Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരില് ആരെ ശരണം പ്രാപിക്കും?
1. Make your appeal then. Will you find an answer? To which of the holy ones will you turn?
2. നീരസം ഭോഷനെ കൊല്ലുന്നു; ഈര്ഷ്യ മൂഢനെ ഹിംസിക്കുന്നു.
2. Resentment kills the senseless, and anger brings death to the fool.
3. മൂഢന് വേരൂന്നുന്നതു ഞാന് കണ്ടു ക്ഷണത്തില് അവന്റെ പാര്പ്പിടത്തെ ശപിച്ചു.
3. I have seen the senseless taking root, when a curse fell suddenly on his house.
4. അവന്റെ മക്കള് രക്ഷയോടകന്നിരിക്കുന്നു; അവര് രക്ഷകനില്ലാതെ വാതില്ക്കല്വെച്ചു തകര്ന്നുപോകുന്നു.
4. His children are deprived of prop and stay, ruined at the gate, and no one to defend them;
5. അവന്റെ വിളവു വിശപ്പുള്ളവന് തിന്നുകളയും; മുള്ളുകളില്നിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവര് കപ്പിക്കളയും.
5. their harvest goes to feed the hungry, God snatches it from their mouths, and covetous people thirst for their possessions.
6. അനര്ത്ഥം ഉത്ഭവിക്കുന്നതു പൂഴിയില്നിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;
6. No, misery does not grow out of the soil, nor sorrow spring from the ground.
7. തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന് കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
7. It is people who breed trouble for themselves as surely as eagles fly to the height.
8. ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കല് ഏല്പിക്കുമായിരുന്നു;
8. If I were you, I should appeal to God and lay my case before him.
9. അവന് , ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
9. His works are great, past all reckoning, marvels beyond all counting.
10. അവന് ഭൂതലത്തില് മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.
10. He sends down rain to the earth, pours down water on the fields.
11. അവന് താണവരെ ഉയര്ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.ലൂക്കോസ് 1:52, യാക്കോബ് 4:10
11. If his will is to raise up the downcast, or exalt the afflicted to the heights of prosperity,
12. അവന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള് കാര്യം സാധിപ്പിക്കയുമില്ല.
12. he frustrates the plans of the artful so that they cannot succeed in their intrigues.
13. അവന് ജ്ഞാനികളെ അവരുടെ കൌശലത്തില് പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.1 കൊരിന്ത്യർ 3:19
13. He traps the crafty in the snare of their own trickery, throws the plans of the cunning into disarray.
14. പകല്സമയത്തു അവര്ക്കും ഇരുള് നേരിടുന്നു; ഉച്ചസമയത്തു അവര് രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
14. In daylight they come up against darkness, and grope their way as if noon were night.
15. അവന് ദരിദ്രനെ അവരുടെ വായെന്ന വാളിങ്കല്നിന്നും ബലവാന്റെ കയ്യില്നിന്നും രക്ഷിക്കുന്നു.
15. He rescues the bankrupt from their jaws, and the needy from the grasp of the mighty.
16. അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.
16. Hope springs afresh for the weak, and wickedness must shut its mouth.
17. ദൈവം ശാസിക്കുന്ന മനുഷ്യന് ഭാഗ്യവാന് ; സര്വ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
17. Blessed are those whom God corrects! Do not then scorn the lesson of Shaddai!
18. അവന് മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവന് ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
18. For he who wounds is he who soothes the sore, and the hand that hurts is the hand that heals.
19. ആറു കഷ്ടത്തില്നിന്നു അവന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
19. Six times he will deliver you from sorrow, and the seventh time, evil will not touch you.
20. ക്ഷാമകാലത്തു അവന് നിന്നെ മരണത്തില്നിന്നും യുദ്ധത്തില് വാളിന്റെ വെട്ടില്നിന്നും വിടുവിക്കും.
20. In time of famine, he will save you from death, and in wartime from the stroke of the sword.
21. നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള് നീ ഭയപ്പെടുകയില്ല.
21. You will be safe from the lash of the tongue, unafraid at the approach of the despoiler.
22. നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.
22. You will laugh at drought and frost, and have no fear of the beasts of the earth.
23. വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങള് നിന്നോടു ഇണങ്ങിയിരിക്കും.
23. You will have a pact with the stones of the field, and live in amity with wild beasts.
24. നിന്റെ കൂടാരം നിര്ഭയം എന്നു നീ അറിയും; നിന്റെ പാര്പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
24. You will know that your tent is secure, and your sheepfold unharmed when you inspect it.
25. നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
25. You will see your descendants multiply, your offspring grow like the grass in the fields.
26. തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂര്ണ്ണവാര്ദ്ധക്യത്തില് കല്ലറയില് കടക്കും.
26. At a ripe age you will go to the grave, like a wheatsheaf stacked in due season.
27. ഞങ്ങള് അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്ക.
27. All this we have observed and it is so! Heed it, you will be the wiser for it!