2 Chronicles - 2 ദിനവൃത്താന്തം 23 | View All

1. ഏഴാം സംവത്സരത്തില് യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്റെ മകന് അസര്യ്യാവു യെഹോഹാനാന്റെ മകന് യിശ്മായേല്, ഔബേദിന്റെ മകന് അസര്യ്യാവു, അദായാവിന്റെ മകന് മയശേയാ, സിക്രിയുടെ മകന് എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.

1. And in the seventh year Jehoiada strengthened himself, and took the captains of hundreds, Azariah the son of Jeroham, and Ishmael the son of Jehohanan, and Azariah the son of Obed, and Maaseiah the son of Adaiah, and Elishaphat the son of Zichri, into covenant with him.

2. അവര് യെഹൂദയില് ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമില് വന്നു.

2. And they went about in Judah, and gathered the Levites out of all the cities of Judah, and the heads of fathers of Israel, and they came to Jerusalem.

3. സര്വ്വസഭയും ദൈവാലയത്തില്വെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവന് അവരോടു പറഞ്ഞതുദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രന് തന്നേ രാജാവാകേണം.

3. And all the assembly made a covenant with the king in the house of God. And he said to them, Behold, the king's son shall reign, as LORD has spoken concerning the sons of David.

4. നിങ്ങള് ചെയ്യേണ്ടുന്ന കാര്യം ആവിതുപുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില് ശബ്ബത്തില് തവണമാറി വരുന്ന മൂന്നില് ഒരു ഭാഗം വാതില്കാവല്ക്കാരായിരിക്കേണം.

4. This is the thing that ye shall do: A third part of you who come in on the Sabbath, of the priests and of the Levites, shall be porters of the thresholds,

5. മൂന്നില് ഒരു ഭാഗം രാജധാനിയിങ്കലും മൂന്നില് ഒരു ഭാഗം അടിസ്ഥാനവാതില്ക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തില് പ്രാകാരങ്ങളില് ഉണ്ടായിരിക്കേണം.

5. and a third part shall be at the king's house, and a third part at the gate of the foundation. And all the people shall be in the courts of the house of LORD.

6. എങ്കിലും പുരോഹിതന്മാരും ലേവ്യരില്വെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തില് കടക്കരുതു; അവര് വിശുദ്ധരാകകൊണ്ടു അവര്ക്കും കടക്കാം; എന്നാല് ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.

6. But let none come into the house of LORD except the priests, and those who minister of the Levites. They shall come in for they are holy, but all the people shall keep the charge of LORD.

7. ലേവ്യരോ ഔരോരുത്തന് താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തില് കടന്നാല് അവന് മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള് അവനോടുകൂടെ ഉണ്ടായിരിക്കേണം.

7. And the Levites shall encompass the king round about, every man with his weapons in his hand. And whoever comes into the house, let him be slain. And be ye with the king when he comes in, and when he goes out.

8. ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതന് കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഔരോരുത്തന് താന്താന്റെ ആളുകളെ ശബ്ബത്തില് തവണ മാറിപ്പോകുന്നവരെയും ശബ്ബത്തില് തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതന് ക്കുറുകളെ വിട്ടയച്ചിരുന്നില്ല.

8. So the Levites and all Judah did according to all that Jehoiada the priest commanded. And they took every man his men, those who were to come in on the Sabbath, with those who were to go out on the Sabbath. For Jehoiada the priest did not dismiss the divisions.

9. യെഹോയാദാപുരോഹിതന് ദാവീദ് രാജാവിന്റെ വകയായി ദൈവാലയത്തില് ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാര്ക്കും കൊടുത്തു.

9. And Jehoiada the priest delivered to the captains of hundreds the spears, and bucklers, and shields, that had been king David's, which were in the house of God.

10. അവന് സകലജനത്തെയും താന്താന്റെ കയ്യില് ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതല് ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിര്ത്തി;

10. And he set all the people, every man with his weapon in his hand, from the right side of the house to the left side of the house, along by the altar and the house, by the king round about.

11. അവര് രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷിപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആര്ത്തുവിളിച്ചു.

11. Then they brought out the king's son, and put the crown upon him, and gave him the testimony, and made him king. And Jehoiada and his sons anointed him. And they said, Live, O king.

12. ജനം വരികയും രാജാവിനെ കീര്ത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തില് ജനത്തിന്റെ അടുക്കല് വന്നു.

12. And when Athaliah heard the noise of the people running and praising the king, she came to the people into the house of LORD.

13. പ്രവേശനത്തിങ്കല് രാജാവു തന്റെ തൂണിന്റെ അരികെ നിലക്കുന്നതു രാജാവിന്റെ അടുക്കല് പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാര് വാദ്യങ്ങളാല് പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള് അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.

13. And she looked, and, behold, the king stood by his pillar at the entrance, and the captains and the trumpets by the king. And all the people of the land rejoiced, and blew trumpets. The singers also played on instruments of music, and led the singing of praise. Then Athaliah tore her clothes, and said, Treason! treason!

14. യെഹോയാദാപുരോഹിതന് പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടുഅവളെ അണികളില്കൂടി പുറത്തു കൊണ്ടു പോകുവിന് ; ആരെങ്കിലും അവളെ അനുഗമിച്ചാല് അവന് വാളാല് മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തില്വെച്ചു കൊല്ലരുതു എന്നു പുരോഹിതന് കല്പിച്ചിരുന്നു.

14. And Jehoiada the priest brought out the captains of hundreds who were set over the army, and said to them, Have her forth between the ranks. And whoever follows her, let him be slain with the sword, for the priest said, Do not slay her in the house of LORD.

15. അങ്ങനെ അവര് അവള്ക്കു വഴി ഉണ്ടാക്കിക്കൊടുത്തുഅവള് രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കല് എത്തിയപ്പോള് അവിടെവെച്ചു അവര് അവളെ കൊന്നുകളഞ്ഞു.

15. So they made way for her. And she went to the entrance of the horse gate to the king's house, and they killed her there.

16. അനന്തരം യെഹോയാദാ തങ്ങള് യഹോവയുടെ ജനം ആയിരിക്കും എന്നു താനും സര്വ്വജനവും രാജാവും തമ്മില് ഒരു നിയമം ചെയ്തു.

16. And Jehoiada made a covenant between himself, and all the people, and the king, that they should be LORD's people.

17. പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്ത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്വെച്ചു കൊന്നുകളഞ്ഞു.

17. And all the people went to the house of Baal, and broke it down, and broke his altars and his images in pieces, and killed Mattan the priest of Baal before the altars.

18. ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അര്പ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴില് യഹോവയുടെ ആലയത്തില് ഉദ്യോഗങ്ങളെ നിയമിച്ചു.

18. And Jehoiada appointed the officers of the house of LORD under the hand of the priests the Levites, whom David had distributed in the house of LORD, to offer the burnt-offerings of LORD, as it is written in the law of Moses, with rejoicing and with singing, according to the order of David.

19. വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവന് യഹോവയുടെ ആലയത്തിന്റെ വാതില്ക്കല് കാവല്ക്കാരെ നിയമിച്ചു.

19. And he set the porters at the gates of the house of LORD that no man who was unclean in anything should enter in.

20. അവന് ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില് നിന്നു ഇറക്കി മേലത്തെ പടിവാതില്വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തില് ഇരുത്തി.

20. And he took the captains of hundreds, and the mighty men, and the governors of the people, and all the people of the land, and brought down the king from the house of LORD. And they came through the upper gate to the king's house, and set the king upon the throne of the kingdom.

21. ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര് വാള്കൊണ്ടു കൊന്നുകളഞ്ഞു.

21. So all the people of the land rejoiced, and the city was quiet. And they had slain Athaliah with the sword.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |