Job - ഇയ്യോബ് 24 | View All

1. സര്വ്വശക്തന് ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാര് അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?

1. Why are not times set by the Almighty, and why do his friends not see his days?

2. ചിലര് അതിരുകളെ മാറ്റുന്നു; ചിലര് ആട്ടിന് കൂട്ടത്തെ കവര്ന്നു കൊണ്ടുപോയി മേയക്കുന്നു.

2. The wicked remove landmarks; they steal away herds and pasture them.

3. ചിലര് അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലര് വിധവയുടെ കാളയെ പണയംവാങ്ങുന്നു.

3. The asses of orphans they drive away; they take the widow's ox for a pledge.

4. ചിലര് സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവര് ഒരുപോലെ ഒളിച്ചുകൊള്ളുന്നു.

4. They force the needy off the road; all the poor of the land are driven into hiding.

5. അവര് മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കള്ക്കു വേണ്ടി അവര്ക്കും ആഹാരം.

5. Like wild asses in the desert, these go forth to their task of seeking food; The steppe provides food for the young among them;

6. അവര് വയലില് അന്യന്റെ പയറ് പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തില് കാലാ പെറുക്കുന്നു.

6. they harvest at night in the untilled land.

7. അവര് വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരില് അവര്ക്കും പുതപ്പും ഇല്ല.

7. They pass the night naked, without clothing, for they have no covering against the cold;

8. അവര് മലകളില് മഴ നനയുന്നു; മറവിടം ഇല്ലായ്കയാല് അവര് പാറയെ ആശ്രയിക്കുന്നു.

8. They are drenched with the rain of the mountains, and for want of shelter they cling to the rock.

9. ചിലര് മുലകുടിക്കുന്ന അനാഥകൂട്ടികളെ അപഹരിക്കുന്നു; ചിലര് ദരിദ്രനോടു പണയം വാങ്ങുന്നു.

9.

10. അവര് വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.

10. and famished are those who carry the sheaves.

11. അന്യരുടെ മതിലുകള്ക്കകത്തു അവര് ചക്കാട്ടുന്നു; മുന്തരിച്ചകൂ ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.

11. Between the rows they press out the oil; they glean in the the vineyard of the wicked. They tread the wine presses, yet suffer thirst,

12. പട്ടണത്തില് ആളുകള് ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന് നിലവിളിക്കുന്നു; ദൈവത്തിന്നോ അതില് നീരസം തോന്നുന്നില്ല.

12. From the dust the dying groan, and the souls of the wounded cry out (yet God does not treat it as unseemly).

13. ഇവര് വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളില് നടക്കുന്നതുമില്ല.

13. There are those who are rebels against the light; they know not its ways; they abide not in its paths.

14. കുലപാതകന് രാവിലെ എഴുന്നേലക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയില് കള്ളനായി നടക്കുന്നു.

14. When there is no light the murderer rises, to kill the poor and needy.

15. വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവന് മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.

15. The eye of the adulterer watches for the twilight; he says, 'No eye will see me.' In the night the thief roams about, and he puts a mask over his face;

16. ചിലര് ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകല് അവര് വാതില് അടെച്ചു പാര്ക്കുംന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.

16. in the dark he breaks into houses. By day they shut themselves in; none of them know the light,

17. പ്രഭാതം അവര്ക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങള് അവര്ക്കും പരിചയമുണ്ടല്ലോ.

17. for daylight they regard as darkness.

18. വെള്ളത്തിന്മേല് അവര് വേഗത്തില് പൊയ്പോകുന്നു; അവരുടെ ഔഹരി ഭൂമിയില് ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവര് തിരിയുന്നില്ല.

18. Their portion in the land is accursed,

19. ഹിമജലം വരള്ച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവന് പാതാളത്തിന്നും ഇരയാകുന്നു.

19.

20. ഗര്ഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഔര്ക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകര്ന്നു പോകും.

20. and wickedness is splintered like wood.

21. പ്രസവിക്കാത്ത മച്ചിയെ അവന് വിഴുങ്ങിക്കളയുന്നു; വിധവേക്കു നന്മ ചെയ്യുന്നതുമില്ല.

21.

22. അവന് തന്റെ ശക്തിയാല് നിഷ്കണ്ടകന്മാരെ നിലനിലക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവര് എഴുന്നേലക്കുന്നു.

22. To him who rises without assurance of his life

23. അവന് അവര്ക്കും നിര്ഭയവാസം നലകുന്നു; അവര് ഉറെച്ചുനിലക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേല് ഉണ്ടു.

23. he gives safety and support. He sustains the mighty by his strength, and his eyes are on their ways.

24. അവര് ഉയര്ന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവര് ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.

24. They are exalted for a while, and then they are gone; they are laid low and, like all others, are gathered up; like ears of grain they shrivel.

25. ഇങ്ങനെയല്ലെങ്കില് എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവന് ആര്?

25. If this be not so, who will confute me, and reduce my argument to nought?



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |