1 Samuel - 1 ശമൂവേൽ 4 | View All

1. ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടുയിസ്രായേല് ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെന് -ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യര് അഫേക്കിലും പാളയമിറങ്ങി.

1. And Samuel spake vnto all Israel: And Israel went out against the Philistines to battell, and pitched besyde the Eben ezer, and the Philistines pitched in Aphec,

2. ഫെലിസ്ത്യര് യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോള് യിസ്രായേല് ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തില് ഏകദേശം നാലായിരംപേരെ അവര് പോര്ക്കളത്തില് വെച്ചു സംഹരിച്ചു.

2. And put them selues in aray against Israel: and when they ioyned the battell, Israel was smytten downe before the Philistines, and the Philistines slue of the armie in the fielde about a foure thousand men.

3. പടജ്ജനം പാളയത്തില് വന്നാറെ യിസ്രായേല്മൂപ്പന്മാര്ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോലക്കുമാറാക്കിയതു എന്തു? നാം ശീലോവില്നിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കല് വരുത്തുക; അതു നമ്മുടെ ഇടയില് വന്നാല് നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യില് നിന്നു രക്ഷിക്കും എന്നു പറഞ്ഞു.

3. And when the people were come into their tentes, the elders of Israel sayde: Wherfore hath the Lorde caste vs downe this day before the Philistines? let vs fetch the arke of the appoyntmet of the Lorde out of Silo vnto vs, that when it cometh among vs, it may saue vs out of the hand of our enemies.

4. അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു. അവര് കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.

4. And so the people went to Silo, and fet from thence the arke of the appoyntment of the Lorde of hoastes, which dwelleth betweene the cherubims: And there wer the two sonnes of Eli, Hophni and Phinehes, with the arke of the appoyntment of God.

5. യഹോവയുടെ നിമയപെട്ടകം പാളയത്തില് എത്തിയപ്പോള് ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തില് ആര്പ്പിട്ടു.

5. And when the arke of the appoyntment of the Lorde came into the hoast, all Israel showted a mightie showte, so that the earth rang againe.

6. ഫെലിസ്ത്യര് ആര്പ്പിന്റെ ഒച്ച കേട്ടിട്ടുഎബ്രായരുടെ പാളയത്തില് ഈ വലിയ ആര്പ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തില് വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.

6. And when the Philistines heard the noyse of the showte, they saide: What meaneth the sounde of this mightie showte in the hoast of the Ebrues? And they vnderstode howe that the arke of the Lorde was come into the hoast.

7. ദൈവം പാളയത്തില് വന്നിരിക്കുന്നു എന്നു ഫെലിസ്ത്യര് പറഞ്ഞു ഭയപ്പെട്ടുനമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.

7. And the Philistines were afraide, and saide: God is come into the hoast. And they said againe: Wo vnto vs, for it was neuer so before this.

8. നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യില്നിന്നു നമ്മെ ആര് രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയില് സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.
വെളിപ്പാടു വെളിപാട് 11:6

8. Wo vnto vs, who shall deliuer vs out of the hand of these mightie goddes? these are the goddes that smote the Egyptians with many plagues in the wildernes.

9. ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിന് ; എബ്രായര് നിങ്ങള്ക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങള് അവര്ക്കും ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിന് എന്നു പറഞ്ഞു.

9. Be strong and quite your selues lyke men, O ye Philistines, that ye be no seruaunts vnto the Ebrues, as they haue ben to you: Be of a manly corage therfore and fight.

10. അങ്ങനെ ഫെലിസ്ത്യര് പട തുടങ്ങിയപ്പോള് യിസ്രായേല് തോറ്റു; ഔരോരുത്തന് താന്താന്റെ വീട്ടിലേക്കു ഔടി; യിസ്രായേലില് മുപ്പതിനായിരം കാലാള് വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.

10. And the Philistines fought, and Israel was smitten downe, and fled euery man into his tent: And there was an exceeding great slaughter, for there were ouerthrowen of Israel thirtie thousand footemen.

11. ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.

11. And the arke of God was taken, and the two sonnes of Eli, Hophni & Phinehes, were dead.

12. പോര്ക്കളത്തില്നിന്നു ഒരു ബെന്യാമീന്യന് വസ്ത്രം കീറിയും തലയില് പൂഴി വാരിയിട്ടുംകൊണ്ടു ഔടി അന്നു തന്നെ ശീലോവില് വന്നു.

12. And there ran a man of Beniamin out of the armie, and came to Silo the same day with his clothes rent, and earth vpon his head.

13. അവന് വരുമ്പോള് ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തില് ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യന് പട്ടണത്തില് എത്തി വസ്തുത പറഞ്ഞപ്പോള് പട്ടണത്തിലെല്ലാം നിലവിളിയായി.

13. And when he came, lo, Eli sat vpon a stoole by the way side, wayting: for his heart feared for the arke of God. And when the man came into the citie, and tolde it, all the citie cryed.

14. ഏലി നിലവിളികേട്ടപ്പോള് ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യന് ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.

14. And when Eli heard the noyse of the crying, he saide: What meaneth this noyse of the tumult? And the man came in hastyly, and tolde Eli.

15. ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാന് വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.

15. Eli was 98 yeres olde, & his sight failed, him that he could not see.

16. ആ മനുഷ്യന് ഏലിയോടുഞാന് പോര്ക്കളത്തില്നിന്നു വന്നവന് ആകുന്നു; ഇന്നു തന്നേ ഞാന് പോര്ക്കളത്തില്നിന്നു ഔടിപ്പോന്നു എന്നു പറഞ്ഞു. വര്ത്തമാനം എന്താകുന്നു, മകനേ, എന്നു അവന് ചോദിച്ചു.

16. And the man said vnto Eli: I am he that came out of the armie, & fled this day out of the hoast. And he said: What thing is done my sonne?

17. അതിന്നു ആ ദൂതന് യിസ്രായേല് ഫെലിസ്ത്യരുടെ മുമ്പില് തോറ്റോടി; ജനത്തില് ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.

17. The messenger aunswered, and said: Israel is fled before the Philistines, & there hath ben a great slaughter among the people, and thy two sonnes Hophni and Phinehes are dead, and the arke of God is taken.

18. അവന് ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള് ഏലി പടിവാതില്ക്കല് ആസനത്തില് നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവന് വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവന് നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.

18. And when he made mention of the arke of God, Eli fell from of his stoole backward by the side of the gate, and his necke brake, and he dyed: For he was an olde man and heauy, and iudged Israel fourtie yeres?

19. എന്നാല് അവന്റെ മരുമകള് ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗര്ഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭര്ത്താവും മരിച്ചതും കേട്ടപ്പോള് അവള്ക്കു പ്രസവവേദന തുടങ്ങി; അവള് നിലത്തു വീണു പ്രസവിച്ചു.

19. And his daughter in lawe Phinehes wyfe was with childe, and nye the birth: And when she heard the tidinges that the arke of God was taken, and that her father in law and her husband were dead, she bowed her selfe, and trauayled, for her paynes came vpon her.

20. അവള് മരിപ്പാറായപ്പോള് അരികെ നിന്ന സ്ത്രീകള് അവളോടുഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാല് അവള് ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.

20. And about the tyme of her death, the women that stoode about her, saide vnto her: Feare not, for thou hast borne a sonne. But she aunswered not, nor regarded it.

21. ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്ത്താവിനെയും ഔര്ത്തിട്ടുംമഹത്വം യിസ്രായേലില്നിന്നു പൊയ്പോയി എന്നു പറഞ്ഞു അവള് കുഞ്ഞിന്നു ഈഖാബോദ് എന്നു പേര് ഇട്ടു.

21. And she named the childe Ichabod, saying: The glorie is departed fro Israel, (because the arke of God was taken, and because of her father in lawe and her husband.)

22. ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലില്നിന്നു പൊയ്പോയി എന്നു അവള് പറഞ്ഞു.

22. And she saide againe: The glorie is gone from Israel, for the arke of God is taken.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |