Nehemiah - നെഹെമ്യാവു 6 | View All

1. എന്നാല് ഞാന് മതില് പണിതു; ആ കാലത്തു പടിവാതിലുകള്ക്കു കതകുകള് വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സന് ബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോള്

1. Now it came to pass when Sanballat, and Tobiah, and Geshem the Arabian, and the rest of our enemies, heard that I had built the wall, and that there was no breach left therein; (though at that time I had not set up the doors on the gates;)

2. സന് ബല്ലത്തും ഗേശെമും എന്റെ അടുക്കല് ആളയച്ചുവരിക; നാം ഔനോസമഭൂമിയിലെ ഒരു ഗ്രാമത്തില് യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്വാനായിരുന്നു അവര് നിരൂപിച്ചതു.

2. That Sanballat and Geshem sent to me, saying, Come, let us meet together in some one of the villages in the plain of Ono. But they thought to do me mischief.

3. ഞാന് അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചുഞാന് ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാന് കഴിവില്ല; ഞാന് വേല വിട്ടു നിങ്ങളുടെ അടുക്കല് വരുന്നതിനാല് അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു.

3. And I sent messengers to them, saying, I am doing a great work, so that I cannot come down: why should the work cease, whilst I leave it, and come down to you?

4. അവര് നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കല് ആളയച്ചു; ഞാനും ഈ വിധം തന്നേ മറുപടി പറഞ്ഞയച്ചു.

4. Yet they sent to me four times after this sort; and I answered them after the same manner.

5. സന് ബല്ലത്ത് അങ്ങനെ തന്നേ അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്റെ അടുക്കല് അയച്ചു.

5. Then sent Sanballat his servant to me in like manner the fifth time with an open letter in his hand;

6. അതില് എഴുതിയിരുന്നതുനീയും യെഹൂദന്മാരും മത്സരിപ്പാന് ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതില് പണിയുന്നതു; നീ അവര്ക്കും രാജാവാകുവാന് വിചാരിക്കുന്നു എന്നത്രേ വര്ത്തമാനം.

6. Wherein was written, It is reported among the heathen, and Gashmu said it, that you and the Jews think to rebel: for which cause you build the wall, that you may be their king, according to these words.

7. യെഹൂദയില് ഒരു രാജാവു ഉണ്ടെന്നു നിന്നെക്കുറിച്ചു യെരൂശലേമില് പ്രസംഗിപ്പാന് നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയില് ഒരു കേള്വി ഉണ്ടു; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോള് ഈ കേള്വി കേള്ക്കും; ആകയാല് വരിക നാം തമ്മില് ആലോചന ചെയ്ക.

7. And you have also appointed prophets to preach of you at Jerusalem, saying, There is a king in Judah: and now shall it be reported to the king according to these words. Come now therefore, and let us take counsel together.

8. അതിന്നു ഞാന് അവന്റെ അടുക്കല് ആളയച്ചുനീ പറയുന്നതുപോലെയുള്ള കാര്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു.

8. Then I sent to him, saying, There are no such things done as you say, but you feign them out of your own heart.

9. വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവര് ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാന് നോക്കി. ആകയാല് ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.

9. For they all made us afraid, saying, Their hands shall be weakened from the work, that it be not done. Now therefore, O God, strengthen my hands.

10. പിന്നെ ഞാന് മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകന് ശെമയ്യാവിന്റെ വീട്ടില് ചെന്നു; അവന് കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തില് മന്ദിരത്തിന്നകത്തു കടന്നു വാതില് അടെക്കുക; നിന്നെ കൊല്ലുവാന് വരുന്നുണ്ടു; നിന്നെ കൊല്ലുവാന് അവര് രാത്രിയില് വരും എന്നു പറഞ്ഞു.

10. Afterward I came to the house of Shemaiah the son of Delaiah the son of Mehetabeel, who was shut up; and he said, Let us meet together in the house of God, within the temple, and let us shut the doors of the temple: for they will come to slay you; yes, in the night will they come to slay you.

11. അതിന്നു ഞാന് എന്നെപ്പോലെയുള്ള ഒരാള് ഔടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തന് ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാന് പോകയില്ല എന്നു പറഞ്ഞു.

11. And I said, Should such a man as I flee? and who is there, that, being as I am, would go into the temple to save his life? I will not go in.

12. ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സന് ബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവന് എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി.

12. And, see, I perceived that God had not sent him; but that he pronounced this prophecy against me: for Tobiah and Sanballat had hired him.

13. ഞാന് ഭയപ്പെട്ടു അങ്ങനെ പ്രവര്ത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവര് അവന്നു കൂലികൊടുത്തിരുന്നു.

13. Therefore was he hired, that I should be afraid, and do so, and sin, and that they might have matter for an evil report, that they might reproach me.

14. എന്റെ ദൈവമേ, തോബീയാവും സന് ബല്ലത്തും ചെയ്ത ഈ പ്രവൃത്തികള്ക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാന് നോക്കിയ മറ്റു പ്രവാചകന്മാരെയും ഔര്ക്കേണമേ.

14. My God, think you on Tobiah and Sanballat according to these their works, and on the prophetess Noadiah, and the rest of the prophets, that would have put me in fear.

15. ഇങ്ങനെ മതില് അമ്പത്തിരണ്ടു ദിവസം പണിതു എലൂല്മാസം ഇരുപത്തഞ്ചാം തിയ്യതി തീര്ത്തു.

15. So the wall was finished in the twenty and fifth day of the month Elul, in fifty and two days.

16. ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോള് ഞങ്ങളുടെ ചുറ്റുമുള്ള ജാതികള് ആകെ ഭയപ്പെട്ടു; അവര് തങ്ങള്ക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താല് സാദ്ധ്യമായി എന്നു അവര് ഗ്രഹിച്ചു.

16. And it came to pass, that when all our enemies heard thereof, and all the heathen that were about us saw these things, they were much cast down in their own eyes: for they perceived that this work was worked of our God.

17. ആ കാലത്തു യെഹൂദാപ്രഭുക്കന്മാര് തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവര്ക്കും വരികയും ചെയ്തു.

17. Moreover in those days the nobles of Judah sent many letters to Tobiah, and the letters of Tobiah came to them.

18. അവന് ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകന് ആയിരുന്നതുകൊണ്ടും അവന്റെ മകന് യോഹാനാന് ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയില് അനേകര് അവനുമായി സത്യബന്ധം ചെയ്തിരുന്നു.

18. For there were many in Judah sworn to him, because he was the son in law of Shechaniah the son of Arah; and his son Johanan had taken the daughter of Meshullam the son of Berechiah.

19. അത്രയുമല്ല, അവര് അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കല് ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ടു എന്നെ ഭയപ്പെടുത്തുവാന് തോബീയാവു എഴുത്തു അയച്ചുകൊണ്ടിരുന്നു.

19. Also they reported his good deeds before me, and uttered my words to him. And Tobiah sent letters to put me in fear.



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |