Esther - എസ്ഥേർ 9 | View All

1. ആദാര്മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീര്പ്പും നടത്തുവാന് അടുത്തപ്പോള് യെഹൂദന്മാരുടെ ശത്രുക്കള് അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാര്ക്കും തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തില് തന്നേ

1. Now in the twelfth month, on the thirteenth day of the month which is Adar, the letters written by the king arrived.

2. അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാര് തങ്ങളുടെ പട്ടണങ്ങളില് തങ്ങളോടു ദോഷം ചെയ്വാന് ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേല് വീണിരുന്നതുകൊണ്ടു ആര്ക്കും അവരോടു എതിര്ത്തുനില്പാന് കഴിഞ്ഞില്ല.

2. In that day the adversaries of the Jews perished: for no one resisted, through fear of them.

3. സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊര്ദ്ദെഖായിയെയുള്ള പേടി അവരുടെമേല് വീണിരുന്നതുകൊണ്ടു യെഹൂദന്മാര്ക്കും സഹായം ചെയ്തു.

3. For the chiefs of the satraps, and the princes and the royal scribes honored the Jews; for the fear of Mordecai was upon them.

4. മൊര്ദ്ദെഖായി രാജധാനിയില് മഹാന് ആയിരുന്നു; മൊര്ദ്ദെഖായി എന്ന പുരുഷന് മേലക്കുമേല് മഹാനായി തീര്ന്നതുകൊണ്ടു അവന്റെ കീര്ത്തി സകലസംസ്ഥാനങ്ങളിലും പരന്നു.

4. For the order of the king was in force, that he should be celebrated in all the kingdom.

5. യെഹൂദന്മാര് തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങള്ക്കു ബോധിച്ചതുപോലെ പ്രവര്ത്തിച്ചു.

5. [This translation omits this verse.]

6. ശൂശന് രാജധാനിയില് യെഹൂദന്മാര് അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.

6. And in the city Susa the Jews killed five hundred men:

7. ,8 പര്ശന് ദാഥാ, ദല്ഫോന് , അസ്പാഥാ, പോറാഥാ, അദല്യാ,

7. Also Parshandatha, Dalphon, Aspatha,

8. അരീദാഥാ, പര്മ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവര് കൊന്നുകളഞ്ഞു.

8. Poratha, Adalia, Aridatha,

9. എന്നാല് കവര്ച്ചെക്കു അവര് കൈ നീട്ടിയില്ല.

9. Parmashta, Ruphaeus, Aridai, and Vajezatha,

10. ശൂശന് രാജധാനിയില് അവര് കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയില് കൊണ്ടുവന്നു.

10. the ten sons of Haman the son of Hammedatha the Bugaean, the enemy of the Jews, and they plundered [their property] on the same day.

11. അപ്പോള് രാജാവു എസ്ഥേര്രാജ്ഞിയോടുയെഹൂദന്മാര് ശൂശന് രാജധാനിയില് അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളില് അവര് എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവര്ത്തിച്ചുതരാം എന്നു പറഞ്ഞു.

11. And the number of them that perished in Susa was rendered to the king.

12. അതിന്നു എസ്ഥേര്രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാര് ഇന്നത്തെ തീര്പ്പുപോലെ നാളെയും ചെയ്വാന് അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേല് തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.

12. And the king said to Esther, The Jews have slain five hundred men in the city Susa. And what have they done in the rest of the country? What then is your petition, that it may be [done] for you?

13. അങ്ങനെ ചെയ്തുകൊള്വാന് രാജാവു കല്പിച്ചു ശൂശനില് തീര്പ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവര് തൂക്കിക്കളഞ്ഞു.

13. And Esther said to the king, let it be granted to the Jews so to treat them tomorrow as to hang the ten sons of Haman.

14. ശൂശനിലെ യെഹൂദന്മാര് ആദാര്മാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനില് മുന്നൂറുപേരെ കൊന്നു; എങ്കിലും കവര്ച്ചെക്കു അവര് കൈ നീട്ടിയില്ല.

14. And he permitted it to be so done; and he gave up to the Jews of the city the bodies of the sons of Haman, to hang.

15. രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര് ആദാര് മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യില്നിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര് തങ്ങളുടെ വൈരികളില് എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്ച്ചെക്കു കൈ നീട്ടിയില്ല.

15. And the Jews assembled in Susa on the fourteenth [day] of Adar, and killed three hundred men, but plundered no property.

16. ആ മാസം പതിന്നാലാം തിയ്യതിയോ അവര് വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.

16. And the rest of the Jews who were in the kingdom assembled, and helped one another, and obtained rest from their enemies; for they destroyed fifteen thousand of them on the thirteenth [day] of Adar, but took no spoil.

17. ശൂശനിലെ യെഹൂദന്മാര് ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവര് വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.

17. And they rested on the fourteenth of the same month, and kept it as a day of rest with joy and gladness.

18. അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളില് പാര്ക്കുംന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാര് ആദാര്മാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മില് തമ്മില് സമ്മാനങ്ങള് കൊടുത്തയക്കുകയും ചെയ്യുന്നു.

18. And the Jews in the city Susa assembled also on the fourteenth [day] and rested; and they kept also the fifteenth with joy and gladness.

19. ആണ്ടുതോറും ആദാര്മാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാര് തങ്ങളുടെ ശത്രുക്കളുടെ കയ്യില്നിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവര്ക്കും സന്തോഷമായും വിലാപം ഉത്സവമായും തീര്ന്ന മാസമായിട്ടും ആചരിക്കേണമെന്നും

19. Because of this the Jews dispersed in every foreign land to keep the fourteenth of Adar [as] a holy day with joy, sending portions each to his neighbor.

20. അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മില് തമ്മില് സമ്മാനങ്ങളും ദരിദ്രന്മാര്ക്കും ദാനധര്മ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ടു ആചരിക്കേണമെന്നും

20. And Mordecai wrote these things in a book, and sent them to the Jews, as many as were in the kingdom of Artaxerxes, both them that were near and them that were afar off,

21. അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാര്ക്കും ചട്ടമാക്കേണ്ടതിന്നും മൊര്ദ്ദെഖായി ഈ കാര്യങ്ങള് എഴുതി അവര്ക്കും എഴുത്തു അയച്ചു.

21. to establish these [as] joyful days, and to keep the fourteenth and fifteenth of Adar;

22. അങ്ങനെ യെഹൂദന്മാര് തങ്ങള് തുടങ്ങിയിരുന്നതും മൊര്ദ്ദെഖായി തങ്ങള്ക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.

22. for on these days the Jews obtained rest from their enemies. And [as to] the month, which was Adar, in which a change was made for them, from mourning to joy, and from sorrow to a good day, to spend the whole of it [in] good days of feasting and gladness, sending portions to their friends, and to the poor.

23. ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാന് യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന്നു അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന്നു പൂരെന്ന ചീട്ടു ഇടുവിക്കയും

23. And the Jews consented [to this] accordingly as Mordecai wrote to them,

24. കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോള് അവന് യെഹൂദന്മാര്ക്കും വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേല് തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവര് ആ നാളുകള്ക്കു പൂര് എന്ന പദത്താല് പൂരീം എന്നു പേര് വിളിച്ചു.

24. [showing] how Haman the son of Hammedatha the Macedonian fought against them, how he made a decree and cast lots to utterly destroy them;

25. ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തില് അവര് തന്നേ കണ്ടവയും അവര്ക്കും സംഭവിച്ചവയും നിമിത്തം

25. also how he went in to the king, telling [him] to hang Mordecai. But all the calamities he tried to bring upon the Jews came upon himself, and he was hanged, and his children.

26. യെഹൂദന്മാര് ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും

26. Therefore these days were called Purim, because of the name Pur; (for in their language they are called Phrurae;) because of the words of this letter, and [because of] all they suffered on this account, and all that happened to them.

27. ഈ ദിവസങ്ങള് തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഔര്ക്കത്തക്കവണ്ണവും ഈ പൂരീംദിവസങ്ങള് യെഹൂദന്മാരുടെ മദ്ധ്യേനിന്നു ഒഴിഞ്ഞുപോകയോ അവയുടെ ഔര്മ്മ തങ്ങളുടെ സന്തതിയില്നിന്നു വിട്ടു പോകയോ ചെയ്യാത്തപ്രകാരവും തങ്ങള്ക്കും സന്തതികള്ക്കും അവരോടു ചേരുവാനുള്ള എല്ലാവര്ക്കും ചട്ടമായി കൈക്കൊണ്ടു.

27. And [Mordecai] established it, and the Jews took upon themselves, and upon their seed, and upon those that were joined to them [to observe it,] neither would they on any account behave differently. But these days [were to be] a memorial kept in every generation, and city, and family, and province.

28. പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന്നു അബീഹയീലിന്റെ മകളായ എസ്ഥേര്രാജ്ഞിയും യെഹൂദനായ മൊര്ദ്ദെഖായിയും സര്വ്വാധികാരത്തോടുംകൂടെ എഴുത്തു എഴുതി.

28. And these days of the Phrurae, [they said,] shall be kept forever, and their memorial shall not fail in any generation.

29. യെഹൂദനായ മൊര്ദ്ദെഖായിയും എസ്ഥേര്രാജ്ഞിയും അവര്ക്കും ചട്ടമാക്കിയിരുന്നതുപോലെയും അവര് തന്നേ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങള്ക്കും സന്തതികള്ക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്തു തന്നേ സ്ഥിരമാക്കേണ്ടതിന്നു

29. And Queen Esther, the daughter of Aminadab, and Mordecai the Jew, wrote all that they had done, and the confirmation of the letter of Purim.

30. അവന് അഹശ്വേരോശിന്റെ രാജ്യത്തിലുള്പ്പെട്ട നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്ക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടു കൂടിയ എഴുത്തു അയച്ചു.

30. [This translation omits this verse.]

31. ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാല് പൂരീംസംബന്ധിച്ച കാര്യങ്ങള് ഉറപ്പായി അതു പുസ്തകത്തില് എഴുതിവെച്ചു.

31. And Mordecai and Esther the queen appointed [a fast] for themselves privately, even at that time also having formed their plan against their own health.



Shortcut Links
എസ്ഥേർ - Esther : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |