Psalms - സങ്കീർത്തനങ്ങൾ 51 | View All

1. ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
ലൂക്കോസ് 18:13

1. For the leader. A psalm of David,

2. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

2. when Nathan the prophet came to him after his affair with Bathsheba.

3. എന്റെ ലംഘനങ്ങളെ ഞാന് അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില് ഇരിക്കുന്നു.

3. Have mercy on me, God, in your goodness; in your abundant compassion blot out my offense.

4. നിന്നോടു തന്നേ ഞാന് പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന് ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള് നീ നീതിമാനായും വിധിക്കുമ്പോള് നിര്മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
ലൂക്കോസ് 15:18, റോമർ 3:4

4. Wash away all my guilt; from my sin cleanse me.

5. ഇതാ, ഞാന് അകൃത്യത്തില് ഉരുവായി; പാപത്തില് എന്റെ അമ്മ എന്നെ ഗര്ഭം ധരിച്ചു.
യോഹന്നാൻ 9:34, റോമർ 7:14

5. For I know my offense; my sin is always before me.

6. അന്തര്ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തില് എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.

6. Against you alone have I sinned; I have done such evil in your sight That you are just in your sentence, blameless when you condemn.

7. ഞാന് നിര്മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന് ഹിമത്തെക്കാള് വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.

7. True, I was born guilty, a sinner, even as my mother conceived me.

8. സന്തോഷവും ആനന്ദവും എന്നെ കേള്ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള് ഉല്ലസിക്കട്ടെ.

8. Still, you insist on sincerity of heart; in my inmost being teach me wisdom.

9. എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.

9. Cleanse me with hyssop, that I may be pure; wash me, make me whiter than snow.

10. ദൈവമേ, നിര്മ്മലമായോരു ഹൃദയം എന്നില് സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില് പുതുക്കേണമേ.

10. Let me hear sounds of joy and gladness; let the bones you have crushed rejoice.

11. നിന്റെ സന്നിധിയില്നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്നിന്നു എടുക്കയുമരുതേ.

11. Turn away your face from my sins; blot out all my guilt.

12. നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല് എന്നെ താങ്ങേണമേ.

12. A clean heart create for me, God; renew in me a steadfast spirit.

13. അപ്പോള് ഞാന് അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള് നിങ്കലേക്കു മനംതിരിയും.

13. Do not drive me from your presence, nor take from me your holy spirit.

14. എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്നിന്നു എന്നെ വിടുവിക്കേണമേ; എന്നാല് എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.

14. Restore my joy in your salvation; sustain in me a willing spirit.

15. കര്ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല് എന്റെ വായ് നിന്റെ സ്തുതിയെ വര്ണ്ണിക്കും.

15. I will teach the wicked your ways, that sinners may return to you.

16. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില് ഞാന് അര്പ്പിക്കുമായിരുന്നു; ഹോമയാഗത്തില് നിനക്കു പ്രസാദവുമില്ല.

16. Rescue me from death, God, my saving God, that my tongue may praise your healing power.

17. ദൈവത്തിന്റെ ഹനനയാഗങ്ങള് തകര്ന്നിരിക്കുന്ന മനസ്സു; തകര്ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.

17. Lord, open my lips; my mouth will proclaim your praise.

18. നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;

18. For you do not desire sacrifice; a burnt offering you would not accept.

19. അപ്പോള് നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്വ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള് നിന്റെ യാഗപീഠത്തിന്മേല് കാളകളെ അര്പ്പിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൌലിനോടുദാവീദ് അഹീമേലെക്കിന്റെ വീട്ടില് വന്നിരുന്നു എന്നറിയിച്ചപ്പോള് ചമെച്ചതു.)

19. My sacrifice, God, is a broken spirit; God, do not spurn a broken, humbled heart. III



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |