Isaiah - യെശയ്യാ 2 | View All

1. ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്ശിച്ച വചനം.

2. അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പര്വ്വതം പര്വ്വതങ്ങളുടെ ശിഖരത്തില് സ്ഥാപിതവും കുന്നുകള്ക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.

3. അനേകവംശങ്ങളും ചെന്നുവരുവിന് , നമുക്കു യഹോവയുടെ പര്വ്വതത്തിലേക്കു, യാക്കോബിന് ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന് നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില് നടക്കയും ചെയ്യും എന്നു പറയും. സീയോനില്നിന്നു ഉപദേശവും യെരൂശലേമില്നിന്നു യഹോവയുടെ വചനവും പുറപ്പെടും.
യോഹന്നാൻ 4:22

4. അവന് ജാതികളുടെ ഇടയില് ന്യായം വിധിക്കയും ബഹുവംശങ്ങള്ക്കു വിധികല്പിക്കയും ചെയ്യും; അവര് തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്ക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവര് ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
യോഹന്നാൻ 16:8-11, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:31, വെളിപ്പാടു വെളിപാട് 19:11

5. യാക്കോബ്ഗൃഹമേ, വരുവിന് ; നമുക്കു യഹോവയുടെ വെളിച്ചത്തില് നടക്കാം.
1 യോഹന്നാൻ 1:7

6. എന്നാല് നീ യാക്കോബ്ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവര് പൂര്വ്വദേശക്കാരുടെ മര്യാദകളാല് നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു.

7. അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങള്ക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകള് നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങള്ക്കും എണ്ണമില്ല.

8. അവരുടെ ദേശത്തു വിഗ്രഹങ്ങള് നിറഞ്ഞിരിക്കുന്നു; സ്വവിരല്കൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവര് നമസ്കരിക്കുന്നു.

9. മനുഷ്യന് വണങ്ങുന്നു, പുരുഷന് കുനിയുന്നു; ആകയാല് നീ അവരോടു ക്ഷമിക്കരുതേ.

10. യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയില് കടന്നു മണ്ണില് ഒളിച്ചുകൊള്ക.
വെളിപ്പാടു വെളിപാട് 6:15, 2 തെസ്സലൊനീക്യർ 1:9

11. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളില് ഉന്നതനായിരിക്കും.
2 തെസ്സലൊനീക്യർ 1:9

12. സൈന്യങ്ങളുടെ യഹോവയുടെ നാള് ഗര്വ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും;

13. അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാര്ശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയര്ന്നിരിക്കുന്ന

14. സകലപര്വ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകന്നുകളിന്മേലും

15. ഉന്നതമായ സകലഗോപുരത്തിന്മേലും

16. ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാതര്ശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാര ഗോപുരത്തിന്മേലും വരും.

17. അപ്പോള് മനുഷ്യന്റെ ഗര്വ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളില് ഉന്നതനായിരിക്കും.

18. മിത്ഥ്യാമൂര്ത്തികളോ അശേഷം ഇല്ലാതെയാകും.

19. യഹോവ ഭൂമിയെ നടുക്കുവാന് എഴുന്നേലക്കുമ്പോള് അവര് അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.
2 തെസ്സലൊനീക്യർ 1:9

20. യഹോവ ഭൂമിയെ നടുക്കുവാന് എഴുന്നേലക്കുമ്പോള് അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു

21. തങ്ങള് നമസ്കരിപ്പാന് വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂര്ത്തികളെ മനുഷ്യര് ആ നാളില് തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും
2 തെസ്സലൊനീക്യർ 1:9

22. മൂക്കില് ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിന് ; അവനെ എന്തു വിലമതിപ്പാനുള്ളു?



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |