2 Kings - 2 രാജാക്കന്മാർ 7 | View All

1. അപ്പോള് എലീശായഹോവയുടെ അരുളപ്പാടു കേള്പ്പിന് നാളെ ഈ നേരത്തു ശമര്യ്യയുടെ പടിവാതില്ക്കല് ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വിലക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

1. And Elisha said, Hear ye the word of Jehovah: thus saith Jehovah, To-morrow about this time shall a measure of fine flour be [sold] for a shekel, and two measures of barley for a shekel, in the gate of Samaria.

2. രാജാവിന്നു കൈത്താങ്ങല് കൊടുക്കുന്ന അകമ്പടിനായകന് ദൈവപുരുഷനോടുയഹോവ ആകാശത്തില് കിളിവാതിലുകള് ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവന് നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില് നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.

2. Then the captain on whose hand the king leaned answered the man of God, and said, Behold, if Jehovah should make windows in heaven, might this thing be? And he said, Behold, thou shalt see it with thine eyes, but shalt not eat thereof.

3. അന്നു കുഷ്ഠരോഗികളായ നാലാള് പടിവാതില്ക്കല് ഉണ്ടായിരുന്നു; അവര് തമ്മില് തമ്മില്നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?

3. Now there were four leprous men at the entrance of the gate: and they said one to another, Why sit we here until we die?

4. പട്ടണത്തില് ചെല്ലുക എന്നുവന്നാല് പട്ടണത്തില് ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാര്ത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തില് പോകാം; അവര് നമ്മെ ജീവനോടെ വെച്ചാല് നാം ജീവിച്ചിരിക്കും; അവര് നമ്മെ കൊന്നാല് നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.

4. If we say, We will enter into the city, then the famine is in the city, and we shall die there; and if we sit still here, we die also. Now therefore come, and let us fall unto the host of the Syrians: if they save us alive, we shall live; and if they kill us, we shall but die.

5. അങ്ങനെ അവര് അരാംപാളയത്തില് പോകുവാന് സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോള് അവിടെ ആരെയും കാണ്മാനില്ല.

5. And they rose up in the twilight, to go unto the camp of the Syrians; and when they were come to the outermost part of the camp of the Syrians, behold, there was no man there.

6. കര്ത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേള്പ്പിച്ചിരുന്നതുകൊണ്ടു അവര് തമ്മില് തമ്മില്ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേല്രാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

6. For the Lord had made the host of the Syrians to hear a noise of chariots, and a noise of horses, even the noise of a great host: and they said one to another, Lo, the king of Israel hath hired against us the kings of the Hittites, and the kings of the Egyptians, to come upon us.

7. അതുകൊണ്ടു അവര് സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഔടിപ്പോയി; കൂടാരങ്ങള്, കുതിരകള്, കഴുതകള് എന്നിവയെ പാളയത്തില് ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഔടിപ്പോയി.

7. Wherefore they arose and fled in the twilight, and left their tents, and their horses, and their asses, even the camp as it was, and fled for their life.

8. ആ കുഷ്ഠരോഗികള് പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെ നിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതില്നിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചു വെച്ചു.

8. And when these lepers came to the outermost part of the camp, they went into one tent, and did eat and drink, and carried thence silver, and gold, and raiment, and went and hid it; and they came back, and entered into another tent, and carried thence also, and went and hid it.

9. പിന്നെ അവര് തമ്മില് തമ്മില്നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വര്ത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാല് നമുക്കു കുറ്റം വരും; ആകയാല് വരുവിന് ; നാം ചെന്നു രാജധാനിയില് അറിവുകൊടുക്ക എന്നു പറഞ്ഞു.

9. Then they said one to another, We do not well; this day is a day of good tidings, and we hold our peace: if we tarry till the morning light, punishment will overtake us; now therefore come, let us go and tell the king's household.

10. അങ്ങനെ അവര് പട്ടണവാതില്ക്കല് ചെന്നു കാവല്ക്കാരനെ വിളിച്ചുഞങ്ങള് അരാംപാളയത്തില് പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേള്പ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നിലക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.

10. So they came and called unto the porter of the city; and they told them, saying, We came to the camp of the Syrians, and, behold, there was no man there, neither voice of man, but the horses tied, and the asses tied, and the tents as they were.

11. അവന് കാവല്ക്കാരെ വിളിച്ചു; അവര് അകത്തു രാജധാനിയില് അറിവുകൊടുത്തു.

11. And he called the porters; and they told it to the king's household within.

12. രാജാവു രാത്രിയില് തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടുഅരാമ്യര് നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാന് പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവര് അറിഞ്ഞിട്ടുഅവര് പട്ടണത്തില് നിന്നു പുറത്തുവരും; അപ്പോള് നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തില് കടക്കയും ചെയ്യാം എന്നുറെച്ചു അവര് പാളയം വിട്ടുപോയി വയലില് ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.

12. And the king arose in the night, and said unto his servants, I will now show you what the Syrians have done to us. They know that we are hungry; therefore are they gone out of the camp to hide themselves in the field, saying, When they come out of the city, we shall take them alive, and get into the city.

13. അതിന്നു അവന്റെ ഭൃത്യന്മാരില് ഒരുത്തന് പട്ടണത്തില് ശേഷിപ്പുള്ള കുതിരകളില് അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര് ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.

13. And one of his servants answered and said, Let some take, I pray thee, five of the horses that remain, which are left in the city (behold, they are as all the multitude of Israel that are left in it; behold, they are as all the multitude of Israel that are consumed); and let us send and see.

14. അങ്ങനെ അവര് രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചുനിങ്ങള് ചെന്നു നോക്കുവിന് എന്നു കല്പിച്ചു.

14. They took therefore two chariots with horses; and the king sent after the host of the Syrians, saying, Go and see.

15. അവര് യോര്ദ്ദാന് വരെ അവരുടെ പിന്നാലെ ചെന്നു; എന്നാല് അരാമ്യര് തത്രപ്പാടില് എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര് മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.

15. And they went after them unto the Jordan: and, lo, all the way was full of garments and vessels, which the Syrians had cast away in their haste. And the messengers returned, and told the king.

16. അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.

16. And the people went out, and plundered the camp of the Syrians. So a measure of fine flour was [sold] for a shekel, and two measures of barley for a shekel, according to the word of Jehovah.

17. രാജാവു തനിക്കു കൈത്താങ്ങല് കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കല് വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കല് വന്നപ്പോള് അവന് പറഞ്ഞിരുന്നതുപോലെ അവന് മരിച്ചുപോയി.

17. And the king appointed the captain on whose hand he leaned to have the charge of the gate: and the people trod upon him in the gate, and he died as the man of God had said, who spake when the king came down to him.

18. നാളെ ഈ നേരത്തു ശമര്യ്യയുടെ പടിവാതില്ക്കല് ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വിലക്കുമെന്നു ദൈവപുരുഷന് രാജാവിനോടു പറഞ്ഞപ്പോള് ഈ അകമ്പടിനായകന് ദൈവപുരുഷനോടു

18. And it came to pass, as the man of God had spoken to the king, saying, Two measures of barley for a shekel, and a measure of fine flour for a shekel, shall be to-morrow about this time in the gate of Samaria;

19. യഹോവ ആകാശത്തില് കിളിവാതിലുകള് ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവന് ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്നിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.

19. and that captain answered the man of God, and said, Now, behold, if Jehovah should make windows in heaven, might such a thing be? and he said, Behold, thou shalt see it with thine eyes, but shalt not eat thereof:

20. അവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതില്ക്കല്വെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവന് മരിച്ചുപോയി.

20. it came to pass even so unto him; for the people trod upon him in the gate, and he died.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |