1 Samuel - 1 ശമൂവേൽ 2 | View All

1. അനന്തരം ഹന്നാ പ്രാര്ത്ഥിച്ചു പറഞ്ഞതെന്തെന്നാല്എന്റെ ഹൃദയം യഹോവയില് ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാല് ഉയര്ന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയില് ഞാന് സന്തോഷിക്കുന്നു.
ലൂക്കോസ് 1:46-47

1. Hannah prayed: I'm bursting with God-news! I'm walking on air. I'm laughing at my rivals. I'm dancing my salvation.

2. യഹോവയെപ്പോലെ പരിശുദ്ധന് ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.

2. Nothing and no one is holy like GOD, no rock mountain like our God.

3. ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായില്നിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.

3. Don't dare talk pretentiously-- not a word of boasting, ever! For GOD knows what's going on. He takes the measure of everything that happens.

4. വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.

4. The weapons of the strong are smashed to pieces, while the weak are infused with fresh strength.

5. സമ്പന്നര് ആഹാരത്തിന്നായി കൂലിക്കു നിലക്കുന്നു; വിശന്നവര് വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.
ലൂക്കോസ് 1:53

5. The well-fed are out begging in the streets for crusts, while the hungry are getting second helpings. The barren woman has a houseful of children, while the mother of many is bereft.

6. യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില് ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു;

6. GOD brings death and GOD brings life, brings down to the grave and raises up.

7. യഹോവ ദാരിദ്ര്യവും ഐശ്വര്യവും നലകുന്നു; അവന് താഴ്ത്തുകയും ഉയര്ത്തുകയും ചെയ്യുന്നു.
ലൂക്കോസ് 1:52

7. GOD brings poverty and GOD brings wealth; he lowers, he also lifts up.

8. അവന് ദരിദ്രനെ പൊടിയില്നിന്നു നിവിര്ത്തുന്നു; അഗതിയെ കുപ്പയില്നിന്നു ഉയര്ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള് യഹോവേക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല് വെച്ചിരിക്കുന്നു.

8. He puts poor people on their feet again; he rekindles burned-out lives with fresh hope, Restoring dignity and respect to their lives-- a place in the sun! For the very structures of earth are GOD's; he has laid out his operations on a firm foundation.

9. തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവന് കാക്കുന്നു; ദുഷ്ടന്മാര് അന്ധകാരത്തില് മിണ്ടാതെയാകുന്നു; സ്വശക്തിയാല് ഒരുത്തനും ജയിക്കയില്ല.

9. He protectively cares for his faithful friends, step by step, but leaves the wicked to stumble in the dark. No one makes it in this life by sheer muscle!

10. യഹോവയോടു എതിര്ക്കുംന്നവന് തകര്ന്നുപോകുന്നു; അവന് ആകാശത്തുനിന്നു അവരുടെമേല് ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയര്ത്തുന്നു.
ലൂക്കോസ് 1:69

10. GOD's enemies will be blasted out of the sky, crashed in a heap and burned. GOD will set things right all over the earth, he'll give strength to his king, he'll set his anointed on top of the world!

11. പിന്നെ എല്ക്കാനാ രാമയില് തന്റെ വീട്ടിലേക്കു പോയി. ബാലന് പുരോഹിതനായ ഏലിയുടെ മുമ്പില് യഹോവേക്കു ശുശ്രൂഷചെയ്തു പോന്നു.

11. Elkanah went home to Ramah. The boy stayed and served GOD in the company of Eli the priest.

12. എന്നാല് ഏലിയുടെ പുത്രന്മാര് നീചന്മാരും യഹോവയെ ഔര്ക്കാത്തവരും ആയിരുന്നു.

12. Eli's own sons were a bad lot. They didn't know GOD and could not have cared less

13. ഈ പുരോഹിതന്മാര് ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാല്വല്ലവരും ഒരു യാഗം കഴിക്കുമ്പോള് മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരന് കയ്യില് മുപ്പല്ലിയുമായി വന്നു

13. about the customs of priests among the people. Ordinarily, when someone offered a sacrifice, the priest's servant was supposed to come up and, while the meat was boiling,

14. കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയില് പിടിച്ചതൊക്കെയും പുരോഹിതന് എടുത്തുകൊള്ളും. ശീലോവില് വരുന്ന എല്ലായിസ്രായേല്യരോടും അവര് അങ്ങനെ ചെയ്യും.

14. stab a three-pronged fork into the cooking pot. The priest then got whatever came up on the fork. But this is how Eli's sons treated all the Israelites who came to Shiloh to offer sacrifices to GOD.

15. മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരന് വന്നു യാഗം കഴിക്കുന്നവനോടുപുരോഹിതന്നു വറുപ്പാന് മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവന് വാങ്ങുകയില്ല എന്നു പറയും.

15. Before they had even burned the fat to GOD, the priest's servant would interrupt whoever was sacrificing and say, 'Hand over some of that meat for the priest to roast. He doesn't like boiled meat; he likes his rare.'

16. മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെ ശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊള്ക എന്നു അവനോടു പറഞ്ഞാല് അവന് അവനോടുഅല്ല, ഇപ്പോള് തന്നേ തരേണം; അല്ലെങ്കില് ഞാന് ബലാല്ക്കാരേണ എടുക്കും എന്നു പറയും.

16. If the man objected, 'First let the fat be burned--God's portion!--then take all you want,' the servant would demand, 'No, I want it now. If you won't give it, I'll take it.'

17. ഇങ്ങനെ ആ യൌവനക്കാര് യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയില് ഏറ്റവും വലിയതായിരുന്നു.

17. It was a horrible sin these young servants were committing--and right in the presence of GOD!--desecrating the holy offerings to GOD.

18. ശമൂവേല് എന്ന ബാലനോ പഞ്ഞിനൂല്കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയില് ശുശ്രൂഷ ചെയ്തുപോന്നു.

18. In the midst of all this, Samuel, a boy dressed in a priestly linen tunic, served GOD.

19. അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭര്ത്താവിനോടുകൂടെ വര്ഷാന്തരയാഗം കഴിപ്പാന് വരുമ്പോള് അവന്നു കൊണ്ടുവന്നു കൊടുക്കും.

19. Additionally, every year his mother would make him a little robe cut to his size and bring it to him when she and her husband came for the annual sacrifice.

20. എന്നാല് ഏലി എല്ക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവേക്കു കഴിച്ച നീവേദ്യത്തിന്നു പകരം യഹോവ അവളില് നിന്നു നിനക്കു സന്തതിയെ നലകുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവര് തങ്ങളുടെ വീട്ടിലേക്കു പോയി.

20. Eli would bless Elkanah and his wife, saying, 'GOD give you children to replace this child you have dedicated to GOD.' Then they would go home.

21. യഹോവ ഹന്നയെ കടാക്ഷിച്ചു; അവള് ഗര്ഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേല്ബാലനോ യഹോവയുടെ സന്നിധിയില് വളര്ന്നുവന്നു.

21. GOD was most especially kind to Hannah. She had three more sons and two daughters! The boy Samuel stayed at the sanctuary and grew up with GOD.

22. ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാര് എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവന് കേട്ടു.

22. By this time Eli was very old. He kept getting reports on how his sons were ripping off the people and sleeping with the women who helped out at the sanctuary.

23. അവന് അവരോടുനിങ്ങള് ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാന് കേള്ക്കുന്നു.

23. Eli took them to task: 'What's going on here? Why are you doing these things? I hear story after story of your corrupt and evil carrying on.

24. അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാന് കേള്ക്കുന്ന കേള്വി നന്നല്ല.

24. Oh, my sons, this is not right! These are terrible reports I'm getting, stories spreading right and left among GOD's people!

25. മനുഷ്യന് മനുഷ്യനോടു പാപം ചെയ്താല് അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യന് യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആര് അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാന് യഹോവ നിശ്ചയിച്ചതുകൊണ്ടു അവര് അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.

25. If you sin against another person, there's help--God's help. But if you sin against GOD, who is around to help?' But they were far gone in disobedience and refused to listen to a thing their father said. So GOD, who was fed up with them, decreed their death.

26. ശമൂവേല്ബാലനോ വളരുന്തോറും യഹോവേക്കും മനുഷ്യര്ക്കും പ്രീതിയുള്ളവനായി വളര്ന്നു.
ലൂക്കോസ് 2:52

26. But the boy Samuel was very much alive, growing up, blessed by GOD and popular with the people.

27. അനന്തരം ഒരു ദൈവപുരുഷന് ഏലിയുടെ അടുക്കല് വന്നു അവനോടു പറഞ്ഞതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ പിതൃഭവനം മിസ്രയീമില് ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോള് ഞാന് അവര്ക്കും വെളിപ്പെട്ടു നിശ്ചയം.

27. A holy man came to Eli and said: 'This is GOD's message: I revealed myself openly to your ancestors when they were Pharaoh's slaves in Egypt.

28. എന്റെ യാഗപീഠത്തിന്മേല് കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയില് ഏഫോദ് ധരിപ്പാനും ഞാന് അവനെ യിസ്രായേലിന്റെ സകലഗോത്രത്തില്നിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേല്മക്കളുടെ സകലദഹനയാഗങ്ങളെയും ഞാന് നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.

28. Out of all the tribes of Israel, I chose your family to be my priests: to preside at the altar, to burn incense, to wear the priestly robes in my presence. I put your ancestral family in charge of all the sacrificial offerings of Israel.

29. തിരുനിവാസത്തില് അര്പ്പിപ്പാന് ഞാന് കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങള് ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാന് തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാള് ബഹുമാനിക്കയും ചെയ്യുന്നതു എന്തു?

29. So why do you now treat as mere loot these very sacrificial offerings that I commanded for my worship? Why do you treat your sons better than me, turning them loose to get fat on these offerings, and ignoring me?

30. ആകയാല് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില് നിത്യം പരിചരിക്കുമെന്നു ഞാന് കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതുഅങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന് മാനിക്കും; എന്നെ നിന്ദിക്കുന്നവര് നിന്ദിതരാകും.

30. Therefore--this is GOD's word, the God of Israel speaking--I once said that you and your ancestral family would be my priests indefinitely, but now--GOD's word, remember!--there is no way this can continue. I honor those who honor me; those who scorn me I demean.

31. നിന്റെ ഭവനത്തില് ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാന് നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകര്ത്തുകളയുന്ന നാളുകള് ഇതാ വരുന്നു.

31. 'Be well warned: It won't be long before I wipe out both your family and your future family. No one in your family will make it to old age!

32. യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തില് ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തില് ഒരുനാളും ഒരു വൃദ്ധന് ഉണ്ടാകയുമില്ല.

32. You'll see good things that I'm doing in Israel, but you'll see it and weep, for no one in your family will live to enjoy it.

33. നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാന് നിന്റെ ഭവനത്തില് ഒരുത്തനെ എന്റെ യാഗപീഠത്തില് നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തില് മരിക്കും.

33. I will leave one person to serve at my altar, but it will be a hard life, with many tears. Everyone else in your family will die before their time.

34. നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവര് ഇരുവരും ഒരു ദിവസത്തില് തന്നേ മരിക്കും.

34. What happens to your two sons, Hophni and Phinehas, will be the proof: Both will die the same day.

35. എന്നാല് എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാന് എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാന് സ്ഥിരമായോരു ഭവനം പണിയും; അവന് എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.

35. Then I'll establish for myself a true priest. He'll do what I want him to do, be what I want him to be. I'll make his position secure and he'll do his work freely in the service of my anointed one.

36. നിന്റെ ഭവനത്തില് ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കല് വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടുഒരു കഷണം അപ്പം തിന്മാന് ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.

36. Survivors from your family will come to him begging for handouts, saying, 'Please, give me some priest work, just enough to put some food on the table.''



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |