെ പാര്ത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന് നിനക്കു ആണ്ടില് പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു അങ്ങനെ ലേവ്യന് അകത്തു ചെന്നു.

10. And Micah said unto him: dwell with me, and be unto me a father and a priest. And I will give thee ten silverlings by year and raiment of all sorts, and thy meat and drink.

11. അവനോടുകൂടെ പാര്പ്പാന് ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരില് ഒരുത്തനെപ്പോലെ ആയ്തീര്ന്നു.

11. And the Levite went and began to dwell with the man, and was unto him as dear as one of his own sons.

12. മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീര്ന്നു മീഖാവിന്റെ വീട്ടില് പാര്ത്തു.

12. And Micah filled the hand of the Levite, and the young man became his priest, and continued in the house of Micah.

13. ഒരു ലേവ്യന് എനിക്കു പുരോഹിതനായിരിക്കയാല് യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോള് തീര്ച്ചതന്നേ എന്നു മീഖാവു പറഞ്ഞു.

13. Then said Micah, now I am sure that the LORD will be good unto me, seeing I have a Levite to my priest.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |