2 Samuel - 2 ശമൂവേൽ 20 | View All

1. എന്നാല് ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചന് അവിടെ ഉണ്ടായിരുന്നു; അവന് കാഹളം ഊതിദാവീദിങ്കല് നമുക്കു ഔഹരി ഇല്ല; യിശ്ശായിയുടെ മകങ്കല് അവകാശവും ഇല്ല; യിസ്രായേലേ നിങ്ങള് വീട്ടിലേക്കു പൊയ്ക്കൊള്വിന് എന്നു പറഞ്ഞു.

1. There happened to be a troublemaker there named Sheba son of Bicri, a man from the tribe of Benjamin. Sheba blew a ram's horn and began to chant: 'Down with the dynasty of David! We have no interest in the son of Jesse. Come on, you men of Israel, back to your homes!'

2. അപ്പോള് യിസ്രായേല് ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേര്ന്നു; യെഹൂദാപുരുഷന്മാരോ യോര്ദ്ദാന് തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേര്ന്നു നടന്നു.

2. So all the men of Israel deserted David and followed Sheba son of Bicri. But the men of Judah stayed with their king and escorted him from the Jordan River to Jerusalem.

3. ദാവീദ് യെരൂശലേമില് അരമനയില് എത്തി; അരമന സൂക്ഷിപ്പാന് പാര്പ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും രാജാവു അന്ത:പുരത്തില് ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കല് ചെന്നില്ല. അങ്ങനെ അവര് ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.

3. When David came to his palace in Jerusalem, he took the ten concubines he had left to look after the palace and placed them in seclusion. Their needs were provided for, but he no longer slept with them. So each of them lived like a widow until she died.

4. അനന്തരം രാജാവു അമാസയോടുനീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.

4. Then the king told Amasa, 'Mobilize the army of Judah within three days, and report back at that time.'

5. അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാന് പോയി; എന്നാല് കല്പിച്ച അവധിയിലധികം അവന് താമസിച്ചുപോയി.

5. So Amasa went out to notify Judah, but it took him longer than the time he had been given.

6. എന്നാറെ ദാവീദ് അബീശായിയോടുഅബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോള് നമുക്കു അധികം ദോഷം ചെയ്യും; അവന് ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയില്നിന്നു തെറ്റിപ്പോകാതാരിക്കേണ്ടതിന്നു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ടു അവനെ പിന്തുടരുക എന്നു പറഞ്ഞു.

6. Then David said to Abishai, 'Sheba son of Bicri is going to hurt us more than Absalom did. Quick, take my troops and chase after him before he gets into a fortified town where we can't reach him.'

7. അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ളേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന് യെരൂശലേമില് നിന്നു പുറപ്പെട്ടു.

7. So Abishai and Joab, together with the king's bodyguard and all the mighty warriors, set out from Jerusalem to go after Sheba.

8. അവര് ഗിബെയോനിലെ വലിയ പാറയുടെ അടുക്കല് എത്തിയപ്പോള് അമാസാ അവര്ക്കെതിരെ വന്നു. എന്നാല് യോവാബ് ധരിച്ചിരുന്ന പടയങ്കിമേല് ഒരു കച്ചയില് ഉറയോടുകൂടെ ഒരു വാള് അരെക്കു കെട്ടിയിരിന്നു; അവന് നടക്കുമ്പോള് അതു വീണുപോയി.

8. As they arrived at the great stone in Gibeon, Amasa met them. Joab was wearing his military tunic with a dagger strapped to his belt. As he stepped forward to greet Amasa, he slipped the dagger from its sheath.

9. യോവാബ് അമാസയോടുസഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്വാന് വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.

9. How are you, my cousin?' Joab said and took him by the beard with his right hand as though to kiss him.

10. എന്നാല് യോവാബിന്റെ കയ്യില് വാള് ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടല് ചോര്ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന് മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്ന്നു.

10. Amasa didn't notice the dagger in his left hand, and Joab stabbed him in the stomach with it so that his insides gushed out onto the ground. Joab did not need to strike again, and Amasa soon died. Joab and his brother Abishai left him lying there and continued after Sheba.

11. യോവാബിന്റെ ബാല്യക്കാരില് ഒരുത്തന് അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.

11. One of Joab's young men shouted to Amasa's troops, 'If you are for Joab and David, come and follow Joab.'

12. അമാസാ വഴിനടുവില് രക്തത്തില് മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നിലക്കുന്നു എന്നു കണ്ടിട്ടു അവന് അമാസയെ വഴിയില്നിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നിലക്കുന്നു എന്നു കാണ്കകൊണ്ടു അവന് ഒരു വസ്ത്രം അവന്റെമേല് ഇട്ടു.

12. But Amasa lay in his blood in the middle of the road, and Joab's man saw that everyone was stopping to stare at him. So he pulled him off the road into a field and threw a cloak over him.

13. അവനെ പെരുവഴിയില്നിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന് യോവാബിന്റെ പിന്നാലെ പോയി.

13. With Amasa's body out of the way, everyone went on with Joab to capture Sheba son of Bicri.

14. എന്നാല് ശേബ എല്ലായിസ്രായേല്ഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേര്യ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.

14. Meanwhile, Sheba traveled through all the tribes of Israel and eventually came to the town of Abel-beth-maacah. All the members of his own clan, the Bicrites, assembled for battle and followed him into the town.

15. മറ്റവര് വന്നു ബേത്ത്-മാഖയോടു ചേര്ന്ന ആബേലില് അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതില് തള്ളിയിടുവാന് തക്കവണ്ണം ഇടിച്ചുതുടങ്ങി.

15. When Joab's forces arrived, they attacked Abel-beth-maacah. They built a siege ramp against the town's fortifications and began battering down the wall.

17. അവന് അടുത്തുചെന്നപ്പോള്നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവന് പറഞ്ഞു. അവള് അവനോടുഅടിയന്റെ വാക്കു കേള്ക്കേണമേ എന്നു പറഞ്ഞു. ഞാന് കേള്ക്കാം എന്നു അവന് പറഞ്ഞു.

17. As he approached, the woman asked, 'Are you Joab?' 'I am,' he replied.So she said, 'Listen carefully to your servant.' 'I'm listening,' he said.

18. എന്നാറെ അവള് ആബേലില് ചെന്നുചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീര്ക്കുംകയും ചെയ്ക പതിവായിരുന്നു.

18. Then she continued, 'There used to be a saying, 'If you want to settle an argument, ask advice at the town of Abel.'

19. ഞാന് യിസ്രായേലില് സമാധാനവും വിശ്വസ്തതയും ഉള്ളവരില് ഒരുത്തി ആകുന്നു; നീ യിസ്രായേലില് ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന് നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.

19. I am one who is peace loving and faithful in Israel. But you are destroying an important town in Israel. Why do you want to devour what belongs to the LORD?'

20. അതിന്നു യോവാബ്മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്വാന് എനിക്കു ഒരിക്കലും സംഗതിയാകരുതേ.

20. And Joab replied, 'Believe me, I don't want to devour or destroy your town!

21. കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീംമലനാട്ടുകാരന് ദാവീദ്രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാല് മാത്രം മതി; ഞാന് പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോടുഅവന്റെ തല മതിലിന്റെ മുകളില്നിന്നു നിന്റെ അടുക്കല് ഇട്ടുതരും എന്നു പറഞ്ഞു.

21. That's not my purpose. All I want is a man named Sheba son of Bicri from the hill country of Ephraim, who has revolted against King David. If you hand over this one man to me, I will leave the town in peace.' 'All right,' the woman replied, 'we will throw his head over the wall to you.'

22. അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താല് സകലജനത്തെയും സമ്മതിപ്പിച്ചു; അവര് ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കല് ഇട്ടുകൊടുത്തു; അപ്പോള് അവന് കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമില് രാജാവിന്റെ അടുക്കല് മടങ്ങിപ്പോയി.

22. Then the woman went to all the people with her wise advice, and they cut off Sheba's head and threw it out to Joab. So he blew the ram's horn and called his troops back from the attack. They all returned to their homes, and Joab returned to the king at Jerusalem.

23. യോവാബ് യിസ്രായേല്സൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ളേത്യരുടെയും നായകന് ആയിരുന്നു.

23. Now Joab was the commander of the army of Israel. Benaiah son of Jehoiada was captain of the king's bodyguard.

24. അദോരാം ഊഴിയവേലക്കാര്ക്കും മേല് വിചാരകന് ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;

24. Adoniram was in charge of the labor force. Jehoshaphat son of Ahilud was the royal historian.

25. ശെവാ രായസക്കാരന് ; സാദോക്കും അബ്യാഥാരും പുരോഹിതന്മാര്.

25. Sheva was the court secretary. Zadok and Abiathar were the priests.

26. യായീര്യ്യനായ ഈരയും ദാവീദിന്റെ പുരോഹിതന് ആയിരുന്നു.

26. And Ira, a descendant of Jair, was David's personal priest.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |