Psalms - സങ്കീർത്തനങ്ങൾ 10 | View All

1. യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?

1. Lord, why do you stay so far away? Why do you hide from people in times of trouble?

2. ദുഷ്ടന്റെ അഹങ്കാരത്താല് എളിയവന് തപിക്കുന്നു; അവര് നിരൂപിച്ച ഉപായങ്ങളില് അവര് തന്നേ പിടിപെടട്ടെ.

2. The wicked are proud and make evil plans to hurt the poor, who are caught in their traps and made to suffer.

3. ദുഷ്ടന് തന്റെ മനോരഥത്തില് പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.

3. Those greedy people brag about the things they want to get. They curse the Lord and show that they hate him.

4. ദുഷ്ടന് ഉന്നതഭാവത്തോടെഅവന് ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.

4. The wicked are too proud to ask God for help. He does not fit into their plans.

5. അവന്റെ വഴികള് എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള് അവന് കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന് ചീറുന്നു.

5. They succeed in everything they do. They don't understand how you can judge them. They make fun of all their enemies.

6. ഞാന് കുലുങ്ങുകയില്ല, ഒരുനാളും അനര്ത്ഥത്തില് വീഴുകയുമില്ല എന്നു അവന് തന്റെ ഹൃദയത്തില് പറയുന്നു.

6. They say to themselves, 'Nothing bad will ever happen to us. We will have our fun and never be punished.'

7. അവന്റെ വായില് ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിന് കീഴില് ദോഷവും അതിക്രമവും ഇരിക്കുന്നു.
റോമർ 3:14

7. They are always cursing, lying, and planning evil things to do.

8. അവന് ഗ്രാമങ്ങളുടെ ഒളിവുകളില് പതിയിരിക്കുന്നു; മറവിടങ്ങളില്വെച്ചു അവന് കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന് രഹസ്യമായി അഗതിയുടെമേല് കണ്ണു വെച്ചിരിക്കുന്നു.

8. They hide just outside the villages, waiting to kill innocent people, always looking for any helpless person they can hurt.

9. സിംഹം മുറ്റുകാട്ടില് എന്നപോലെ അവന് മറവിടത്തില് പതുങ്ങുന്നു; എളിയവനെ പിടിപ്പാന് അവന് പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില് ചാടിച്ചു പിടിക്കുന്നു.

9. They are like lions hiding in the bushes to catch weak and helpless animals. They lay their traps for the poor, who are caught in their nets.

10. അവന് കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികള് അവന്റെ ബലത്താല് വീണു പോകുന്നു.

10. Again and again they hurt people who are already weak and suffering.

11. ദൈവം മറന്നിരിക്കുന്നു, അവന് തന്റെ മുഖം മറെച്ചിരിക്കുന്നു; അവന് ഒരുനാളും കാണുകയില്ല എന്നു അവന് ഹൃദയത്തില് പറയുന്നു.

11. They say to themselves, 'God has forgotten about us. He is not watching. He will never see what we are doing.'

12. യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്ത്തേണമേ; എളിയവരെ മറക്കരുതേ.

12. Lord, get up and do something. Punish those who are wicked, God. Don't forget those who are poor and helpless.

13. ദുഷ്ടന് ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളില് പറയുന്നതും എന്തിന്നു?

13. The wicked turn against God because they think he will not punish them.

14. നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്വാന് ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന് നിങ്കല് ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.

14. But, Lord, you do see the pain and suffering they cause. You see it, so punish them. Those who were left helpless put their trust in you. After all, you are the one who cares for orphans.

15. ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.

15. Break the arms of those who are wicked and evil. Punish them for the evil they have done, and stop them from doing any more.

16. യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള് അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
വെളിപ്പാടു വെളിപാട് 11:15

16. Lord, you are King forever and ever, so I know you will remove the wicked nations from your land.

17. ഭൂമിയില്നിന്നുള്ള മര്ത്യന് ഇനി ഭയപ്പെടുത്താതിരിപ്പാന് നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു

17. Lord, you have heard what the poor want. Listen to their prayers, and do what they ask.

18. യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേള്ക്കയും ചെയ്യുന്നു.

18. Protect the orphans and those who have been hurt. Don't let powerful people drive us from our land!



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |