Ezekiel - യേഹേസ്കേൽ 30 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

2. മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിന് .

3. നാള് അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാള് അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.

4. മിസ്രയീമിന്റെ നേരെ വാള് വരും; മിസ്രയീമില് നിഹതന്മാര് വീഴുകയും അവര് അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങള് ഇടിക്കയും ചെയ്യുമ്പോള് കൂശില് അതിവേദനയുണ്ടാകും.

5. കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയില്പെട്ട ദേശക്കാരും അവരോടുകൂടെ വാള്കൊണ്ടു വീഴും.

6. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിനെ താങ്ങുന്നവര് വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതല് അവര് വാള്കൊണ്ടു വീഴും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

7. അവര് ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങള് ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില് ആയിരിക്കും.

8. ഞാന് മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്റെ സഹായക്കാരൊക്കെയും തകര്ന്നുപോകുമ്പോള് ഞാന് യഹോവയെന്നു അവര് അറിയും.

9. ആ നാളില് ദൂതന്മാര് നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളില് കയറി എന്റെ മുമ്പില്നിന്നു പുറപ്പെടും; അപ്പോള് മിസ്രയീമിന്റെ നാളില് എന്നപോലെ അവര്ക്കും അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.

10. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ബാബേല് രാജാവായ നെബൂഖദ്നേസരിന്റെ കയ്യാല് മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.

11. ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളില് ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവര് മിസ്രയീമിന്റെ നേരെ വാള് ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.

12. ഞാന് നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാര്ക്കും വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന് അന്യജാതികളുടെ കയ്യാല് ശൂന്യമാക്കും; യഹോവയായ ഞാന് അതു അരുളിച്ചെയ്തിരിക്കുന്നു.

13. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂര്ത്തികളെ നോഫില്നിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാന് മിസ്രയീംദേശത്തു ഭയം വരുത്തും.

14. ഞാന് പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വേക്കും, നോവില് ന്യായവിധി നടത്തും,

15. മിസ്രയീമിന്റെ കോട്ടയായ സീനില് ഞാന് എന്റെ ക്രോധം പകരും; ഞാന് നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.

16. ഞാന് മിസ്രയീമിന്നു തീ വേക്കും; സീന് അതിവേദനയില് ആകും; നോവ് പിളര്ന്നുപോകും; നോഫിന്നു പകല്സമയത്തു വൈരികള് ഉണ്ടാകും.

17. ആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാര് വാള്കൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.

18. ഞാന് മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോള് തഹഫ്നേഹെസില് പകല് ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാര് പ്രവാസത്തിലേക്കു പോകേണ്ടിവരും.

19. ഇങ്ങനെ ഞാന് മിസ്രയീമില് ന്യായവിധികളെ നടത്തും; ഞാന് യഹോവ എന്നു അവര് അറിയും.

20. പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

21. മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാന് ഒടിച്ചിരിക്കുന്നു; അതു വാള് പിടിപ്പാന് തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.

22. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാന് അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാന് അവന്റെ കയ്യില്നിന്നു വീഴിച്ചുകളകയും ചെയ്യും.

23. ഞാന് മിസ്രയീമ്യരെ ജാതികളുടെ ഇടയില് ചിന്നിച്ചു ദേശങ്ങളില് ചിതറിച്ചുകളയും.

24. ഞാന് ബാബേല്രാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യില് കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാന് ഒടിച്ചുകളയും; മുറിവേറ്റവന് ഞരങ്ങുന്നതുപോലെ അവര് അവന്റെ മുമ്പില് ഞരങ്ങും.

25. ഇങ്ങനെ ഞാന് ബാബേല്രാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്റെ ഭുജങ്ങള് വീണുപോകും; ഞാന് എന്റെ വാളിനെ ബാബേല്രാജാവിന്റെ കയ്യില് കൊടുത്തിട്ടു അവന് അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഔങ്ങുമ്പോള് ഞാന് യഹോവ എന്നു അവര് അറിയും.

26. ഞാന് മിസ്രയീമ്യരെ ജാതികളുടെ ഇടയില് ചിന്നിച്ചു ദേശങ്ങളില് ചിതറിച്ചുകളയും; ഞാന് യഹോവ എന്നു അവര് അറിയും.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |