Genesis - ഉല്പത്തി 43 | View All

1. എന്നാല് ക്ഷാമം ദേശത്തു കഠിനമായി തീര്ന്നു.

1. But the famine continued to ravage the land of Canaan.

2. അവര് മിസ്രയീമില്നിന്നുകൊണ്ടുവന്ന ധാന്യം തിന്നു തീര്ന്നപ്പോള് അവരുടെ അപ്പന് അവരോടുനിങ്ങള് ഇനിയും പോയി കുറെ ആഹാരം കൊള്ളുവിന് എന്നു പറഞ്ഞു.

2. When the grain they had brought from Egypt was almost gone, Jacob said to his sons, 'Go back and buy us a little more food.'

3. അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരന് നിങ്ങളോടുകൂടെ ഇല്ലാതിരുന്നാല് നിങ്ങള് എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീര്ച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.

3. But Judah said, 'The man was serious when he warned us, 'You won't see my face again unless your brother is with you.'

4. നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെക്കുടെ അയച്ചാല് ഞങ്ങള് ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;

4. If you send Benjamin with us, we will go down and buy more food.

5. അയക്കാഞ്ഞാലോ ഞങ്ങള് പോകയില്ല. നിങ്ങളുടെ സഹോദരന് നിങ്ങളോടുകൂടെ ഇല്ല എങ്കില് നിങ്ങള് എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.

5. But if you don't let Benjamin go, we won't go either. Remember, the man said, 'You won't see my face again unless your brother is with you.''

6. നിങ്ങള്ക്കു ഇനിയും ഒരു സഹോദരന് ഉണ്ടെന്നു നിങ്ങള് അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേല് പറഞ്ഞു.

6. 'Why were you so cruel to me?' Jacob moaned. 'Why did you tell him you had another brother?'

7. അതിന്നു അവര്നിങ്ങളുടെ അപ്പന് ജീവിച്ചിരിക്കുന്നുവോ? നിങ്ങള്ക്കും ഇനിയും ഒരു സഹോദരന് ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതു കൊണ്ടു ഞങ്ങള് ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിന് എന്നു അദ്ദേഹം പറയുമെന്നു ഞങ്ങള് അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.

7. The man kept asking us questions about our family,' they replied. 'He asked, 'Is your father still alive? Do you have another brother?' So we answered his questions. How could we know he would say, 'Bring your brother down here'?'

8. പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതുഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാല് ഞങ്ങള് പോകാം.

8. Judah said to his father, 'Send the boy with me, and we will be on our way. Otherwise we will all die of starvation-- and not only we, but you and our little ones.

9. ഞാന് അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യില്നിന്നു ചോദിക്കേണം; ഞാന് അവനെ നിന്റെ അടുക്കല് കൊണ്ടുവന്നു അവനെ നിന്റെ മുമ്പില് നിര്ത്തുന്നില്ലെങ്കില് ഞാന് സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.

9. I personally guarantee his safety. You may hold me responsible if I don't bring him back to you. Then let me bear the blame forever.

10. ഞങ്ങള് താമസിച്ചിരുന്നില്ലെങ്കില് ഇപ്പോള് രണ്ടുപ്രാവശ്യം പോയി വരുമായിരുന്നു.

10. If we hadn't wasted all this time, we could have gone and returned twice by now.'

11. അപ്പോള് അവരുടെ അപ്പനായ യിസ്രായേല് അവരോടു പറഞ്ഞതുഅങ്ങനെയെങ്കില് ഇതു ചെയ്വിന് നിങ്ങളുടെ പാത്രങ്ങളില് കുറെ സുഗന്ധപ്പശ, കുറെ തേന് , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളില് ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിന് .

11. So their father, Jacob, finally said to them, 'If it can't be avoided, then at least do this. Pack your bags with the best products of this land. Take them down to the man as gifts-- balm, honey, gum, aromatic resin, pistachio nuts, and almonds.

12. ഇരട്ടിദ്രവ്യവും കയ്യില് എടുത്തുകൊള്വിന് ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കല് മടങ്ങിവന്ന ദ്രവ്യവും കയ്യില് തിരികെ കൊണ്ടുപോകുവിന് ; പക്ഷേ അതു കൈമറിച്ചലായിരിക്കും.

12. Also take double the money that was put back in your sacks, as it was probably someone's mistake.

13. നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കല് വീണ്ടും ചെല്ലുവിന് .

13. Then take your brother, and go back to the man.

14. അവന് നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സര്വ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാല് ഞാന് മക്കളില്ലാത്തവനാകേണമെങ്കില് ആകട്ടെ.

14. May God Almighty give you mercy as you go before the man, so that he will release Simeon and let Benjamin return. But if I must lose my children, so be it.'

15. അങ്ങനെ അവര് ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമില് ചെന്നു യോസേഫീന്റെ മുമ്പില് നിന്നു.

15. So the men packed Jacob's gifts and double the money and headed off with Benjamin. They finally arrived in Egypt and presented themselves to Joseph.

16. അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോള് അവന് തന്റെ ഗൃഹ വിചാരകനോടുനീ ഈ പുരുഷന്മാരെ വീട്ടില് കൂട്ടിക്കൊണ്ടു പോക; അവര് ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാല് മൃഗത്തെ അറുത്തു ഒരുക്കിക്കൊള്ക എന്നു കല്പിച്ചു.

16. When Joseph saw Benjamin with them, he said to the manager of his household, 'These men will eat with me this noon. Take them inside the palace. Then go slaughter an animal, and prepare a big feast.'

17. യോസേഫ് കല്പിച്ചതുപോലെ അവന് ചെയ്തു; അവരെ യോസേഫിന്റെ വീട്ടില് കൂട്ടിക്കൊണ്ടു പോയി.

17. So the man did as Joseph told him and took them into Joseph's palace.

18. തങ്ങളെ യോസേഫിന്റെ വീട്ടില് കൊണ്ടുപോകയാല് അവര് ഭയപ്പെട്ടുആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കില് മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.

18. The brothers were terrified when they saw that they were being taken into Joseph's house. 'It's because of the money someone put in our sacks last time we were here,' they said. 'He plans to pretend that we stole it. Then he will seize us, make us slaves, and take our donkeys.'

19. അവര് യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കല് ചെന്നു, വീട്ടുവാതില്ക്കല്വെച്ചു അവനോടു സംസാരിച്ചു

19. The brothers approached the manager of Joseph's household and spoke to him at the entrance to the palace.

20. യജമാനനേ, ആഹാരം കൊള്ളുവാന് ഞങ്ങള് മുമ്പെ വന്നിരുന്നു.

20. 'Sir,' they said, 'we came to Egypt once before to buy food.

21. ഞങ്ങള് വഴിയമ്പലത്തില് ചെന്നു ചാകൂ അഴിച്ചപ്പോള് ഔരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കല് ഉണ്ടായിരുന്നു; അതു ഞങ്ങള് വീണ്ടും കൊണ്ടുവന്നിരിക്കുന്നു.

21. But as we were returning home, we stopped for the night and opened our sacks. Then we discovered that each man's money-- the exact amount paid-- was in the top of his sack! Here it is; we have brought it back with us.

22. ആഹാരം കൊള്ളുവാന് വേറെ ദ്രവ്യവും ഞങ്ങള് കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കില് വെച്ചതു ആരെന്നു ഞങ്ങള്ക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.

22. We also have additional money to buy more food. We have no idea who put our money in our sacks.'

23. അതിന്നു അവന് നിങ്ങള്ക്കു സാമാധാനം; നിങ്ങള് ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കില് നിങ്ങള്ക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കല് പുറത്തു കൊണ്ടുവന്നു.

23. 'Relax. Don't be afraid,' the household manager told them. 'Your God, the God of your father, must have put this treasure into your sacks. I know I received your payment.' Then he released Simeon and brought him out to them.

24. പിന്നെ അവന് അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവര്ക്കും വെള്ളം കൊടുത്തു, അവര് കാലുകളെ കഴുകി; അവരുടെ കഴുതകള്ക്കു അവന് തീന് കൊടുത്തു.

24. The manager then led the men into Joseph's palace. He gave them water to wash their feet and provided food for their donkeys.

25. ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവര് കാഴ്ച ഒരുക്കിവെച്ചു; തങ്ങള്ക്കു ഭക്ഷണം അവിടെ എന്നു അവര് കേട്ടിരുന്നു.

25. They were told they would be eating there, so they prepared their gifts for Joseph's arrival at noon.

26. യോസേഫ് വീട്ടില്വന്നപ്പോള് അവര് കൈവശമുള്ള കാഴ്ച അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.

26. When Joseph came home, they gave him the gifts they had brought him, then bowed low to the ground before him.

27. അവന് അവരോടു കുശലപ്രശ്നം ചെയ്തുനിങ്ങള് പറഞ്ഞ വൃദ്ധന് , നിങ്ങളുടെ അപ്പന് സൌഖ്യമായിരിക്കുന്നുവോ? അവന് ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.

27. After greeting them, he asked, 'How is your father, the old man you spoke about? Is he still alive?'

28. അതിന്നു അവര്ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവന് ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.

28. 'Yes,' they replied. 'Our father, your servant, is alive and well.' And they bowed low again.

29. പിന്നെ അവന് തല ഉയര്ത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടുനിങ്ങള് എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവന് എന്നു ചോദിച്ചുദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.

29. Then Joseph looked at his brother Benjamin, the son of his own mother. 'Is this your youngest brother, the one you told me about?' Joseph asked. 'May God be gracious to you, my son.'

30. അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവന് കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയില്ചെന്നു അവിടെവെച്ചു കരഞ്ഞു.

30. Then Joseph hurried from the room because he was overcome with emotion for his brother. He went into his private room, where he broke down and wept.

31. പിന്നെ അവന് മുഖം കഴുകി പുറത്തു വന്നു തന്നെത്താന് അടക്കിഭക്ഷണം കൊണ്ടുവരുവിന് എന്നു കല്പിച്ചു.

31. After washing his face, he came back out, keeping himself under control. Then he ordered, 'Bring out the food!'

32. അവര് അവന്നു പ്രത്യേകവും അവര്ക്കും പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യര്ക്കും പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യര് എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യര്ക്കും വെറുപ്പു ആകുന്നു.

32. The waiters served Joseph at his own table, and his brothers were served at a separate table. The Egyptians who ate with Joseph sat at their own table, because Egyptians despise Hebrews and refuse to eat with them.

33. മൂത്തവന് മുതല് ഇളയവന് വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവര് അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.

33. Joseph told each of his brothers where to sit, and to their amazement, he seated them according to age, from oldest to youngest.

34. അവന് തന്റെ മുമ്പില്നിന്നു അവര്ക്കും ഔഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഔഹരി മറ്റവരുടെ ഔഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവര് പാനംചെയ്തു അവനോടുകൂടെ ആഹ്ളാദിച്ചു.

34. And Joseph filled their plates with food from his own table, giving Benjamin five times as much as he gave the others. So they feasted and drank freely with him.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |