Genesis - ഉല്പത്തി 49 | View All

1. അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതുകൂടിവരുവിന് , ഭാവികാലത്തു നിങ്ങള്ക്കു സംഭവിപ്പാനുള്ളതു ഞാന് നിങ്ങളെ അറിയിക്കും.

1. Jacob called his sons and said, 'Gather round, so that I can tell you what is in store for you in the final days.

2. യാക്കോബിന്റെ പുത്രന്മാരേകൂടിവന്നു കേള്പ്പിന് ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിന് !

2. Gather round, sons of Jacob, and listen; listen to Israel your father.

3. രൂബേനേ, നീ എന്റെ ആദ്യജാതന് , എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ

3. Reuben, you are my first-born, my vigour, and the first-fruit of my manhood, foremost in pride, foremost in strength,

4. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേല് കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേല് അവന് കയറിയല്ലോ.

4. uncontrolled as water: you will not be foremost, for you climbed into your father's bed, and so defiled my couch, to my sorrow.

5. ശിമയോനും ലേവിയും സഹോദരന്മാര്; അവരുടെ വാളുകള് സാഹസത്തിന്റെ ആയുധങ്ങള്.

5. Simeon and Levi are brothers in carrying out their malicious plans.

6. എന് ഉള്ളമേ, അവരുടെ മന്ത്രണത്തില് കൂടരുതേ; എന് മനമേ, അവരുടെ യോഗത്തില് ചേരരുതേ; തങ്ങളുടെ കോപത്തില് അവര് പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തില് കൂറ്റന്മാരുടെ വരിയുടെച്ചു.

6. May my soul not enter their council nor my heart join their company, for in their rage they have killed men and hamstrung oxen at their whim.

7. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാന് അവരെ യാക്കോബില് പകക്കയും യിസ്രായേലില് ചിതറിക്കയും ചെയ്യും.

7. Accursed be their rage for its ruthlessness, their wrath for its ferocity. I shall disperse them in Jacob, I shall scatter them through Israel.

8. യെഹൂദയേ, സഹോദരന്മാര് നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തില് ഇരിക്കും; അപ്പന്റെ മക്കള് നിന്റെ മുമ്പില് നമസ്കരിക്കും.

8. Judah, your brothers will praise you: you grip your enemies by the neck, your father's sons will do you homage.

9. യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവന് കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആര് അവനെ എഴുന്നേല്പിക്കും?
വെളിപ്പാടു വെളിപാട് 5:5

9. Judah is a lion's whelp; You stand over your prey, my son. Like a lion he crouches and lies down, a mighty lion: who dare rouse him?

10. അവകാശമുള്ളവന് വരുവോളം ചെങ്കോല് യെഹൂദയില്നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയില് നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.
യോഹന്നാൻ 11:52, എബ്രായർ 7:14

10. The sceptre shall not pass from Judah, nor the ruler's staff from between his feet, until tribute be brought him and the peoples render him obedience.

11. അവന് മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതകൂട്ടിയെയും കെട്ടുന്നു; അവന് വീഞ്ഞില് തന്റെ ഉടുപ്പും ദ്രാക്ഷാരസത്തില് തന്റെ വസ്ത്രവും അലക്കുന്നു.
വെളിപ്പാടു വെളിപാട് 7:14, വെളിപ്പാടു വെളിപാട് 22:14

11. He tethers his donkey to the vine, to its stock the foal of his she-donkey. He washes his clothes in wine, his robes in the blood of the grape.

12. അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

12. His eyes are darkened with wine and his teeth are white with milk.

13. സെബൂലൂന് സമുദ്രതീരത്തു വസിക്കും; അവന് കപ്പല്തുറമുഖത്തു പാര്ക്കും; അവന്റെ പാര്ശ്വം സീദോന് വരെ ആകും.

13. Zebulun will live by the seashore and be a sailor on board the ships, with Sidon on his flank.

14. യിസ്സാഖാര് അസ്ഥിബലമുള്ള കഴുത; അവന് തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.

14. Issachar is a strong donkey lying down among sheepfolds.

15. വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവന് ചുമടിന്നു ചുമല് കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീര്ന്നു.

15. When he saw how good the resting-place and how pleasant the country, he bowed his shoulder to the load and became a slave to forced labour.

16. ദാന് ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.

16. Dan will govern his people like any other of the tribes of Israel.

17. ദാന് വഴിയില് ഒരു പാമ്പും പാതയില് ഒരു സര്പ്പവും ആകുന്നു; അവന് കുതിരയുടെ കുതികാല് കടിക്കും; പുറത്തു കയറിയവന് മലര്ന്നു വീഴും.

17. May Dan be a snake on the road, a viper on the path, who bites the horse on the hock so that its rider falls off backwards!

18. യഹോവേ, ഞാന് നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.

18. I long for your deliverance, Yahweh!

19. ഗാദോ കവര്ച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.

19. Gad will be raided by raiders, and he will raid at their heels.

20. ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവന് രാജകീയസ്വാദുഭോജനം നലകും.

20. Rich the food produced by Asher: he will furnish food fit for kings.

21. നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാന് ; അവന് ലാവണ്യവാക്കുകള് സംസാരിക്കുന്നു.

21. Naphtali is a swift hind bearing lovely fawns.

22. യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകള് മതിലിന്മേല് പടരുന്നു.

22. Joseph is a fruitful plant near a spring whose tendrils reach over the wall.

23. വില്ലാളികള് അവനെ വിഷമിപ്പിച്ചു; അവര് എയ്തു, അവനോടു പൊരുതു.

23. Archers in their hostility drew their bows and attacked him.

24. അവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിന് വല്ലഭന്റെ കയ്യാല് ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താല് തന്നേ.

24. But their bows were broken by a mighty One, the sinews of their arms were snapped by the power of the Mighty One of Jacob, by the Name of the Stone of Israel,

25. നിന് പിതാവിന്റെ ദൈവത്താല് - അവന് നിന്നെ സഹായിക്കും സര്വ്വ ശക്തനാല് തന്നേ - അവന് മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗര്ഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.

25. the God of your father who assists you, El Shaddai who blesses you: blessings of heaven above, blessings of the deep lying below, blessings of the breasts and womb,

26. നിന് പിതാവിന്റെ അനുഗ്രഹങ്ങള് എന് ജനകന്മാരുടെ അനുഗ്രഹങ്ങള്ക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരില് പ്രഭുവായവന്റെ നെറുകയിലും വരും.

26. blessings of the grain and flowers, blessings of the eternal mountains, bounty of the everlasting hills -- may they descend on Joseph's head, on the crown of the one dedicated from among his brothers!

27. ബെന്യാമീന് കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവന് ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവന് കവര്ച്ച പങ്കിടും.

27. Benjamin is a ravening wolf, in the morning he devours the prey, in the evening he is still sharing out the spoil.'

28. യിസ്രായെല് ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവന് അവരില് ഔരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു.

28. All these make up the tribes of Israel, twelve in number, and this is what their father said to them as he bade them farewell, giving each an appropriate blessing.

29. അവന് അവരോടു ആജ്ഞാപിച്ചു പറഞ്ഞതുഞാന് എന്റെ ജനത്തോടു ചേരുമ്പോള് നിങ്ങള് ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയില് എന്റെ പിതാക്കന്മാരുടെ അടുക്കല് എന്നെ അടക്കേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:16

29. Then he gave them these instructions, 'I am about to be gathered to my people. Bury me with my ancestors, in the cave that is in the field of Ephron the Hittite,

30. കനാന് ദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയില് തന്നേ.

30. in the cave in the field at Machpelah, facing Mamre, in Canaan, which Abraham bought from Ephron the Hittite as a burial site of his own.

31. അവിടെ അവര് അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാന് ലേയയെയും അടക്കി.

31. There Abraham and his wife Sarah were buried. There Isaac and his wife Rebekah were buried; and there I buried Leah-

32. ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.

32. the field and the cave in it which were bought from the Hittites.'

33. യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീര്ന്നശേഷം അവന് കാല് കട്ടിലിന്മേല് എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്റെ ജനത്തോടു ചേര്ന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:15

33. When Jacob had finished giving his instructions to his sons, he drew his feet up into the bed, and breathing his last was gathered to his people.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |