Psalms - സങ്കീർത്തനങ്ങൾ 105 | View All

1. യഹോവേക്കു സ്തോത്രംചെയ്വിന് ; തന് നാമത്തെ വിളിച്ചപേക്ഷിപ്പിന് ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില് അറിയിപ്പിന് .

1. Give thanks to the LORD, proclaim his greatness; tell the nations what he has done.

2. അവന്നു പാടുവിന് ; അവന്നു കീര്ത്തനം പാടുവിന് ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിന് .

2. Sing praise to the LORD; tell the wonderful things he has done.

3. അവന്റെ വിശുദ്ധനാമത്തില് പ്രശംസിപ്പിന് ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

3. Be glad that we belong to him; let all who worship him rejoice.

4. യഹോവയെയും അവന്റെ ബലത്തെയും തിരവിന് ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന് .

4. Go to the LORD for help; and worship him continually.

5. അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവന് തിരഞ്ഞെടുത്ത യാക്കോബിന് മക്കളുമായുള്ളോരേ,

5. You descendants of Abraham, his servant; you descendants of Jacob, the man he chose: remember the miracles that God performed and the judgments that he gave.

6. അവന് ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഔര്ത്തുകൊള്വിന് .

6. (SEE 105:5)

7. അവന് നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികള് സര്വ്വഭൂമിയിലും ഉണ്ടു.

7. The LORD is our God; his commands are for all the world.

8. അവന് തന്റെ നിയമത്തെ എന്നേക്കും താന് കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഔര്ക്കുംന്നു.
ലൂക്കോസ് 1:72-73

8. He will keep his covenant forever, his promises for a thousand generations.

9. അവന് അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
ലൂക്കോസ് 1:72-73

9. He will keep the agreement he made with Abraham and his promise to Isaac.

10. അതിനെ അവന് യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.

10. The LORD made a covenant with Jacob, one that will last forever.

11. നിന്റെ അവകാശത്തിന്റെ ഔഹരിയായി ഞാന് നിനക്കു കനാന് ദേശം തരും എന്നരുളിച്ചെയ്തു.

11. I will give you the land of Canaan,' he said. 'It will be your own possession.'

12. അവര് അന്നു എണ്ണത്തില് കുറഞ്ഞവരും ആള് ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.

12. God's people were few in number, strangers in the land of Canaan.

13. അവര് ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.

13. They wandered from country to country, from one kingdom to another.

14. അവരെ പീഡിപ്പിപ്പാന് അവന് ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന് രാജാക്കന്മാരെ ശാസിച്ചു

14. But God let no one oppress them; to protect them, he warned the kings:

15. എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്ക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.

15. Don't harm my chosen servants; do not touch my prophets.'

16. അവന് ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.

16. The LORD sent famine to their country and took away all their food.

17. അവര്ക്കും മുമ്പായി അവന് ഒരാളെ അയച്ചു; യോസേഫിനെ അവര് ദാസനായി വിറ്റുവല്ലോ.

17. But he sent a man ahead of them, Joseph, who had been sold as a slave.

18. യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാല് അവന്നു ശോധന വരികയും ചെയ്യുവോളം

18. His feet were kept in chains, and an iron collar was around his neck,

19. അവര് അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവന് ഇരിമ്പു ചങ്ങലയില് കുടുങ്ങുകയും ചെയ്തു.

19. until what he had predicted came true. The word of the LORD proved him right.

20. രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.

20. Then the king of Egypt had him released; the ruler of nations set him free.

21. അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്വാനും അവന്റെ മന്ത്രിമാര്ക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:10

21. He put him in charge of his government and made him ruler over all the land,

22. തന്റെ ഭവനത്തിന്നു അവനെ കര്ത്താവായും തന്റെ സര്വ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.

22. with power over the king's officials and authority to instruct his advisers.

23. അപ്പോള് യിസ്രായേല് മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്ത്തു.

23. Then Jacob went to Egypt and settled in that country.

24. ദൈവം തന്റെ ജനത്തെ ഏറ്റവും വര്ദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാള് അവരെ ബലവാന്മാരാക്കുകയും ചെയ്തു.

24. The LORD gave many children to his people and made them stronger than their enemies.

25. തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന് അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.

25. He made the Egyptians hate his people and treat his servants with deceit.

26. അവന് തന്റെ ദാസനായ മോശെയെയും താന് തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.

26. Then he sent his servant Moses, and Aaron, whom he had chosen.

27. ഇവര് അവരുടെ ഇടയില് അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.

27. They did God's mighty acts and performed miracles in Egypt.

28. അവന് ഇരുള് അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര് അവന്റെ വചനത്തോടു മറുത്തതുമില്ല;

28. God sent darkness on the country, but the Egyptians did not obey his command.

29. അവന് അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.

29. He turned their rivers into blood and killed all their fish.

30. അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്പോലും നിറഞ്ഞു.

30. Their country was overrun with frogs; even the palace was filled with them.

31. അവന് കല്പിച്ചപ്പോള് നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;

31. God commanded, and flies and gnats swarmed throughout the whole country.

32. അവന് അവര്ക്കും മഴെക്കു പകരം കല്മഴയും അവരുടെ ദേശത്തില് അഗ്നിജ്വാലയും അയച്ചു.

32. He sent hail and lightning on their land instead of rain;

33. അവന് അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.

33. he destroyed their grapevines and fig trees and broke down all the trees.

34. അവന് കല്പിച്ചപ്പോള് വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,

34. He commanded, and the locusts came, countless millions of them;

35. അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.

35. they ate all the plants in the land; they ate all the crops.

36. അവന് അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്വ്വവീര്യത്തിന് ആദ്യഫലത്തെയും സംഹരിച്ചു.

36. He killed the first-born sons of all the families of Egypt.

37. അവന് അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില് ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.

37. Then he led the Israelites out; they carried silver and gold, and all of them were healthy and strong.

38. അവര് പുറപ്പെട്ടപ്പോള് മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല് വീണിരുന്നു.
വെളിപ്പാടു വെളിപാട് 10:10-11

38. The Egyptians were afraid of them and were glad when they left.

39. അവന് തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില് വെളിച്ചത്തിന്നായി തീ നിറുത്തി.

39. God put a cloud over his people and a fire at night to give them light.

40. അവര് ചോദിച്ചപ്പോള് അവന് കാടകളെ കൊടുത്തു; സ്വര്ഗ്ഗീയഭോജനംകൊണ്ടും അവര്ക്കും തൃപ്തിവരുത്തി.
യോഹന്നാൻ 6:31

40. They asked, and he sent quails; he gave them food from heaven to satisfy them.

41. അവന് പാറയെ പിളര്ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.

41. He opened a rock, and water gushed out, flowing through the desert like a river.

42. അവന് തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്ത്തു.

42. He remembered his sacred promise to Abraham his servant.

43. അവന് തന്റെ ജനത്തെ സന്തോഷത്തോടും താന് തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.

43. So he led his chosen people out, and they sang and shouted for joy.

44. അവര് തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു

44. He gave them the lands of other peoples and let them take over their fields,

45. അവന് ജാതികളുടെ ദേശങ്ങളെ അവര്ക്കും കൊടുത്തു; അവര് വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന് .

45. so that his people would obey his laws and keep all his commands. Praise the LORD!



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |