Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ശൌല് മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ളാഗില് രണ്ടു ദിവസം പാര്ക്കയും ചെയ്ത ശേഷം
1. After the death of Saul, David returned from his victory over the Amalekites and spent two days in Ziklag.
2. മൂന്നാം ദിവസം ഒരു ആള് വസ്ത്രം കീറിയും തലയില് പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തില്നിന്നു വന്നു, ദാവീദിന്റെ അടുക്കല് എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.
2. On the third day a man arrived from Saul's army camp. He had torn his clothes and put dirt on his head to show that he was in mourning. He fell to the ground before David in deep respect.
3. ദാവീദ് അവനോടുനീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നുഞാന് യിസ്രായേല് പാളയത്തില്നിന്നു ഔടിപ്പോരികയാകുന്നു എന്നു അവന് പറഞ്ഞു.
3. 'Where have you come from?' David asked.'I escaped from the Israelite camp,' the man replied.
4. ദാവീദ് അവനോടുകാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവന് ജനം പടയില് തോറ്റോടി; ജനത്തില് അനേകര് പട്ടുവീണു; ശൌലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.
4. 'What happened?' David demanded. 'Tell me how the battle went.' The man replied, 'Our entire army fled from the battle. Many of the men are dead, and Saul and his son Jonathan are also dead.'
5. വര്ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്ശൌലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു
5. 'How do you know Saul and Jonathan are dead?' David demanded of the young man.
6. വര്ത്തമാനം കൊണ്ടുവന്ന ബാല്യക്കാരന് പറഞ്ഞതുഞാന് യദൃച്ഛയാ ഗില്ബോവപര്വ്വതത്തിലേക്കു ചെന്നപ്പോള് ശൌല് തന്റെ കുന്തത്തിന്മേല് ചാരിനിലക്കുന്നതും തേരും കുതിരപ്പടയും അവനെ തുടര്ന്നടുക്കുന്നതും കണ്ടു;
6. The man answered, 'I happened to be on Mount Gilboa, and there was Saul leaning on his spear with the enemy chariots and charioteers closing in on him.
7. അവന് പിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചുഅടിയന് ഇതാ എന്നു ഞാന് ഉത്തരം പറഞ്ഞു.
7. When he turned and saw me, he cried out for me to come to him. 'How can I help?' I asked him.
8. നീ ആരെന്നു അവന് എന്നോടു ചോദിച്ചതിന്നുഞാന് ഒരു അമാലേക്യന് എന്നു ഉത്തരം പറഞ്ഞു.
8. 'He responded, 'Who are you?'' 'I am an Amalekite,' I told him.
9. അവന് എന്നോടുനീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവന് മുഴുവനും എന്നില് ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.
9. 'Then he begged me, 'Come over here and put me out of my misery, for I am in terrible pain and want to die.'
10. അതുകൊണ്ടു ഞാന് അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവന് ജീവിക്കയില്ല എന്നു ഞാന് അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാന് എടുത്തു ഇവിടെ യജമാനന്റെ അടുക്കല് കൊണ്ടുവന്നിരിക്കുന്നു.
10. 'So I killed him,' the Amalekite told David, 'for I knew he couldn't live. Then I took his crown and his armband, and I have brought them here to you, my lord.'
11. ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.
11. David and his men tore their clothes in sorrow when they heard the news.
12. അവര് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേല്ഗൃഹത്തെയും കുറിച്ചു അവര് വാളാല് വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.
12. They mourned and wept and fasted all day for Saul and his son Jonathan, and for the LORD's army and the nation of Israel, because they had died by the sword that day.
13. ദാവീദ് വര്ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടുനീ എവിടുത്തുകാരന് എന്നു ചോദിച്ചതിന്നുഞാന് ഒരു അന്യജാതിക്കാരന്റെ മകന് , ഒരു അമാലേക്യന് എന്നു അവന് ഉത്തരം പറഞ്ഞു.
13. Then David said to the young man who had brought the news, 'Where are you from?' And he replied, 'I am a foreigner, an Amalekite, who lives in your land.'
14. ദാവീദ് അവനോടുയഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാന് നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.
14. 'Why were you not afraid to kill the LORD's anointed one?' David asked.
15. പിന്നെ ദാവീദ് ബാല്യക്കാരില് ഒരുത്തനെ വിളിച്ചുനീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.
15. Then David said to one of his men, 'Kill him!' So the man thrust his sword into the Amalekite and killed him.
16. അവന് അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടുനിന്റെ രക്തം നിന്റെ തലമേല്; യഹോവയുടെ അഭിഷിക്തനെ ഞാന് കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.
16. 'You have condemned yourself,' David said, 'for you yourself confessed that you killed the LORD's anointed one.'
17. അനന്തരം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി--
17. Then David composed a funeral song for Saul and Jonathan,
18. അവന് യെഹൂദാമക്കളെ ഈ ധനുര്ഗ്ഗീതം അഭ്യസിപ്പിപ്പാന് കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ:-
18. and he commanded that it be taught to the people of Judah. It is known as the Song of the Bow, and it is recorded in [The Book of Jashar.]
19. യിസ്രായേലേ, നിന്റെ പ്രതാപമായവര് നിന്റെ ഗിരികളില് നിഹതന്മാരായി; വീരന്മാര് പട്ടുപോയതു എങ്ങനെ!
19. Your pride and joy, O Israel, lies dead on the hills! Oh, how the mighty heroes have fallen!
20. ഗത്തില് അതു പ്രസിദ്ധമാക്കരുതേ; അസ്കലോന് വീഥികളില് ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാര് സന്തോഷിക്കരുതേ; അഗ്രചര്മ്മികളുടെ കന്യകമാര് ഉല്ലസിക്കരുതേ.
20. Don't announce the news in Gath, don't proclaim it in the streets of Ashkelon, or the daughters of the Philistines will rejoice and the pagans will laugh in triumph.
21. ഗില്ബോവപര്വ്വതങ്ങളേ, നിങ്ങളുടെ മേല് മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങള് ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.
21. O mountains of Gilboa, let there be no dew or rain upon you, nor fruitful fields producing offerings of grain. For there the shield of the mighty heroes was defiled; the shield of Saul will no longer be anointed with oil.
22. നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൌലിന്റെ വാള് വൃഥാ പോന്നതുമില്ല.
22. The bow of Jonathan was powerful, and the sword of Saul did its mighty work. They shed the blood of their enemies and pierced the bodies of mighty heroes.
23. ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവര് വേര്പിരിഞ്ഞില്ല. അവര് കഴുകനിലും വേഗവാന്മാര്. സിംഹത്തിലും വീര്യവാന്മാര്.
23. How beloved and gracious were Saul and Jonathan! They were together in life and in death. They were swifter than eagles, stronger than lions.
24. യിസ്രായേല്പുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിന് അവന് നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേല് പൊന്നാഭരണം അണിയിച്ചു.
24. O women of Israel, weep for Saul, for he dressed you in luxurious scarlet clothing, in garments decorated with gold.
25. യുദ്ധമദ്ധ്യേ വീരന്മാര് പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളില് യോനാഥാന് നിഹതനായല്ലോ.
25. Oh, how the mighty heroes have fallen in battle! Jonathan lies dead on the hills.
26. യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാന് ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലന് ആയിരുന്നു; നിന് പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.
26. How I weep for you, my brother Jonathan! Oh, how much I loved you! And your love for me was deep, deeper than the love of women!
27. വീരന്മാര് പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങള് നശിച്ചുപോയല്ലോ!
27. Oh, how the mighty heroes have fallen! Stripped of their weapons, they lie dead.