1 Samuel - 1 ശമൂവേൽ 1 | View All

1. ശമൂവേല്ഒന്നാം പുസ്തകം

1. Now there was a certain man of Ramathaim Zophim, of the mountains of Ephraim, and his name was Elkanah the son of Jeroham, the son of Elihu, the son of Tohu, the son of Zuph, an Ephrathite.

2. എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമില് എല്ക്കാനാ എന്നു പേരുള്ള ഒരു പുരുഷന് ഉണ്ടായിരുന്നു; അവന് എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകന് ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകന് ആയിരുന്നു.

2. And he had two wives: the name of one was Hannah, and the name of the other Peninnah. Peninnah had children, but Hannah had no children.

3. എല്ക്കാനെക്കു രണ്ടു ഭാര്യമാര് ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവള്ക്കു പെനിന്നാ എന്നും പേര്; പെനിന്നെക്കു മക്കള് ഉണ്ടായിരുന്നു; ഹന്നെക്കോ മക്കള് ഇല്ലായിരുന്നു.

3. And this man went up from his city year after year to bow down and sacrifice unto Jehovah of Hosts in Shiloh. And the two sons of Eli, Hophni and Phinehas, were priests unto Jehovah there.

4. അവന് ശീലോവില് സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തില്നിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവേക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.

4. And whenever the time came for Elkanah to make an offering, he would give portions to Peninnah his wife and to all her sons and daughters.

5. എല്ക്കാനാ യാഗം കഴിക്കുമ്പോള് ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാര്ക്കും പുത്രിമാര്ക്കും ഔഹരികൊടുക്കും.

5. But to Hannah he would give a double portion, for he loved Hannah, although Jehovah had closed up her womb.

6. ഹന്നെക്കോ അവന് ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഔഹരി കൊടുക്കും. എന്നാല് യഹോവ അവളുടെ ഗര്ഭം അടെച്ചിരിന്നു.

6. And her rival also provoked her to vexation, to make her tremble, because Jehovah had closed up her womb.

7. യഹോവ അവളുടെ ഗര്ഭം അടെച്ചിരുന്നതിനാല് അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാന് തക്കവണ്ണം വളരെ മുഷിപ്പിച്ചു.

7. And so it was, year by year, when she went up to the house of Jehovah, that she provoked her; therefore she wept and did not eat.

8. അവള് യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവള് അങ്ങനെ ചെയ്തുപോന്നു. അവള് അവളെ മുഷിപ്പിച്ചതുകൊണ്ടു അവള് കരഞ്ഞു പട്ടിണി കിടന്നു.

8. Then Elkanah her husband said to her, Hannah, why do you weep? Why do you not eat? And why does your heart quiver? Am I not better to you than ten sons?

9. അവളുടെ ഭര്ത്താവായ എല്ക്കാനാ അവളോടുഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാന് നിനക്കു പത്തു പുത്രന്മാരെക്കാള് നന്നല്ലയോ എന്നു പറഞ്ഞു.

9. So Hannah rose up after they had finished eating and drinking in Shiloh. Now Eli the priest was sitting on the seat by the doorpost of the temple of Jehovah.

10. അവര് ശീലോവില്വെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കല് ആസനത്തില് ഇരിക്കയായിരുന്നു.

10. And she was in bitterness of soul, and prayed to Jehovah and wept with weeping.

11. അവള് മനോവ്യസനത്തോടെ യഹോവയോടു പ്രാര്ത്ഥിച്ചു വളരെ കരഞ്ഞു.
ലൂക്കോസ് 1:48

11. And she vowed a vow and said, O Jehovah of Hosts, if You will look to see the affliction of Your handmaid and remember me, and not forget Your handmaid, but will give Your handmaid a male child, then I shall give him unto Jehovah all the days of his life, and no razor shall come upon his head.

12. അവള് ഒരു നേര്ച്ചനേര്ന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഔര്ക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നലകുകയും ചെയ്താല് അടിയന് അവനെ അവന്റെ ജീവപര്യന്തം യഹോവേക്കു കൊടുക്കും; അവന്റെ തലയില് ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.

12. And it happened, as she continued praying before Jehovah, that Eli was watching her mouth.

13. ഇങ്ങനെ അവള് യഹോവയുടെ സന്നിധിയില് പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുമ്പോള് ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.

13. Now Hannah spoke in her heart; only her lips moved, but her voice was not heard. Therefore Eli thought she was drunk.

14. ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാല് അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്പ്പാനില്ലായിരുന്നു; ആകയാല് അവള്ക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.

14. So Eli said to her, How long will you be drunk? Put your wine away from you!

15. ഏലി അവളോടുനീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.

15. And Hannah answered and said, No, my lord, I am a woman of intense spirit. I have drunk neither wine nor strong drink, but have poured out my soul before Jehovah.

16. അതിന്നു ഹന്നാ ഉത്തരം പറഞ്ഞതുഅങ്ങനെയല്ല, യജമാനനേ; ഞാന് മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന് വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയില് എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.

16. Do not consider your handmaid for a daughter of worthlessness, for out of the abundance of my anxiety and vexation I have spoken until now.

17. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയന് സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.
മർക്കൊസ് 5:34

17. Then Eli answered and said, Go in peace, and the God of Israel grant your petition which you have asked of Him.

18. അതിന്നു ഏലിസമാധാനത്തോടെ പൊയ്ക്കൊള്ക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവന് നിനക്കു നലകുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.

18. And she said, Let your handmaid find favor in your eyes. So the woman went her way and ate, and her face was no longer sad.

19. അടിയന്നു തൃക്കണ്ണില് കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.

19. And they arose early in the morning and bowed down before Jehovah, and returned and came to their house at Ramah. And Elkanah knew Hannah his wife, and Jehovah remembered her.

20. അനന്തരം അവര് അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയില് നമസ്കരിച്ചശേഷം രാമയില് തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാല് എല്ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഔര്ത്തു.

20. So it came to pass in the process of time that Hannah conceived and bore a son, and called his name Samuel, saying, Because I have asked for him from Jehovah.

21. ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാന് അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേല് എന്നു പേരിട്ടു.

21. Now the man Elkanah and all his house went up to offer to Jehovah the yearly sacrifice and his vow.

22. പിന്നെ എല്ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവേക്കു വര്ഷാന്തരയാഗവും നേര്ച്ചയും കഴിപ്പാന് പോയി.

22. But Hannah did not go up, for she said to her husband, Not until the child is weaned; then I will bring him, that he may appear before Jehovah and remain there always.

23. എന്നാല് ഹന്നാ കൂടെപോയില്ല; അവള് ഭര്ത്താവിനോടുശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവന് യഹോവയുടെ സന്നിധിയില് ചെന്നു അവിടെ എന്നു പാര്ക്കേണ്ടതിന്നു ഞാന് അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.

23. And Elkanah her husband said to her, Do what is good in your eyes; wait until you have weaned him. Only may Jehovah establish His word. So the woman stayed and nursed her son until she had weaned him.

24. അവളുടെ ഭര്ത്താവായ എല്ക്കാനാ അവളോടുനിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടിമാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവര്ത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവള് വീട്ടില് താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.

24. And when she had weaned him, she took him up with her, with three bulls, one ephah of flour, and a skin of wine, and brought him to the house of Jehovah at Shiloh: the child, the boy.

25. അവന്നു മുലകുടി മാറിയശേഷം അവള് മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവില് യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നുബാലനോ ചെറുപ്പമായിരുന്നു.

25. And they slaughtered a bull, and brought the boy to Eli.

26. അവര് കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കല് കൊണ്ടുചെന്നു.

26. And she said, O my lord, as your soul lives, my lord, I am the woman who stood by you here to pray unto Jehovah.

27. അവള് അവനോടു പറഞ്ഞതുയജമാനനേ; യജമാനനാണ, യഹോവയോടു പ്രാര്ത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാന് ആകുന്നു.

27. For this boy I prayed, and Jehovah granted me my petition which I have asked of Him.

28. ഈ ബാലന്നായിട്ടു ഞാന് പ്രാര്ത്ഥിച്ചു; ഞാന് യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.

28. Therefore I also have given him unto Jehovah; as long as he lives he is loaned unto Jehovah. And he bowed down before Jehovah there.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |