Ezekiel - യേഹേസ്കേൽ 36 | View All

1. നീയോ, മനുഷ്യപുത്രാ, യിസ്രായേല്പര്വ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതുയിസ്രായേല്പര്വ്വതങ്ങളേ, യഹോവയുടെ വചനം കേള്പ്പിന് !

1. 'And now, son of man, prophesy to the mountains of Israel. Say, 'Mountains of Israel, listen to GOD's Message.

2. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശത്രു നിങ്ങളെക്കുറിച്ചുനന്നായി; പുരാതനഗിരികള് ഞങ്ങള്ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.

2. GOD, the Master, says, Because the enemy crowed over you, 'Good! Those old hills are now ours!'

3. അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ജാതികളില് ശേഷിച്ചവര്ക്കുംു കൈവശമായിത്തീരത്തക്കവണ്ണം അവര് നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങള് വായാളികളുടെ അധരങ്ങളില് അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്ന്നിരിക്കകൊണ്ടും യിസ്രായേല്പര്വ്വതങ്ങളേ,

3. now here is a prophecy in the name of GOD, the Master: Because nations came at you from all sides, ripping and plundering, hauling pieces of you off every which way, and you've become the butt of cheap gossip and jokes,

4. യഹോവയായ കര്ത്താവിന്റെ വചനം കേള്പ്പിന് ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്ജ്ജനവും ചുറ്റുമുള്ള ജാതികളില് ശേഷിച്ചവര്ക്കും കവര്ച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു

4. therefore, Mountains of Israel, listen to the Message of GOD, the Master. My Message to mountains and hills, to ditches and valleys, to the heaps of rubble and the emptied towns that are looted for plunder and turned into jokes by all the surrounding nations:

5. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളില് ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാന് നിശ്ചയമായി എന്റെ തീക്ഷണതാഗ്നിയോടെ സംസാരിക്കും; അവര് എന്റെ ദേശത്തെ കവര്ച്ചക്കായി തള്ളിക്കളവാന് തക്കവണ്ണം അതിനെ പൂര്ണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങള്ക്കു അവകാശമായി നിയമിച്ചുവല്ലോ.

5. Therefore, says GOD, the Master, now I'm speaking in a fiery rage against the rest of the nations, but especially against Edom, who in an orgy of violence and shameless insolence robbed me of my land, grabbed it for themselves.'

6. അതുകൊണ്ടു നീ യിസ്രായേല് ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന് എന്റെ തീക്ഷണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.

6. 'Therefore prophesy over the land of Israel, preach to the mountains and hills, to every ditch and valley: 'The Message of GOD, the Master: Look! Listen! I'm angry--and I care. I'm speaking to you because you've been humiliated among the nations.

7. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ചുറ്റുമുള്ള ജാതികള് നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന് കൈ ഉയര്ത്തി സത്യം ചെയ്യുന്നു.

7. Therefore I, GOD, the Master, am telling you that I've solemnly sworn that the nations around you are next. It's their turn to be humiliated.

8. നിങ്ങളോ, യിസ്രായേല്പര്വ്വതങ്ങളേ, എന്റെ ജനമായ യിസ്രായേല് വരുവാന് അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്ക്കും വേണ്ടി ഫലം കായ്പിന് .

8. ''But you, Mountains of Israel, will burst with new growth, putting out branches and bearing fruit for my people Israel. My people are coming home!

9. ഞാന് നിങ്ങള്ക്കു അനുകൂലമായിരിക്കുന്നു; ഞാന് നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളില് കൃഷിയും വിതയും നടക്കും.

9. Do you see? I'm back again. I'm on your side. You'll be plowed and planted as before!

10. ഞാന് നിങ്ങളില് മനുഷ്യരെ, യിസ്രായേല്ഗൃഹം മുഴുവനെയും തന്നേ, വര്ദ്ധിപ്പിക്കും; പട്ടണങ്ങളില് നിവാസികള് ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.

10. I'll see to it that your population grows all over Israel, that the towns fill up with people, that the ruins are rebuilt.

11. ഞാന് നിങ്ങളില് മനുഷ്യരെയും മൃഗങ്ങളെയും വര്ദ്ധിപ്പിക്കും; അവര് പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന് നിങ്ങളില് പണ്ടത്തെപ്പോലെ ആളെ പാര്പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള് അധികം നന്മ ഞാന് നിങ്ങള്ക്കു ചെയ്യും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.

11. I'll make this place teem with life--human and animal. The country will burst into life, life, and more life, your towns and villages full of people just as in the old days. I'll treat you better than I ever have. And you'll realize that I am GOD.

12. ഞാന് നിങ്ങളില് മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവര് നിന്നെ കൈവശമാക്കും; നീ അവര്ക്കും അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.

12. I'll put people over you--my own people Israel! They'll take care of you and you'll be their inheritance. Never again will you be a harsh and unforgiving land to them.

13. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അര് നിന്നോടുനീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,

13. ''GOD, the Master, says: Because you have a reputation of being a land that eats people alive and makes women barren,

14. നീ ഇനിമേല് മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

14. I'm now telling you that you'll never eat people alive again nor make women barren. Decree of GOD, the Master.

15. ഞാന് ഇനി നിന്നെ ജാതികളുടെ നിന്ദ കേള്പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

15. And I'll never again let the taunts of outsiders be heard over you nor permit nations to look down on you. You'll no longer be a land that makes women barren. Decree of GOD, the Master.''

16. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

16. GOD's Message came to me:

17. മനുഷ്യപുത്രാ, യിസ്രായേല് ഗൃഹം തങ്ങളുടെ ദേശത്തു പാര്ത്തിരുന്നപ്പോള്, അവര് അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികള്കൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.

17. 'Son of man, when the people of Israel lived in their land, they polluted it by the way they lived. I poured out my anger on them because of the polluted blood they poured out on the ground.

18. അവര് ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങള്കൊണ്ടു മലിനമാക്കിയതുനിമിത്തവും ഞന് എന്റെ ക്രോധം അവരുടെമേല് പകര്ന്നു.

18. And so I got thoroughly angry with them polluting the country with their wanton murders and dirty gods.

19. ഞാന് അവരെ ജാതികളുടെ ഇടയില് ചിന്നിച്ചു; അവര് ദേശങ്ങളില് ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികള്ക്കും തക്കവണ്ണം ഞാന് അവരെ ന്യായം വിധിച്ചു.

19. I kicked them out, exiled them to other countries. I sentenced them according to how they had lived.

20. അവര് ജാതികളുടെ ഇടയില് ചെന്നുചേര്ന്നപ്പോള്, ഇവര് യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവര് എന്നു അവര് അവരെക്കുറിച്ചു പറയുമാറാക്കിയതിനാല് അവര് എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
റോമർ 2:24

20. Wherever they went, they gave me a bad name. People said, 'These are GOD's people, but they got kicked off his land.'

21. എങ്കിലും യിസ്രായേല്ഗൃഹം ചെന്നുചേര്ന്ന ജാതികളുടെ ഇടയില് അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.

21. I suffered much pain over my holy reputation, which the people of Israel blackened in every country they entered.

22. അതുകൊണ്ടു നീ യിസ്രായേല്ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല് ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങള് ചെന്നുചേര്ന്ന ജാതികളുടെ ഇടയില് നിങ്ങള് അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാന് അങ്ങനെ ചെയ്യുന്നതു.

22. 'Therefore, tell Israel, 'Message of GOD, the Master: I'm not doing this for you, Israel. I'm doing it for me, to save my character, my holy name, which you've blackened in every country where you've gone.

23. ജാതികളുടെ ഇടയില് നിങ്ങള് അശുദ്ധമാക്കിയതായി അവരുടെ ഇടയില് അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാന് വിശുദ്ധീകരിക്കും; ജാതികള് കാണ്കെ ഞാന് എന്നെത്തന്നേ നിങ്ങളില് വിശുദ്ധീകരിക്കുമ്പോള് ഞാന് യഹോവ എന്നു അവര് അറിയും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
മത്തായി 6:9

23. I'm going to put my great and holy name on display, the name that has been ruined in so many countries, the name that you blackened wherever you went. Then the nations will realize who I really am, that I am GOD, when I show my holiness through you so that they can see it with their own eyes.

24. ഞാന് നിങ്ങളെ ജാതികളുടെ ഇടയില്നിന്നു കൂട്ടി സകലദേശങ്ങളില്നിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.

24. ''For here's what I'm going to do: I'm going to take you out of these countries, gather you from all over, and bring you back to your own land.

25. ഞാന് നിങ്ങളുടെമേല് നിര്മ്മലജലം തളിക്കും; നിങ്ങള് നിര്മ്മലരായി തീരും, ഞാന് നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്മ്മലീകരിക്കും.
എബ്രായർ 10:22

25. I'll pour pure water over you and scrub you clean.

26. ഞാന് നിങ്ങള്ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന് നിങ്ങളുടെ ഉള്ളില് ആക്കും; കല്ലായുള്ള ഹൃദയം ഞാന് നിങ്ങളുടെ ജഡത്തില്നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്ക്കു തരും.
2 കൊരിന്ത്യർ 3:3

26. I'll give you a new heart, put a new spirit in you. I'll remove the stone heart from your body and replace it with a heart that's God-willed, not self-willed.

27. ഞാന് എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില് ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളില് നടക്കുമാറാക്കും; നിങ്ങള് എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
1 തെസ്സലൊനീക്യർ 4:8

27. I'll put my Spirit in you and make it possible for you to do what I tell you and live by my commands.

28. ഞാന് നിങ്ങളുടെ പിതാക്കന്മാര്ക്കും കൊടുത്ത ദേശത്തു നിങ്ങള് പാര്ക്കും; നിങ്ങള് എനിക്കു ജനമായും ഞാന് നിങ്ങള്ക്കു ദൈവമായും ഇരിക്കും.

28. You'll once again live in the land I gave your ancestors. You'll be my people! I'll be your God!

29. ഞാന് നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാന് നിങ്ങളുടെമേല് ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വര്ദ്ധിപ്പിക്കും.

29. ''I'll pull you out of that stinking pollution. I'll give personal orders to the wheat fields, telling them to grow bumper crops. I'll send no more famines.

30. നിങ്ങള് ഇനിമേല് ജാതികളുടെ ഇടയില് ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാന് വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വര്ദ്ധിപ്പിക്കും.

30. I'll make sure your fruit trees and field crops flourish. Other nations won't be able to hold you in contempt again because of famine.

31. അപ്പോള് നിങ്ങള് നിങ്ങളുടെ ദുര്മ്മാര്ഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഔര്ത്തു നിങ്ങളുടെ അകൃത്യങ്ങള് നിമിത്തവും മ്ളേച്ഛതകള് നിമിത്തവും നിങ്ങള്ക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.

31. ''And then you'll think back over your terrible lives--the evil, the shame--and be thoroughly disgusted with yourselves, realizing how badly you've lived--all those obscenities you've carried out.

32. നിങ്ങളുടെ നിമിത്തമല്ല ഞാന് ഇതു ചെയ്യുന്നതു എന്നു നിങ്ങള്ക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നു; യിസ്രായേല്ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന് .

32. ''I'm not doing this for you. Get this through your thick heads! Shame on you. What a mess you made of things, Israel!

33. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്മ്മലീകരിക്കുന്ന നാളില് നിങ്ങളുടെ പട്ടണങ്ങളില് ഞാന് ആളെ പാര്പ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.

33. ''Message of GOD, the Master: On the day I scrub you clean from all your filthy living, I'll also make your cities livable. The ruins will be rebuilt.

34. വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.

34. The neglected land will be worked again, no longer overgrown with weeds and thistles, worthless in the eyes of passersby.

35. ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെന് തോട്ടം പോലെയായ്തീര്ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള് ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്ന്നുവല്ലോ എന്നു അവര് പറയും.

35. People will exclaim, 'Why, this weed patch has been turned into a Garden of Eden! And the ruined cities, smashed into oblivion, are now thriving!'

36. ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന് പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള് അന്നു അറിയും; യഹോവയായ ഞാന് അരുളിച്ചെയ്തിരിക്കുന്നു; ഞാന് നിവര്ത്തിക്കയും ചെയ്യും.

36. The nations around you that are still in existence will realize that I, GOD, rebuild ruins and replant empty waste places. I, GOD, said so, and I'll do it.

37. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്ഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാന് ഒന്നുകൂടെ ചെയ്യുംഞാന് അവര്ക്കും ആളുകളെ ആട്ടിന് കൂട്ടത്തെപ്പോലെ വര്ദ്ധിപ്പിച്ചുകൊടുക്കും.

37. ''Message of GOD, the Master: Yet again I'm going to do what Israel asks. I'll increase their population as with a flock of sheep.

38. ശൂന്യമായ്പോയിരുന്ന പട്ടണങ്ങള് വിശുദ്ധമായ ആട്ടിന് കൂട്ടംപോലെ, ഉത്സവങ്ങളില് യെരൂശലേമിലെ ആട്ടിന് കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിന് കൂട്ടം കൊണ്ടു നിറയും; ഞാന് യഹോവ എന്നു അവര് അറിയും.

38. Like the milling flocks of sheep brought for sacrifices in Jerusalem during the appointed feasts, the ruined cities will be filled with flocks of people. And they'll realize that I am GOD.''



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |