Nehemiah - നെഹെമ്യാവു 8 | View All

1. അങ്ങനെ യിസ്രായേല്മക്കള് തങ്ങളുടെ പട്ടണങ്ങളില് പാര്ത്തിരിക്കുമ്പോള് ഏഴാം മാസത്തില് സകലജനവും നീര്വ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിന്നു കല്പിച്ചു കൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാന് എസ്രാശാസ്ത്രിയോടു പറഞ്ഞു.

1. all the people gathered as one man in the square in front of the Water Gate, and asked the scribe Ezra to bring the Book of the Law of Moses which Yahweh had prescribed for Israel.

2. ഏഴാം മാസം ഒന്നാം തിയ്യതി എസ്രാ പുരോഹിതന് പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാന് പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,

2. Accordingly, on the first day of the seventh month, the priest Ezra brought the Law before the assembly, consisting of men, women and all those old enough to understand.

3. നീര്വ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാന് പ്രാപ്തിയുള്ള എല്ലാവരും കേള്ക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സര്വ്വജനവും ശ്രദ്ധിച്ചു കേട്ടു.

3. In the square in front of the Water Gate, in the presence of the men and women, and of those old enough to understand, he read from the book from dawn till noon; all the people listened attentively to the Book of the Law.

4. ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തില് എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേല്, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യ്യാവു, മെശുല്ലാം എന്നിവരും നിന്നു.

4. The scribe Ezra stood on a wooden dais erected for the purpose; beside him stood, on his right, Mattithiah, Shema, Anaiah, Uriah, Hilkiah and Maaseiah; on his left, Pedaiah, Mishael, Malchijah, Hashum, Hashbaddanah, Zechariah, and Meshullam.

5. എസ്രാ സകലജനവും കാണ്കെ പുസ്തകം വിടര്ത്തു; അവന് സകലജനത്തിന്നും മീതെ ആയിരുന്നു; അതു വിടര്ത്തപ്പോള് ജനമെല്ലാം എഴുന്നേറ്റു നിന്നു.

5. In full view of all the people -- since he stood higher than them all -- Ezra opened the book; and when he opened it, all the people stood up.

6. എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയര്ത്തി; ആമേന് , ആമേന് എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.

6. Then Ezra blessed Yahweh, the great God, and all the people raised their hands and answered, 'Amen! Amen!'; then they bowed down and, face to the ground, prostrated themselves before Yahweh.

7. ജനം താന്താന്റെ നിലയില് തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീന് , അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്യ്യാവു, യോസാബാദ്, ഹാനാന് , പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുള് തിരിച്ചുകൊടുത്തു.

7. And Jeshua, Bani, Sherebiah, Jamin, Akkub, Shabbethai, Hodiah, Maaseiah, Kelita, Azariah, Jozabab, Hanan, Pelaiah, who were Levites, explained the Law to the people, while the people all kept their places.

8. ഇങ്ങനെ അവര് ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേള്പ്പിക്കയും വായിച്ചതു ഗ്രഹിപ്പാന് തക്കവണ്ണം അര്ത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.

8. Ezra read from the book of the Law of God, translating and giving the sense; so the reading was understood.

9. ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചു പോന്ന ലേവ്യരും സകലജനത്തോടുംഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവേക്കു വിശുദ്ധമാകുന്നു; നിങ്ങള് ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോള് കരഞ്ഞുപോയിരുന്നു.

9. Then His Excellency Nehemiah and the priest-scribe Ezra and the Levites who were instructing the people said to all the people, 'Today is sacred to Yahweh your God. Do not be mournful, do not weep.' For the people were all in tears as they listened to the words of the Law.

10. അനന്തരം അവര് അവരോടുനിങ്ങള് ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങള്ക്കായി വട്ടംകൂട്ടീട്ടില്ലാത്തവര്ക്കും പകര്ച്ച കൊടുത്തയപ്പിന് ; ഈ ദിവസം നമ്മുടെ കര്ത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങള് ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.

10. He then said, 'You may go; eat what is rich, drink what is sweet and send a helping to the man who has nothing prepared. For today is sacred to our Lord. Do not be sad: the joy of Yahweh is your stronghold.'

11. അവ്വണ്ണം ലേവ്യരും നിങ്ങള് മിണ്ടാതിരിപ്പിന് ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങള് ദുഃഖിക്കരുതു എന്നു പറഞ്ഞു സര്വ്വജനത്തെയും സാവധാനപ്പെടുത്തി.

11. And the Levites calmed all the people down, saying, 'Keep quiet; this is a sacred day. Do not be sad.'

12. തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകര്ച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.

12. Then all the people went off to eat and drink and give helpings away and enjoy themselves to the full, since they had understood the meaning of what had been proclaimed to them.

13. പിറ്റെന്നാള് സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേള്ക്കേണ്ടതിന്നു എസ്രാശാസ്ത്രിയുടെ അടുക്കല് ഒന്നിച്ചുകൂടി.

13. On the second day, the heads of families of the whole people, and the priests and Levites, gathered round the scribe Ezra to study the words of the Law.

14. യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തില്യിസ്രായേല്മക്കള് ഏഴാം മാസത്തിലെ ഉത്സവത്തില് കൂടാരങ്ങളില് പാര്ക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ

14. And written in the Law that Yahweh had prescribed through Moses they found that the Israelites were to live in shelters during the feast of the seventh month.

15. കൂടാരങ്ങള് ഉണ്ടാക്കേണ്ടതിന്നു നിങ്ങള് മലയില് ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടല്, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിന് എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവര് കണ്ടു.

15. So they issued a proclamation and had it circulated in all their towns and in Jerusalem: 'Go into the hills and bring branches of olive, pine, myrtle, palm and other leafy trees to make shelters, as it says in the book.'

16. അങ്ങനെ ജനം ചെന്നു ഒരോരുത്തന് താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീര്വ്വാതില്ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.

16. The people went out; they brought branches and made shelters for themselves, each man on his roof, in their courtyards, in the precincts of the Temple of God, in the square of the Water Gate and in the square of the Ephraim Gate.

17. പ്രവാസത്തില് നിന്നു മടങ്ങിവന്നവരുടെ സര്വ്വസഭയും കൂടാരങ്ങള് ഉണ്ടാക്കി കൂടാരങ്ങളില് പാര്ത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതല് അന്നുവരെ യിസ്രായേല്മക്കള് അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി.

17. The whole assembly, all who had returned from the captivity, put up shelters and lived in them; this the Israelites had not done from the days of Joshua son of Nun till that day, and there was very great merrymaking.

18. ആദ്യദിവസം മുതല് അവസാനദിവസംവരെ അവന് ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്പ്പിച്ചു; അങ്ങനെ അവര് ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.

18. Each day, from the first day to the last one, Ezra read from the Book of the Law of God. They celebrated the feast for seven days; on the eighth day, as prescribed, they held a solemn assembly.



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |