Job - ഇയ്യോബ് 41 | View All

1. മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാകൂ കയറുകൊണ്ടു അമര്ത്താമോ?

1. Can you catch Leviathan with a fishhook or tie his tongue down with a rope?

2. അതിന്റെ മൂക്കില് കയറു കോര്ക്കാമോ? അതിന്റെ അണയില് കൊളുത്തു കടത്താമോ?

2. Can you put a rope through his snout or put a hook through his jaws?

3. അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?

3. Will he beg you to let him go? Will he plead with you for mercy?

4. അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?

4. Will he make an agreement with you and promise to serve you forever?

5. പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാര്ക്കായി കെട്ടിയിടുമോ?

5. Will you tie him like a pet bird, like something to amuse your servant women?

6. മീന് പിടിക്കൂറ്റുകാര് അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാര്ക്കും പകുത്തു വിലക്കുമോ?

6. Will fishermen bargain over him? Will merchants cut him up to sell?

7. നിനക്കു അതിന്റെ തോലില് നിറെച്ചു അസ്ത്രവും തലയില് നിറെച്ചു ചാട്ടുളിയും തറെക്കാമോ?

7. Can you fill his hide with fishing spears or pierce his head with a harpoon?

8. അതിനെ ഒന്നു തൊടുക; പോര് തിട്ടം എന്നു ഔര്ത്തുകൊള്ക; പിന്നെ നീ അതിന്നു തുനികയില്ല.

8. Touch him once and you'll never try it again; you'll never forget the fight!

9. അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോള് തന്നേ അവന് വീണു പോകുമല്ലോ.

9. Anyone who sees Leviathan loses courage and falls to the ground.

10. അതിനെ ഇളക്കുവാന് തക്ക ശൂരനില്ല; പിന്നെ എന്നോടു എതിര്ത്തുനിലക്കുന്നവന് ആര്?

10. When he is aroused, he is fierce; no one would dare to stand before him.

11. ഞാന് മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാര്? ആകാശത്തിന് കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
റോമർ 11:35

11. Who can attack him and still be safe? No one in all the world can do it.

12. അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാന് മിണ്ടാതിരിക്കയില്ല.

12. Let me tell you about Leviathan's legs and describe how great and strong he is.

13. അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാര്? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയില് ആര് ചെല്ലും?

13. No one can tear off his outer coat or pierce the armor he wears.

14. അതിന്റെ മുഖത്തെ കതകു ആര് തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.

14. Who can make him open his jaws, ringed with those terrifying teeth?

15. ചെതുമ്പല്നിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.

15. His back is made of rows of shields, fastened together and hard as stone.

16. അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയില് കാറ്റുകടക്കയില്ല.

16. Each one is joined so tight to the next, not even a breath can come between.

17. ഒന്നോടൊന്നു ചേര്ന്നിരിക്കുന്നു; വേര്പ്പെടുത്തിക്കൂടാതവണ്ണം തമ്മില് പറ്റിയിരിക്കുന്നു.

17. They all are fastened so firmly together that nothing can ever pull them apart.

18. അതു തുമ്മുമ്പോള് വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.

18. Light flashes when he sneezes, and his eyes glow like the rising sun.

19. അതിന്റെ വായില്നിന്നു തീപ്പന്തങ്ങള് പുറപ്പെടുകയും തീപ്പൊരികള് തെറിക്കയും ചെയ്യുന്നു.

19. Flames blaze from his mouth, and streams of sparks fly out.

20. തിളെക്കുന്ന കലത്തില്നിന്നും കത്തുന്ന പോട്ടപ്പുല്ലില്നിന്നും എന്നപോലെ അതിന്റെ മൂക്കില്നിന്നു പുക പുറപ്പെടുന്നു.

20. Smoke comes pouring out of his nose, like smoke from weeds burning under a pot.

21. അതിന്റെ ശ്വാസം കനല് ജ്വലിപ്പിക്കുന്നു; അതിന്റെ വായില്നിന്നു ജ്വാല പുറപ്പെടുന്നു.

21. His breath starts fires burning; flames leap out of his mouth.

22. അതിന്റെ കഴുത്തില് ബലം വസിക്കുന്നു; അതിന്റെ മുമ്പില് നിരാശ നൃത്തം ചെയ്യുന്നു.

22. His neck is so powerful that all who meet him are terrified.

23. അതിന്റെ മാംസദശകള് തമ്മില് പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേല് ഉറെച്ചിരിക്കുന്നു.

23. There is not a weak spot in his skin; it is as hard and unyielding as iron.

24. അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.

24. His stony heart is without fear, as unyielding and hard as a millstone.

25. അതു പൊങ്ങുമ്പോള് ബലശാലികള് പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവര് പരവശരായ്തീരുന്നു.

25. When he rises up, even the strongest are frightened; they are helpless with fear.

26. വാള്കൊണ്ടു അതിനെ എതിര്ക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേല് എന്നിവകൊണ്ടും ആവതില്ല

26. There is no sword that can wound him; no spear or arrow or lance that can harm him.

27. ഇരിമ്പിനെ അതു വൈക്കോല്പോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.

27. For him iron is as flimsy as straw, and bronze as soft as rotten wood.

28. അസ്ത്രം അതിനെ ഔടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.

28. There is no arrow that can make him run; rocks thrown at him are like bits of straw.

29. ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേല് ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.

29. To him a club is a piece of straw, and he laughs when men throw spears.

30. അതിന്റെ അധോഭാഗം മൂര്ച്ചയുള്ള ഔട്ടുകഷണംപോലെയാകുന്നു; അതു ചെളിമേല് പല്ലിത്തടിപോലെ വലിയുന്നു.

30. The scales on his belly are like jagged pieces of pottery; they tear up the muddy ground like a threshing sledge.

31. കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീര്ക്കുംന്നു.

31. He churns up the sea like boiling water and makes it bubble like a pot of oil.

32. അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.

32. He leaves a shining path behind him and turns the sea to white foam.

33. ഭൂമിയില് അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.

33. There is nothing on earth to compare with him; he is a creature that has no fear.

34. അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കള്ക്കെല്ലാം അതു രാജാവായിരിക്കുന്നു.

34. He looks down on even the proudest animals; he is king of all wild beasts.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |