Proverbs - സദൃശ്യവാക്യങ്ങൾ 16 | View All

1. ഹൃദയത്തിലെ നിരൂപണങ്ങള് മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല് വരുന്നു.

2. മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

3. നിന്റെ പ്രവൃത്തികളെ യഹോവേക്കു സമര്പ്പിക്ക; എന്നാല് നിന്റെ ഉദ്ദേശങ്ങള് സാധിക്കും.

4. യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനര്ത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
കൊലൊസ്സ്യർ കൊളോസോസ് 1:16

5. ഗര്വ്വമുള്ള ഏവനും യഹോവേക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന് കയ്യടിക്കുന്നു.

6. ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര് ദോഷത്തെ വിട്ടകലുന്നു.

7. ഒരുത്തന്റെ വഴികള് യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള് അവന് അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

8. ന്യായരഹിതമായ വലിയ വരവിനെക്കാള് നീതിയോടെയുള്ള അല്പം നല്ലതു.

9. മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

10. രാജാവിന്റെ അധരങ്ങളില് അരുളപ്പാടുണ്ടു; ന്യായവിധിയില് അവന്റെ വായ് പിഴെക്കുന്നതുമില്ല.

11. ഒത്ത വെള്ളിക്കോലും ത്രാസും യഹോവേക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

12. ദുഷ്ടത പ്രവര്ത്തിക്കുന്നതു രാജാക്കന്മാര്ക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.

13. നീതിയുള്ള അധരങ്ങള് രാജാക്കന്മാര്ക്കും പ്രസാദം; നേര് പറയുന്നവനെ അവര് സ്നേഹിക്കുന്നു.

14. രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

15. രാജാവിന്റെ മുഖപ്രകാശത്തില് ജീവന് ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.

16. തങ്കത്തെക്കാള് ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാള് വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!

17. ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന് തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

18. നാശത്തിന്നു മുമ്പെ ഗര്വ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.

19. ഗര്വ്വികളോടുകൂടെ കവര്ച്ച പങ്കിടുന്നതിനെക്കാള് താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

20. തിരുവചനം പ്രമാണിക്കുന്നവന് നന്മ കണ്ടെത്തും; യഹോവയില് ആശ്രയിക്കുന്നവന് ഭാഗ്യവാന് .

21. ജ്ഞാനഹൃദയന് വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്ദ്ധിപ്പിക്കുന്നു.

22. വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

23. ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്ക്കു വിദ്യ വര്ദ്ധിപ്പിക്കുന്നു.

24. ഇമ്പമുള്ള വാക്കു തേന് കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികള്ക്കു ഔഷധവും തന്നേ;

25. ചിലപ്പോള് ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികള് അത്രേ.

26. പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിര്ബ്ബന്ധിക്കുന്നു.

27. നിസ്സാരമനുഷ്യന് പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളില് കത്തുന്ന തീ ഉണ്ടു.

28. വക്രതയുള്ള മനുഷ്യന് വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരന് മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

29. സഹാസക്കാരന് കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയില് നടത്തുകയും ചെയ്യുന്നു.

30. കണ്ണു അടെക്കുന്നവന് വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവന് ദോഷം നിവര്ത്തിക്കുന്നു.

31. നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്ഗ്ഗത്തില് അതിനെ പ്രാപിക്കാം.

32. ദീര്ഘക്ഷമയുള്ളവന് യുദ്ധവീരനിലും ജിതമാനസന് പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന് .

33. ചീട്ടു മടിയില് ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:26



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |