Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കല് പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടില്, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേല് വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.
1. In the twenty-fifth year of our exile, at the beginning of the year, on the tenth of the month, in the fourteenth year after the fall of the city-- on that very day the hand of the LORD was upon me and he took me there.
2. ദിവ്യദര്ശനങ്ങളില് അവന് എന്നെ യിസ്രായേല്ദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്ന്ന ഒരു പര്വ്വതത്തിന്മേല് നിര്ത്തി; അതിന്മേല് തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.വെളിപ്പാടു വെളിപാട് 21:10
2. In visions of God he took me to the land of Israel and set me on a very high mountain, on whose south side were some buildings that looked like a city.
3. അവന് എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന് ഉണ്ടായിരുന്നു; അവന് കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യില് ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന് പടിവാതില്ക്കല്നിന്നു.വെളിപ്പാടു വെളിപാട് 11:1, വെളിപ്പാടു വെളിപാട് 21:15
3. He took me there, and I saw a man whose appearance was like bronze; he was standing in the gateway with a linen cord and a measuring rod in his hand.
4. ആ പുരുഷന് എന്നോടുമനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാന് നിന്നെ കാണിപ്പാന് പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാന് അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേല്ഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.
4. The man said to me, 'Son of man, look with your eyes and hear with your ears and pay attention to everything I am going to show you, for that is why you have been brought here. Tell the house of Israel everything you see.'
5. എന്നാല് ആലയത്തിന്നു പുറമെ ചുറ്റും ഒരു മതില് ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യില് ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവന് മതില് അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു;വെളിപ്പാടു വെളിപാട് 21:15
5. I saw a wall completely surrounding the temple area. The length of the measuring rod in the man's hand was six long cubits, each of which was a cubit and a handbreadth. He measured the wall; it was one measuring rod thick and one rod high.
6. പിന്നെ അവന് കിഴക്കോട്ടു ദര്ശനമുള്ള ഗോപുരത്തിങ്കല് ചെന്നു അതിന്റെ പതനങ്ങളില് കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു;
6. Then he went to the gate facing east. He climbed its steps and measured the threshold of the gate; it was one rod deep.
7. ഔരോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങള് തമ്മില് അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു.
7. The alcoves for the guards were one rod long and one rod wide, and the projecting walls between the alcoves were five cubits thick. And the threshold of the gate next to the portico facing the temple was one rod deep.
8. അവന് ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.
8. Then he measured the portico of the gateway;
9. അവന് ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകള് ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.
9. it was eight cubits deep and its jambs were two cubits thick. The portico of the gateway faced the temple.
10. കിഴക്കോട്ടു ദര്ശനമുള്ള ഗോപുരത്തിന്റെ മാടങ്ങള് ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകള്ക്കു ഒരേ അളവും ആയിരുന്നു.
10. Inside the east gate were three alcoves on each side; the three had the same measurements, and the faces of the projecting walls on each side had the same measurements.
11. അവന് ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നുപതിമൂന്നു മുഴം.
11. Then he measured the width of the entrance to the gateway; it was ten cubits and its length was thirteen cubits.
12. മാടങ്ങളുടെ മുമ്പില് ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഔരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
12. In front of each alcove was a wall one cubit high, and the alcoves were six cubits square.
13. അവന് ഒരു മാടത്തിന്റെ മേല്പുരമുതല് മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതില് ഇരുപത്തഞ്ചു മുഴമായിരുന്നു.
13. Then he measured the gateway from the top of the rear wall of one alcove to the top of the opposite one; the distance was twenty-five cubits from one parapet opening to the opposite one.
14. അവന് പൂമുഖം അളന്നുഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങള് ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
14. He measured along the faces of the projecting walls all around the inside of the gateway-- sixty cubits. The measurement was up to the portico facing the courtyard.
15. പ്രവേശനവാതിലിന്റെ മുന് ഭാഗം തുടങ്ങി അകത്തെ വാതില്ക്കലെ പൂമുഖത്തിന്റെ മുന് ഭാഗംവരെ അമ്പുത മുഴമായിരുന്നു.
15. The distance from the entrance of the gateway to the far end of its portico was fifty cubits.
16. ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങള് ഉണ്ടായിരുന്നു; ആ ജാലകങ്ങള് അകത്തു ചുറ്റും ഉണ്ടായിരുന്നു; ഔരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
16. The alcoves and the projecting walls inside the gateway were surmounted by narrow parapet openings all around, as was the portico; the openings all around faced inward. The faces of the projecting walls were decorated with palm trees.
17. പിന്നെ അവന് എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഔരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കല് മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
17. Then he brought me into the outer court. There I saw some rooms and a pavement that had been constructed all around the court; there were thirty rooms along the pavement.
18. കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാര്ശ്വത്തില് ആയിരുന്നു; അതു താഴത്തെ കലളം.
18. It abutted the sides of the gateways and was as wide as they were long; this was the lower pavement.
19. പിന്നെ അവന് താഴത്തെ ഗോപുരത്തിന്റെ മുന് ഭാഗം മുതല് അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന് ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
19. Then he measured the distance from the inside of the lower gateway to the outside of the inner court; it was a hundred cubits on the east side as well as on the north.
20. വടക്കോട്ടു ദര്ശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവന് അളന്നു.
20. Then he measured the length and width of the gate facing north, leading into the outer court.
21. അതിന്റെ മാടങ്ങള് ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
21. Its alcoves-- three on each side-- its projecting walls and its portico had the same measurements as those of the first gateway. It was fifty cubits long and twenty-five cubits wide.
22. അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്ശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താല് അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.
22. Its openings, its portico and its palm tree decorations had the same measurements as those of the gate facing east. Seven steps led up to it, with its portico opposite them.
23. അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതല് മറ്റെ ഗോപുരംവരെ അവന് അളന്നുനൂറു മുഴം.
23. There was a gate to the inner court facing the north gate, just as there was on the east. He measured from one gate to the opposite one; it was a hundred cubits.
24. പിന്നെ അവന് എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവന് ഈ അളവുപോലെ തന്നേ അളന്നു.
24. Then he led me to the south side and I saw a gate facing south. He measured its jambs and its portico, and they had the same measurements as the others.
25. ആ ജാലകങ്ങള് പോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള് ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
25. The gateway and its portico had narrow openings all around, like the openings of the others. It was fifty cubits long and twenty-five cubits wide.
26. അതിലേക്കു കയറുവാന് ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേല് ഈന്തപ്പനകള് ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
26. Seven steps led up to it, with its portico opposite them; it had palm tree decorations on the faces of the projecting walls on each side.
27. അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതല് മറ്റെഗോപുരംവരെ അവന് അളന്നുനൂറു മുഴം.
27. The inner court also had a gate facing south, and he measured from this gate to the outer gate on the south side; it was a hundred cubits.
28. പിന്നെ അവന് തെക്കെ ഗോപുരത്തില്കൂടി എന്നെ അകത്തെ പ്രാകാരത്തില് കൊണ്ടു ചെന്നു; അവന് തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
28. Then he brought me into the inner court through the south gate, and he measured the south gate; it had the same measurements as the others.
29. അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള് ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
29. Its alcoves, its projecting walls and its portico had the same measurements as the others. The gateway and its portico had openings all around. It was fifty cubits long and twenty-five cubits wide.
30. പൂമുഖങ്ങള് ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
30. (The porticoes of the gateways around the inner court were twenty-five cubits wide and five cubits deep.)
31. അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേല് ഈന്തപ്പനകള് ഉണ്ടായിരുന്നു; അതിലേക്കു കയറുവാന് എട്ടു പതനം ഉണ്ടായിരുന്നു.
31. Its portico faced the outer court; palm trees decorated its jambs, and eight steps led up to it.
32. പിന്നെ അവന് എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവന് ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.
32. Then he brought me to the inner court on the east side, and he measured the gateway; it had the same measurements as the others.
33. അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള് ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;
33. Its alcoves, its projecting walls and its portico had the same measurements as the others. The gateway and its portico had openings all around. It was fifty cubits long and twenty-five cubits wide.
34. അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേല് ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള് ഉണ്ടായിരുന്നു; അതിലേക്കു കയറുവാന് എട്ടു പതനം ഉണ്ടായിരുന്നു.
34. Its portico faced the outer court; palm trees decorated the jambs on either side, and eight steps led up to it.
35. പിന്നെ അവന് എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.
35. Then he brought me to the north gate and measured it. It had the same measurements as the others,
36. അവന് അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങള് ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
36. as did its alcoves, its projecting walls and its portico, and it had openings all around. It was fifty cubits long and twenty-five cubits wide.
37. അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേല് ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള് ഉണ്ടായിരുന്നു; അതിലേക്കു കയറുവാന് എട്ടു പതനം ഉണ്ടായിരുന്നു.
37. Its portico faced the outer court; palm trees decorated the jambs on either side, and eight steps led up to it.
38. അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തില്കൂടി ആയിരുന്നു; അവിടെ അവര് ഹോമയാഗം കഴുകും.
38. A room with a doorway was by the portico in each of the inner gateways, where the burnt offerings were washed.
39. ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേല് ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
39. In the portico of the gateway were two tables on each side, on which the burnt offerings, sin offerings and guilt offerings were slaughtered.
40. ഗോപുരപ്രവേശനത്തിങ്കല് കയറുമ്പോള് പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.
40. By the outside wall of the portico of the gateway, near the steps at the entrance to the north gateway were two tables, and on the other side of the steps were two tables.
41. ഗോപുരത്തിന്റെ പാര്ശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേല് അവര് യാഗങ്ങളെ അറുക്കും.
41. So there were four tables on one side of the gateway and four on the other-- eight tables in all-- on which the sacrifices were slaughtered.
42. ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേല് അവര് ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള് വേക്കും.
42. There were also four tables of dressed stone for the burnt offerings, each a cubit and a half long, a cubit and a half wide and a cubit high. On them were placed the utensils for slaughtering the burnt offerings and the other sacrifices.
43. അകത്തു ചുറ്റിലും നാലു വിരല് നീളമുള്ള കൊളുത്തുകള് തറെച്ചിരുന്നു; എന്നാല് മേശകളുടെ മേല് നിവേദിതമാംസം വേക്കും.
43. And double-pronged hooks, each a handbreadth long, were attached to the wall all around. The tables were for the flesh of the offerings.
44. അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തില് തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാര്ശ്വത്തു തെക്കോട്ടു ദര്ശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാര്ശ്വത്തു വടക്കോട്ടു ദര്ശനമുള്ളതായിരുന്നു.
44. Outside the inner gate, within the inner court, were two rooms, one at the side of the north gate and facing south, and another at the side of the south gate and facing north.
45. അവന് എന്നോടു കല്പിച്ചതുതെക്കോട്ടു ദര്ശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാര്ക്കുംള്ളതു.
45. He said to me, 'The room facing south is for the priests who have charge of the temple,
46. വടക്കോട്ടു ദര്ശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാര്ക്കുംള്ളതു; ഇവര് യഹോവേക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരില് സാദോക്കിന്റെ പുത്രന്മാരാകുന്നു.
46. and the room facing north is for the priests who have charge of the altar. These are the sons of Zadok, who are the only Levites who may draw near to the LORD to minister before him.'
47. അവന് പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുന് വശത്തായിരുന്നു.വെളിപ്പാടു വെളിപാട് 11:1
47. Then he measured the court: It was square-- a hundred cubits long and a hundred cubits wide. And the altar was in front of the temple.
48. പിന്നെ അവന് എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവന് പൂമുഖത്തിന്റെ മുറിച്ചുവര് അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
48. He brought me to the portico of the temple and measured the jambs of the portico; they were five cubits wide on either side. The width of the entrance was fourteen cubits and its projecting walls were three cubits wide on either side.
49. പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകള്ക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകള് ഉണ്ടായിരുന്നു.
49. The portico was twenty cubits wide, and twelve cubits from front to back. It was reached by a flight of stairs, and there were pillars on each side of the jambs.