Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്
1. A message came to me from the Lord. He said,
2. മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാല് നീ അതിന്റെ സകലമ്ളേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു
2. 'Son of man, are you going to judge Jerusalem? Will you judge this city that has so many murderers in it? Then tell its people they have done many evil things. I hate those things.
3. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ കാലം വരുവന് തക്കവണ്ണം നിന്റെ നടുവില് രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
3. Tell them, 'The Lord and King says, 'Your city brings death on itself. You spill blood inside its walls. You pollute yourselves by making statues of gods.
4. നീ ചൊരിഞ്ഞ രക്തത്താല് നീ കുറ്റക്കാരത്തിയായ്തീര്ന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാല് നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകള് നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന് നിന്നെ ജാതികള്ക്കു നിന്ദയും സകലദേശങ്ങള്ക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
4. You are guilty of spilling blood. The statues you have made have polluted you. ' ' 'You have brought your days to a close. The end of your years has come. So the nations will make fun of you. All of the countries will laugh at you.
5. നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവര് ദുഷ്കീര്ത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.
5. Those who are near you will tell jokes about you. So will those who are far away. Trouble fills the streets of your sinful city.
6. യിസ്രായേല്പ്രഭുക്കന്മാര് ഔരോരുത്തനും തന്നാല് കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നില് ഇരിക്കുന്നതു.
6. ' ' 'The princes of Israel are in your city. All of them use their power to spill blood.
7. നിന്റെ മദ്ധ്യേ അവര് അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവര് പരദേശിയെ പീഡിപ്പിക്കുന്നു; നിന്നില്വെച്ചു അവര് അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
7. They have made fun of fathers and mothers alike. They have crushed outsiders. They have treated badly the children whose fathers have died. They have done the same thing to widows.
8. എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
8. ' ' 'You have looked down on the holy things that were set apart to me. You have misused my Sabbath days.
9. രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവര് നിന്നില് ഉണ്ടു; പൂജാഗിരികളില് ഭക്ഷണം കഴിക്കുന്നവര് നിന്നില് ഉണ്ടു; നിന്റെ നടുവില് അവര് ദുഷ്കര്മ്മം പ്രവര്ത്തിക്കുന്നു.
9. You have spread lies about others so you can spill someone's blood. You eat at the mountain temples. You commit impure acts.
10. നിന്നില് അവര് അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നില്വെച്ചു അവര് ഋതുമാലിന്യത്തില് ഇരിക്കുന്നവളെ വഷളാക്കുന്നു.
10. ' ' 'You bring shame on your fathers by having sex with their wives. You have sex with women during their monthly period. That is when they are 'unclean.'
11. ഒരുത്തന് തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്ത്തിക്കുന്നു; മറ്റൊരുത്തന് തന്റെ മരുമകളെ ദുര്മ്മര്യാദ പ്രവര്ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന് നിന്നില്വെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
11. One of you has sex with another man's wife. I hate that sin. Another brings shame on his daughter-in-law by having sex with her. Still another has sex with his sister, even though she is his own father's daughter.
12. രക്തംചൊരിയേണ്ടതിന്നു അവര് നിന്നില് കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
12. ' ' 'You accept money from people who want special favors. You do it to spill someone's blood. You charge too much interest when you lend money. You get rich by cheating your neighbors. And you have forgotten me,' announces the Lord and King.
13. നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന് കൈകൊട്ടും
13. ' ' 'I will clap my hands because I am so angry. You got rich by cheating others. You spilled blood inside the walls of your city.
14. ഞാന് നിന്നോടു കാര്യം തീര്ക്കുംന്ന നാളില് നീ ധൈര്യത്തോടെ നിലക്കുമോ? നിന്റെ കൈകള് ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാന് അതു അരുളിച്ചെയ്തിരിക്കുന്നു; ഞാന് നിവൃത്തിക്കയും ചെയ്യും.
14. Will you be brave on the day I deal with you? Will you be strong at that time? I have spoken. I will do it. I am the Lord.
15. ഞാന് നിന്നെ ജാതികളുടെ ഇടയില് ചിന്നിച്ചു രാജ്യങ്ങളില് ചിതറിച്ചു നിന്റെ മലിനത നിങ്കല്നിന്നു നീക്കും.
15. ' ' 'I will scatter you among the nations. I will send you to other countries. I will put an end to your 'uncleanness.'
16. ജാതികള് കാണ്കെ നീ നിന്നില്ത്തന്നേ മലിനയായ്തീരും; ഞാന് യഹോവ എന്നു നീ അറിയും.
16. You will be polluted in the sight of the nations. Then you will know that I am the Lord.' ' '
17. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്
17. A message came to me from the Lord. He said,
18. മനുഷ്യപുത്രാ, യിസ്രായേല്ഗൃഹം എനിക്കു കിട്ടുമായ്തീര്ന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവില് താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവര് വെള്ളിയുടെ കിട്ടമായ്തീര്ന്നിരിക്കുന്നു;
18. 'Son of man, the people of Israel have become like scum to me. All of them are like the copper, tin, iron and lead that are left inside a furnace. They are only the scum that is removed from silver.'
19. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് എല്ലാവരും കിട്ടമായ്തീര്ന്നിരിക്കകൊണ്ടു ഞാന് നിങ്ങളെ യെരൂശലേമിന്റെ നടുവില് കൂട്ടും.
19. So the Lord and King says, 'People of Israel, all of you have become like scum. So I will gather you together in Jerusalem.
20. വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവില് ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാന് എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.
20. Men put silver, copper, iron, lead and tin into a furnace. They melt it with a blazing fire. In the same way, I will gather you. I will pour out my burning anger on you. I will put you inside the city and melt you.
21. ഞാന് നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേല് ഊതും; അങ്ങനെ നിങ്ങള് അതിന്റെ നടുവില് ഉരുകിപ്പോകും.
21. I will gather you together. My burning anger will blaze out at you. And you will be melted inside Jerusalem.
22. ഉലയുടെ നടുവില് വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങള് അതിന്റെ നടുവില് ഉരുകിപ്പോകും; യഹോവയായ ഞാന് എന്റെ ക്രോധം നിങ്ങളുടെമേല് പകര്ന്നിരിക്കുന്നു എന്നു നിങ്ങള് അറിയും.
22. Silver is melted in a furnace. And you will be melted inside the city. Then you will know that I have poured out my burning anger on you. I am the Lord.'
23. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്
23. Another message came to me from the Lord. He said,
24. മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതുക്രോധദിവസത്തില് നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.
24. 'Son of man, speak to the land. Tell it, 'You have not had any rain or showers. That is because I am angry with you.'
25. അതിന്റെ നടുവില് അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവര് ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വലിയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവര് അതിന്റെ നടുവില് വിധവമാരെ വര്ദ്ധിപ്പിക്കുന്നു.
25. Ezekiel, the princes of the land are like a roaring lion that tears its food apart. They eat people up. They take treasures and other valuable things. They cause many women in the land to become widows.
26. അതിലെ പുരോഹിതന്മാര് എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവര് ശുദ്ധവും അശുദ്ധവും തമ്മില് വേറുതിരിക്കുന്നില്ല; മലിനവും നിര്മ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാന് അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവര് എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.
26. 'Its priests break my law. They treat things that are set apart to me as if they were not holy. They treat holy and common things as if they were the same. They teach that there is no difference between things that are 'clean' and things that are not. They refuse to keep my Sabbath days. So they treat me as if I were not holy.
27. അതിന്റെ നടുവിലെ പ്രഭുക്കന്മാര് ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.മത്തായി 7:15
27. 'The officials in the land are like wolves that tear their food apart. They spill blood and kill people to get rich.
28. അതിലെ പ്രവാചകന്മാര് വ്യാജം ദര്ശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവര്ക്കും കുമ്മായം തേക്കുന്നു.
28. The prophets cover up those acts for them. The visions of those prophets are false. They use magic to try to find out what is going to happen. But their magic tricks are lies. They say, 'The Lord and King says,' But I have not spoken to them.
29. ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.
29. 'The people of the land get rich by cheating others. They steal. They crush those who are poor and in need. They treat outsiders badly. They refuse to be fair to them.
30. ഞാന് ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതില് കെട്ടി എന്റെ മുമ്പാകെ ഇടിവില് നില്ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാന് അവരുടെ ഇടയില് അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
30. 'I looked for a man among them who would stand up for Jerusalem. I tried to find someone who would pray to me for the land. Then I would not have to destroy it. But I could not find anyone who would pray for it.
31. ആകയാല് ഞാന് എന്റെ ക്രോധം അവരുടെമേല് പകര്ന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാന് അവര്ക്കും പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.വെളിപ്പാടു വെളിപാട് 16:1
31. So I will pour out my anger on its people. I will destroy them because my anger burns against them. And anything that happens to them will be their own fault,' announces the Lord and King.