Exodus - പുറപ്പാടു് 3 | View All

1. മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവന് ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പര്വ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:30

1. Now Moses was shepherding the flock of his father-in-law Jethro, the priest of Midian, and he led the flock to the far side of the desert and came to the mountain of God, to Horeb.

2. അവിടെ യഹോവയുടെ ദൂതന് ഒരു മുള്പടര്പ്പിന്റെ നടുവില്നിന്നു അഗ്നിജ്വാലയില് അവന്നു പ്രത്യക്ഷനായി. അവന് നോക്കിയാറെ മുള്പടര്പ്പു തീ പിടിച്ചു കത്തുന്നതും മുള്പടര്പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
മർക്കൊസ് 12:26, ലൂക്കോസ് 20:37, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:35, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:30-31

2. The angel of the LORD appeared to him in a flame of fire from within a bush. He looked and the bush was ablaze with fire, but it was not being consumed!

3. മുള്പടര്പ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാന് ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:30-31

3. So Moses thought, 'I will turn aside to see this amazing sight. Why does the bush not burn up?'

4. നോക്കേണ്ടതിന്നു അവന് വരുന്നതു യഹോവ കണ്ടപ്പോള് ദൈവം മുള്പടര്പ്പിന്റെ നടുവില് നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന് ഇതാ, ഞാന് എന്നു പറഞ്ഞു.

4. When the LORD saw that he had turned aside to look, God called to him from within the bush and said, 'Moses, Moses!' And Moses said, 'Here I am.'

5. അപ്പോള് അവന് ഇങ്ങോട്ടു അടുക്കരുതു; നീ നിലക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല് കാലില്നിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:33

5. God said, 'Do not approach any closer! Take your sandals off your feet, for the place where you are standing is holy ground.'

6. ഞാന് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവന് അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന് ഭയപ്പെട്ടു മുഖം മൂടി.
മത്തായി 22:32, മർക്കൊസ് 12:26, ലൂക്കോസ് 20:37, Acts,3,13,-732, എബ്രായർ 11:16

6. He added, 'I am the God of your father, the God of Abraham, the God of Isaac, and the God of Jacob.' Then Moses hid his face, because he was afraid to look at God.

7. യഹോവ അരുളിച്ചെയ്തതുമിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന് കണ്ടു കണ്ടു; ഊഴിയവിചാരകന്മാര് നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന് അവരുടെ സങ്കടങ്ങള് അറിയുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:34

7. The LORD said, 'I have surely seen the affliction of my people who are in Egypt. I have heard their cry because of their taskmasters, for I know their sorrows.

8. അവരെ മിസ്രയീമ്യരുടെ കയ്യില്നിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യര്, ഹിത്യര്, അമോര്യ്യര്, പെരിസ്യര്, ഹിവ്യര്, യെബൂസ്യര് എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാന് ഇറങ്ങിവന്നിരിക്കുന്നു.

8. I have come down to deliver them from the hand of the Egyptians and to bring them up from that land to a land that is both good and spacious, to a land flowing with milk and honey, to the region of the Canaanites, Hittites, Amorites, Perizzites, Hivites, and Jebusites.

9. യിസ്രായേല്മക്കളുടെ നിലവിളി എന്റെ അടുക്കല് എത്തിയിരിക്കുന്നു; മിസ്രയീമ്യര് അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാന് കണ്ടിരിക്കുന്നു.

9. And now indeed the cry of the Israelites has come to me, and I have also seen how severely the Egyptians oppress them.

10. ആകയാല് വരിക; നീ എന്റെ ജനമായ യിസ്രായേല്മക്കളെ മിസ്രയീമില്നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന് നിന്നെ ഫറവോന്റെ അടുക്കല് അയക്കും.

10. So now go, and I will send you to Pharaoh to bring my people, the Israelites, out of Egypt.'

11. മോശെ ദൈവത്തോടുഫറവോന്റെ അടുക്കല് പോകുവാനും യിസ്രായേല്മക്കളെ മിസ്രയീമില്നിന്നു പുറപ്പെടുവിപ്പാനും ഞാന് എന്തു മാത്രമുള്ളു എന്നു പറഞ്ഞു.

11. Moses said to God, 'Who am I, that I should go to Pharaoh, or that I should bring the Israelites out of Egypt?'

12. അതിന്നു അവന് ഞാന് നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമില്നിന്നു കൂട്ടിക്കൊണ്ടു വരുമ്പോള് നിങ്ങള് ഈ പര്വ്വതത്തിങ്കല് ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന് നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:7

12. He replied, 'Surely I will be with you, and this will be the sign to you that I have sent you: When you bring the people out of Egypt, you and they will serve God on this mountain.'

13. മോശെ ദൈവത്തോടുഞാന് യിസ്രായേല്മക്കളുടെ അടുക്കല് ചെന്നുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല് അയച്ചിരിക്കുന്നു എന്നു പറയുമ്പോള്അവന്റെ നാമം എന്തെന്നു അവര് എന്നോടു ചോദിച്ചാല് ഞാന് അവരോടു എന്തു പറയേണം എന്നു ചോദിച്ചു.

13. Moses said to God, 'If I go to the Israelites and tell them, 'The God of your fathers has sent me to you,' and they ask me, 'What is his name?' what should I say to them?'

14. അതിന്നു ദൈവം മോശെയോടുഞാന് ആകുന്നവന് ഞാന് ആകുന്നു; ഞാന് ആകുന്നു എന്നുള്ളവന് എന്നെ നിങ്ങളുടെ അടുക്കല് അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്മക്കളോടു പറയേണം എന്നു കല്പിച്ചു.
വെളിപ്പാടു വെളിപാട് 1:4-8, വെളിപ്പാടു വെളിപാട് 4:8, വെളിപ്പാടു വെളിപാട് 11:17, വെളിപ്പാടു വെളിപാട് 16:5

14. God said to Moses, 'I AM that I AM.' And he said, 'You must say this to the Israelites, 'I AM has sent me to you.''

15. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്നീ യിസ്രായേല്മക്കളോടു ഇപ്രകാരം പറയേണംഅബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല് അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
മർക്കൊസ് 22:32, ലൂക്കോസ് 12:26, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:37, എബ്രായർ 11:16

15. God also said to Moses, 'You must say this to the Israelites, 'The LORD the God of your fathers, the God of Abraham, the God of Isaac, and the God of Jacob has sent me to you. This is my name forever, and this is my memorial from generation to generation.'

16. നീ ചെന്നു യിസ്രായേല്മൂപ്പന്മാരെ കൂട്ടി അവരോടുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതുഞാന് നിങ്ങളെയും മിസ്രയീമില് അവര് നിങ്ങളോടു ചെയ്യുന്നതിനെയും സന്ദര്ശിക്കുന്നു.
മത്തായി 22:32, മർക്കൊസ് 12:26

16. 'Go and bring together the elders of Israel and tell them, 'The LORD, the God of your fathers, appeared to me the God of Abraham, Isaac, and Jacob saying, 'I have attended carefully to you and to what has been done to you in Egypt,

17. മിസ്രയീമിലെ കഷ്ടതയില്നിന്നു കനാന്യര്, ഹിത്യര്, അമോര്യ്യര്, പെരിസ്യര്, ഹിവ്യര്, യെബൂസ്യര് എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാന് ഞാന് നിശ്ചയിച്ചിരിക്കുന്നു എന്നു പറക.

17. and I have promised that I will bring you up out of the affliction of Egypt to the land of the Canaanites, Hittites, Amorites, Perizzites, Hivites, and Jebusites, to a land flowing with milk and honey.''

18. എന്നാല് അവര് നിന്റെ വാക്കു കേള്ക്കും. അപ്പോള് നീയും യിസ്രായേല് മൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കല് ചെന്നു അവനോടുഎബ്രായരുടെ ദൈവമായ യഹോവ ഞങ്ങള്ക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാല് ഞങ്ങള് മൂന്നു ദിവസത്തെ വഴി മരുഭൂമിയില് ചെന്നു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറവിന് .

18. 'The elders will listen to you, and then you and the elders of Israel must go to the king of Egypt and tell him, 'The LORD, the God of the Hebrews, has met with us. So now, let us go three days' journey into the wilderness, so that we may sacrifice to the LORD our God.'

19. എന്നാല് മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാന് സമ്മതിക്കയില്ല എന്നു ഞാന് അറിയുന്നു.

19. But I know that the king of Egypt will not let you go, not even under force.

20. അതുകൊണ്ടു ഞാന് എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവില് ചെയ്വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെ ശേഷം അവന് നിങ്ങളെ വിട്ടയക്കും.

20. So I will extend my hand and strike Egypt with all my wonders that I will do among them, and after that he will release you.

21. ഞാന് മിസ്രയീമ്യര്ക്കും ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള് പോരുമ്പോള് വെറുങ്കയ്യായി പോരേണ്ടിവരികയില്ല.

21. 'I will grant this people favor with the Egyptians, so that when you depart you will not leave empty-handed.

22. ഔരോ സ്ത്രീ താന്താന്റെ അയല്ക്കാരത്തിയോടും വീട്ടില് അതിഥിയായി പാര്ക്കുംന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.

22. Every woman will ask her neighbor and the one who happens to be staying in her house for items of silver and gold and for clothing. You will put these articles on your sons and daughters thus you will plunder Egypt!'



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |