Job - ഇയ്യോബ് 9 | View All

1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്

2. അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയില് മര്ത്യന് നീതിമാനാകുന്നതെങ്ങിനെ?

3. അവന്നു അവനോടു വ്യവഹരിപ്പാന് ഇഷ്ടം തോന്നിയാല് ആയിരത്തില് ഒന്നിന്നു ഉത്തരം പറവാന് കഴികയില്ല.

4. അവന് ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന് ആര്?

5. അവന് പര്വ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തില് അവയെ മറിച്ചുകളയുന്നു.

6. അവന് ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകള് കുലുങ്ങിപ്പോകുന്നു.

7. അവന് സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവന് നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.

8. അവന് തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേല് അവന് നടക്കുന്നു.

9. അവന് സപ്തര്ഷി, മകയിരം, കാര്ത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.

10. അവന് ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.

11. അവന് എന്റെ അരികെ കൂടി കടക്കുന്നു; ഞാന് അവനെ കാണുന്നില്ല; അവന് കടന്നുപോകുന്നു; ഞാന് അവനെ അറിയുന്നതുമില്ല.

12. അവന് പറിച്ചെടുക്കുന്നു; ആര് അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആര് ചോദിക്കും?

13. ദൈവം തന്റെ കോപത്തെ പിന് വലിക്കുന്നില്ല; രഹബിന്റെ തുണയാളികള് അവന്നു വഴങ്ങുന്നു.

14. പിന്നെ ഞാന് അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാന് വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?

15. ഞാന് നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാന് യാചിക്കേണ്ടിവരും.

16. ഞാന് വിളിച്ചിട്ടു അവന് ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേള്ക്കും എന്നു ഞാന് വിശ്വസിക്കയില്ല.

17. കൊടുങ്കാറ്റുകൊണ്ടു അവന് എന്നെ തകര്ക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.

18. ശ്വാസംകഴിപ്പാന് എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.

19. ബലം വിചാരിച്ചാല്അവന് തന്നേ ബലവാന് ; ന്യായവിധി വിചാരിച്ചാല്ആര് എനിക്കു അവധി നിശ്ചയിക്കും?

20. ഞാന് നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാന് നിഷ്കളങ്കനായാലും അവന് എനിക്കു വക്രത ആരോപിക്കും.

21. ഞാന് നിഷ്കളങ്കന് ; ഞാന് എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാന് നിരസിക്കുന്നു.

22. അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന് പറയുന്നതുഅവന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

23. ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കില് നിര്ദ്ദോഷികളുടെ നിരാശ കണ്ടു അവന് ചിരിക്കുന്നു.

24. ഭൂമി ദുഷ്ടന്മാരുടെ കയ്യില് ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന് മൂടിക്കളയുന്നു; അതു അവനല്ലെങ്കില് പിന്നെ ആര്?

25. എന്റെ ആയുഷ്കാലം ഔട്ടാളനെക്കാള് വേഗം പോകുന്നു; അതു നന്മ കാണാതെ ഔടിപ്പോകുന്നു.

26. അതു ഔടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.

27. ഞാന് എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാല്,

28. ഞാന് എന്റെ വ്യസനം ഒക്കെയും ഔര്ത്തു ഭയപ്പെടുന്നു; നീ എന്നെ നിര്ദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാന് അറിയുന്നു.

29. എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാന് വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?

30. ഞാന് ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും

31. നീ എന്നെ ചേറ്റുകുഴിയില് മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.

32. ഞാന് അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.

33. ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്ത്തേണ്ടതിന്നു ഞങ്ങളുടെ നടുവില് ഒരു മദ്ധ്യസ്ഥനുമില്ല.

34. അവന് തന്റെ വടി എങ്കല്നിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;

35. അപ്പോള് ഞാന് അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോള് എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |