Judges - ന്യായാധിപന്മാർ 2 | View All

1. അനന്തരം യഹോവയുടെ ഒരു ദൂതന് ഗില്ഗാലില്നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതുഞാന് നിങ്ങളെ മിസ്രയീമില്നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നുനിങ്ങളോടുള്ള എന്റെ നിയമം ഞാന് ഒരിക്കലും ലംഘിക്കയില്ല എന്നും

1. And an angel of the LORD came up from Gilgal to Bochim, and said, I made you to go up out of Egypt, and have brought you to the land which I swore to your fathers; and I said, I will never break my covenant with you.

2. നിങ്ങള് ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള് ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല് നിങ്ങള് എന്റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള് ചെയ്തതു എന്തു?

2. And you shall make no league with the inhabitants of this land; you shall throw down their altars: but you have not obeyed my voice: why have you done this?

3. അതുകൊണ്ടു ഞാന് അവരെ നിങ്ങളുടെ മുമ്പില്നിന്നു നീക്കിക്കളകയില്ല; അവര് നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര് നിങ്ങള്ക്കു കണിയായും ഇരിക്കും എന്നു ഞാന് പറയുന്നു.

3. Why I also said, I will not drive them out from before you; but they shall be as thorns in your sides, and their gods shall be a snare to you.

4. യഹോവയുടെ ദൂതന് ഈ വചനം എല്ലായിസ്രായേല്മക്കളോടും പറഞ്ഞപ്പോള് ജനം ഉച്ചത്തില് കരഞ്ഞു.

4. And it came to pass, when the angel of the LORD spoke these words to all the children of Israel, that the people lifted up their voice, and wept.

5. അവര് ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവര്) എന്നു പേരിട്ടു; അവിടെ യഹോവേക്കു യാഗം കഴിച്ചു.

5. And they called the name of that place Bochim: and they sacrificed there to the LORD.

6. എന്നാല് യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേല്മക്കള് ദേശം കൈവശമാക്കുവാന് ഔരോരുത്തന് താന്താന്റെ അവകാശത്തിലേക്കു പോയി.

6. And when Joshua had let the people go, the children of Israel went every man to his inheritance to possess the land.

7. യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാള് ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.

7. And the people served the LORD all the days of Joshua, and all the days of the elders that outlived Joshua, who had seen all the great works of the LORD, that he did for Israel.

8. എന്നാല് യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.

8. And Joshua the son of Nun, the servant of the LORD, died, being an hundred and ten years old.

9. അവനെ എഫ്രയീംപര്വ്വതത്തിലെ തിമ്നാത്ത്--ഹേരെസില് ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയില് അടക്കംചെയ്തു.

9. And they buried him in the border of his inheritance in Timnathheres, in the mount of Ephraim, on the north side of the hill Gaash.

10. പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേര്ന്നു; അവരുടെ ശേഷം യഹോവയെയും അവന് യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:36

10. And also all that generation were gathered to their fathers: and there arose another generation after them, which knew not the LORD, nor yet the works which he had done for Israel.

11. എന്നാല് യിസ്രായേല്മക്കള് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്വിഗ്രഹങ്ങളെ സേവിച്ചു,

11. And the children of Israel did evil in the sight of the LORD, and served Baalim:

12. തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു.

12. And they forsook the LORD God of their fathers, which brought them out of the land of Egypt, and followed other gods, of the gods of the people that were round about them, and bowed themselves to them, and provoked the LORD to anger.

13. അവര് യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.

13. And they forsook the LORD, and served Baal and Ashtaroth.

14. യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവര്ച്ചചെയ്യേണ്ടതിന്നു അവന് അവരെ കവര്ച്ചക്കാരുടെ കയ്യില് ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കള്ക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാന് അവര്ക്കും പിന്നെ കഴിഞ്ഞില്ല.

14. And the anger of the LORD was hot against Israel, and he delivered them into the hands of spoilers that spoiled them, and he sold them into the hands of their enemies round about, so that they could not any longer stand before their enemies.

15. യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര് ചെന്നേടത്തൊക്കെയും അനര്ത്ഥം വരത്തക്കവണ്ണം അവര്ക്കും വിരോധമായിരുന്നു; അവര്ക്കും മഹാകഷ്ടം ഉണ്ടാകയും ചെയ്തു.

15. Wherever they went out, the hand of the LORD was against them for evil, as the LORD had said, and as the LORD had sworn to them: and they were greatly distressed.

16. എന്നാല് യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവര് കവര്ച്ചക്കാരുടെ കയ്യില് നിന്നു അവരെ രക്ഷിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:20

16. Nevertheless the LORD raised up judges, which delivered them out of the hand of those that spoiled them.

17. അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാര് നടന്ന വഴിയില്നിന്നു വേഗം മാറിക്കളഞ്ഞു; അവര് യഹോവയുടെ കല്പനകള് അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.

17. And yet they would not listen to their judges, but they went a whoring after other gods, and bowed themselves to them: they turned quickly out of the way which their fathers walked in, obeying the commandments of the LORD; but they did not so.

18. യഹോവ അവര്ക്കും ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോള് യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യില്നിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കല് യഹോവേക്കു മനസ്സിലിവു തോന്നും.

18. And when the LORD raised them up judges, then the LORD was with the judge, and delivered them out of the hand of their enemies all the days of the judge: for it repented the LORD because of their groanings by reason of them that oppressed them and vexed them.

19. എന്നാല് ആ ന്യായാധിപന് മരിച്ചശേഷം അവര് തിരിഞ്ഞു അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചും കൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാള് അധികം വഷളത്വം പ്രവര്ത്തിക്കും; അവര് തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.

19. And it came to pass, when the judge was dead, that they returned, and corrupted themselves more than their fathers, in following other gods to serve them, and to bow down to them; they ceased not from their own doings, nor from their stubborn way.

20. അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചുഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാന് കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ചു എന്റെ വാക്കു കേള്ക്കായ്കയാല്

20. And the anger of the LORD was hot against Israel; and he said, Because that this people has transgressed my covenant which I commanded their fathers, and have not listened to my voice;

21. അവരുടെ പിതാക്കന്മാര് അനുസരിച്ചു നടന്ന യഹോവയുടെ വഴിയില് ഇവരും അനസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്നു ഞാനും,

21. I also will not from now on drive out any from before them of the nations which Joshua left when he died:

22. യോശുവ മരിക്കുമ്പോള് വിട്ടേച്ചുപോയ ജാതികളില് ഒന്നിനെയും ഇനി അവരുടെ മുമ്പില്നിന്നു നീക്കിക്കളകയില്ല എന്നു അവന് അരുളിച്ചെയ്തു.

22. That through them I may prove Israel, whether they will keep the way of the LORD to walk therein, as their fathers did keep it, or not.

23. അങ്ങനെ യഹോവ ആ ജാതികളെ വേഗത്തില് നീക്കിക്കളയാതെയും യോശുവയുടെ കയ്യില് ഏല്പിക്കാതെയും വെച്ചിരുന്നു.

23. Therefore the LORD left those nations, without driving them out hastily; neither delivered he them into the hand of Joshua.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |