Ezekiel - യേഹേസ്കേൽ 1 | View All

1. മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാന് കെബാര്നദീതീരത്തു പ്രവാസികളുടെ ഇടയില് ഇരിക്കുമ്പോള് സ്വര്ഗ്ഗം തുറന്നു ഞാന് ദിവ്യദര്ശനങ്ങളെ കണ്ടു.
വെളിപ്പാടു വെളിപാട് 19:11

2. യെഹോയാഖീന് രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടില് മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,

3. കല്ദയദേശത്തു കെബാര്നദീതീരത്തുവെച്ചു ബൂസിയുടെ മകന് യെഹെസ്കേല് പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേല് വന്നു.

4. ഞാന് നോക്കിയപ്പോള് വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവില് നിന്നു, തീയുടെ നടുവില്നിന്നു തന്നേ, ശുക്ളസ്വര്ണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.

5. അതിന്റെ നടുവില് നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോഅവേക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 4:6

6. ഔരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.

7. അവയുടെ കാല് ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.

8. അവേക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.

9. അവയുടെ ചിറകുകള് ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോള് അവ തിരിയാതെ ഔരോന്നും നേരെ മുമ്പോട്ടു പോകും.

10. അവയുടെ മുഖരൂപമോഅവേക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 4:7

11. ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങള്; അവയുടെ ചിറകുകള് മേല്ഭാഗം വിടര്ന്നിരുന്നു; ഈരണ്ടു ചിറകു തമ്മില് തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.

12. അവ ഔരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോള് അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.

13. ജീവികളുടെ നടുവില് കത്തിക്കൊണ്ടിരിക്കുന്ന തീക്കനല്പോലെയും പന്തങ്ങള് പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയില് സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയില്നിന്നു മിന്നല് പുറപ്പെട്ടുകൊണ്ടിരുന്നു.
വെളിപ്പാടു വെളിപാട് 4:5, വെളിപ്പാടു വെളിപാട് 11:19

14. ജീവികള് മിന്നല്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഔടിക്കൊണ്ടിരുന്നു.

15. ഞാന് ജീവികളെ നോക്കിയപ്പോള് നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഔരോ ചക്രം കണ്ടു.

16. ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവേക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തില്കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.

17. അവേക്കു നാലുഭാഗത്തേക്കും പോകാം; തിരിവാന് ആവശ്യമില്ല.

18. അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകള്ക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 4:6-8

19. ജീവികള് പോകുമ്പോള് ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകള് ഭൂമിയില്നിന്നു പൊങ്ങുമ്പോള് ചക്രങ്ങളും പൊങ്ങും.

20. ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളില് ആയിരുന്നതുകൊണ്ടു ചക്രങ്ങള് അവയോടുകൂടെ പൊങ്ങും.

22. ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.
വെളിപ്പാടു വെളിപാട് 4:6

23. വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകള് നേക്കുനേരെ വിടര്ന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാന് ഔരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.

24. അവ പോകുമ്പോള് ചിറകുകളുടെ ഇരെച്ചല് വലിയ വെള്ളത്തിന്റെ ഇരെച്ചല്പോലെയും സര്വ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാന് കേട്ടു; നിലക്കുമ്പോള് അവ ചിറകു താഴ്ത്തും.
വെളിപ്പാടു വെളിപാട് 1:15, വെളിപ്പാടു വെളിപാട് 14:2, വെളിപ്പാടു വെളിപാട് 19:6

25. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേല് നിന്നു ഒരു നാദം പുറപ്പെട്ടു; നിലക്കുമ്പോള് അവ ചിറകു താഴ്ത്തും.

26. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേല് അതിന്നു മീതെ മനുഷ്യസാദൃശ്യത്തില് ഒരു രൂപവും ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 1:13, വെളിപ്പാടു വെളിപാട് 4:2-9-10, വെളിപ്പാടു വെളിപാട് 5:1-7-13, വെളിപ്പാടു വെളിപാട് 6:16, വെളിപ്പാടു വെളിപാട് 7:10, വെളിപ്പാടു വെളിപാട് 7:15, വെളിപ്പാടു വെളിപാട് 19:4, വെളിപ്പാടു വെളിപാട് 21:5, വെളിപ്പാടു വെളിപാട് 4:3

27. അവന്റെ അരമുതല് മേലോട്ടു അതിന്നകത്തു ചുറ്റും തിക്കൊത്ത ശുക്ളസ്വര്ണ്ണംപോലെ ഞാന് കണ്ടു; അവന്റെ അരമുതല് കീഴോട്ടു തീ പോലെ ഞാന് കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.

28. അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില് മേഘത്തില് കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന് കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന് കേട്ടു.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |