2 Kings - 2 രാജാക്കന്മാർ 6 | View All

1. പ്രവാചകശിഷ്യന്മാര് എലീശയോടുഞങ്ങള് പാര്ക്കുംന്ന ഈ സ്ഥലം ഞങ്ങള്ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.

1. Some of the prophets said to Elisha, 'Look, the place where we meet with you is too cramped for us.

2. ഞങ്ങള് യോര്ദ്ദാനോളം ചെന്നു അവിടെനിന്നു ഔരോരുത്തന് ഔരോ മരം കൊണ്ടുവന്നു ഞങ്ങള്ക്കു പാര്ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന് എന്നു അവന് പറഞ്ഞു.

2. Let's go to the Jordan. Each of us will get a log from there and we will build a meeting place for ourselves there.' He said, 'Go.'

3. അവരില് ഒരുത്തന് ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവന് പറഞ്ഞു.

3. One of them said, 'Please come along with your servants.' He replied, 'All right, I'll come.'

4. അങ്ങനെ അവന് അവരോടുകൂടെ പോയി; അവര് യോര്ദ്ദാങ്കല് എത്തി മരംമുറിച്ചു.

4. So he went with them. When they arrived at the Jordan, they started cutting down trees.

5. എന്നാല് ഒരുത്തന് മരം മുറിക്കുമ്പോള് കോടാലി ഊരി വെള്ളത്തില് വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവന് നിലവിളിച്ചു.

5. As one of them was felling a log, the ax head dropped into the water. He shouted, 'Oh no, my master! It was borrowed!'

6. അതു എവിടെ വീണു എന്നു ദൈവപുരുഷന് ചോദിച്ചു; അവന് ആ സ്ഥലം അവനെ കാണിച്ചു; അവന് ഒരു കോല് വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.

6. The prophet asked, 'Where did it drop in?' When he showed him the spot, Elisha cut off a branch, threw it in at that spot, and made the ax head float.

7. അതു എടുത്തുകൊള്ക എന്നു അവന് പറഞ്ഞു. അവന് കൈ നീട്ടി അതു എടുത്തു.

7. He said, 'Lift it out.' So he reached out his hand and grabbed it.

8. അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവന് തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.

8. Now the king of Syria was at war with Israel. He consulted his advisers, who said, 'Invade at such and such a place.'

9. എന്നാല് ദൈവപുരുഷന് യിസ്രായേല്രാജാവിനോടുഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാന് സൂക്ഷിക്ക; അരാമ്യര് അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.

9. But the prophet sent this message to the king of Israel, 'Make sure you don't pass through this place because Syria is invading there.'

10. ദൈവപുരുഷന് പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേല് രാജാവു ആളയച്ചു; അങ്ങനെ അവന് ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താന് രക്ഷിച്ചതു.

10. So the king of Israel sent a message to the place the prophet had pointed out, warning it to be on its guard. This happened on several occasions.

11. ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവന് ദൃത്യന്മാരെ വിളിച്ചു അവരോടുനമ്മുടെ കൂട്ടത്തില് യിസ്രായേല് രാജാവിന്റെ പക്ഷക്കാരന് ആരെന്നു നിങ്ങള് പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.

11. This made the king of Syria upset. So he summoned his advisers and said to them, 'One of us must be helping the king of Israel.'

12. അവന്റെ ഭൃത്യന്മാരില് ഒരുത്തന് യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തില് സംസാരിക്കുന്ന വാക്കുകള് യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേല്രാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.

12. One of his advisers said, 'No, my master, O king. The prophet Elisha who lives in Israel keeps telling the king of Israel the things you say in your bedroom.'

13. നിങ്ങള് ചെന്നു അവന് എവിടെ ഇരിക്കുന്നു എന്നു നോക്കുവിന് ; ഞാന് ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവന് കല്പിച്ചു. അവന് ദോഥാനില് ഉണ്ടെന്നു അവന്നു അറിവുകിട്ടി.

13. The king ordered, 'Go, find out where he is, so I can send some men to capture him.' The king was told, 'He is in Dothan.'

14. അവന് അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവര് രാത്രിയില് ചെന്നു പട്ടണം വളഞ്ഞു.

14. So he sent horses and chariots there, along with a good-sized army. They arrived during the night and surrounded the city.

15. ദൈവപുരുഷന്റെ ബാല്യക്കാരന് രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള് ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരന് അവനോടുഅയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.

15. The prophet's attendant got up early in the morning. When he went outside there was an army surrounding the city, along with horses and chariots. He said to Elisha, 'Oh no, my master! What will we do?'

16. അതിന്നു അവന് പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര് അവരോടു കൂടെയുള്ളവരെക്കാള് അധികം എന്നു പറഞ്ഞു.

16. He replied, 'Don't be afraid, for our side outnumbers them.'

17. പിന്നെ എലീശാ പ്രാര്ത്ഥിച്ചുയഹോവേ, ഇവന് കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന് കണ്ടു.

17. Then Elisha prayed, 'O LORD, open his eyes so he can see.' The LORD opened the servant's eyes and he saw that the hill was full of horses and chariots of fire all around Elisha.

18. അവര് അവന്റെ അടുക്കല് വന്നപ്പോള് എലീശാ യഹോവയോടു പ്രാര്ത്ഥിച്ചുഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന് അവരെ അന്ധത പിടിപ്പിച്ചു.

18. As they approached him, Elisha prayed to the LORD, 'Strike these people with blindness.' The LORD struck them with blindness as Elisha requested.

19. എലീശാ അവരോടുഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിന് ; നിങ്ങള് അന്വേഷിക്കുന്ന ആളുടെ അടുക്കല് ഞാന് നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന് അവരെ ശമര്യ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി

19. Then Elisha said to them, 'This is not the right road or city. Follow me, and I will lead you to the man you're looking for.' He led them to Samaria.

20. ശമര്യ്യയില് എത്തിയപ്പോള് എലീശായഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവര് നോക്കിയപ്പോള് തങ്ങള് ശമര്യ്യയുടെ നടുവില് നിലക്കുന്നതുകണ്ടു.

20. When they had entered Samaria, Elisha said, 'O LORD, open their eyes, so they can see.' The LORD opened their eyes and they saw that they were in the middle of Samaria.

21. യിസ്രായേല്രാജാവു അവരെ കണ്ടിട്ടു എലീശയോടുഎന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാന് ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.

21. When the king of Israel saw them, he asked Elisha, 'Should I strike them down, my master?'

22. അതിന്നു അവന് വെട്ടിക്കളയരുതു; നിന്റെ വാള്കൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവര് തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കല് പോകേണ്ടതിന്നു അപ്പവും വെള്ളവും അവര്ക്കും കൊടുക്കുക എന്നു പറഞ്ഞു.

22. He replied, 'Do not strike them down! You did not capture them with your sword or bow, so what gives you the right to strike them down? Give them some food and water, so they can eat and drink and then go back to their master.'

23. അങ്ങനെ അവന് അവര്ക്കും വലിയോരു വിരുന്നു ഒരുക്കി; അവര് തിന്നുകുടിച്ചശേഷം അവന് അവരെ വിട്ടയച്ചു; അവര് തങ്ങളുടെ യജമാനന്റെ അടുക്കല് പോയി. അരാമ്യപ്പടക്കൂട്ടങ്ങള് യിസ്രായേല്ദേശത്തേക്കു പിന്നെ വന്നില്ല.

23. So he threw a big banquet for them and they ate and drank. Then he sent them back to their master. After that no Syrian raiding parties again invaded the land of Israel.

24. അതിന്റെശേഷം അരാംരാജാവായ ബെന് -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്യ്യയെ വളഞ്ഞു.

24. Later King Ben Hadad of Syria assembled his entire army and attacked and besieged Samaria.

25. അവര് ശമര്യ്യയെ വളഞ്ഞിരിക്കുമ്പോള് അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാല്കബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.

25. Samaria's food supply ran out. They laid siege to it so long that a donkey's head was selling for eighty shekels of silver and a quarter of a kab of dove's droppings for five shekels of silver.

26. ഒരിക്കല് യിസ്രായേല്രാജാവു മതിലിന്മേല് നടക്കുമ്പോള് ഒരു സ്ത്രീ അവനോടുയജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.

26. While the king of Israel was passing by on the city wall, a woman shouted to him, 'Help us, my master, O king!'

27. അതിന്നു അവന് യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കില് ഞാന് എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയില്നിന്നോ മുന്തിരിച്ചക്കില്നിന്നോ എന്നു ചോദിച്ചു.

27. He replied, 'No, let the LORD help you. How can I help you? The threshing floor and winepress are empty.'

28. രാജാവു പിന്നെയും അവളോടുനിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവള്ഈ സ്ത്രീ എന്നോടുനിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.

28. Then the king asked her, 'What's your problem?' She answered, 'This woman said to me, 'Hand over your son; we'll eat him today and then eat my son tomorrow.'

29. അങ്ങനെ ഞങ്ങള് എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാള് ഞാന് അവളോടുനിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവള് തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.

29. So we boiled my son and ate him. Then I said to her the next day, 'Hand over your son and we'll eat him.' But she hid her son!'

30. സ്ത്രീയുടെ വാക്കു കേട്ടപ്പോള് രാജാവു വസ്ത്രം കീറി; അവന് മതിലിന്മേല് നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള് അവന് അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.

30. When the king heard what the woman said, he tore his clothes. As he was passing by on the wall, the people could see he was wearing sackcloth under his clothes.

31. ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേല് ഇരുന്നാല് ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവന് പറഞ്ഞു.

31. Then he said, 'May God judge me severely if Elisha son of Shaphat still has his head by the end of the day!'

32. എലീശാ തന്റെ വീട്ടില് മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോള് രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന് എലീശയുടെ അടുക്കല് എത്തുന്നതിന്നു മുമ്പെ അവന് മൂപ്പന്മാരോടുഎന്റെ തല എടുത്തുകളവാന് ആ കുലപാതകപുത്രന് ആളയച്ചിരിക്കുന്നതു നിങ്ങള് കണ്ടുവോ? നോക്കുവിന് ദൂതന് വരുമ്പോള് നിങ്ങള് വാതില് അടെച്ചു വാതില്ക്കല് അവനെ തടുത്തുകൊള്വിന് ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പില് കേള്ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.

32. Now Elisha was sitting in his house with the community leaders. The king sent a messenger on ahead, but before he arrived, Elisha said to the leaders, 'Do you realize this assassin intends to cut off my head?' Look, when the messenger arrives, shut the door and lean against it. His master will certainly be right behind him.'

33. അവന് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ദൂതന് അവന്റെ അടുക്കല് എത്തി; ഇതാ, ഈ അനര്ത്ഥം യഹോവയാല് വരുന്നു; ഞാന് ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.

33. He was still talking to them when the messenger approached and said, 'Look, the LORD is responsible for this disaster! Why should I continue to wait for the LORD to help?'



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |