Hosea - ഹോശേയ 10 | View All

1. യിസ്രായേല് പടര്ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന് ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവന് ബലിപീഠങ്ങളെ വര്ദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവന് ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.

1. You were a healthy vine covered with grapes. But the more grapes you grew, the more altars you built; the better off you became, the better shrines you set up for pagan gods.

2. അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള് അവര് കുറ്റക്കാരായ്തീരും; അവന് അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.

2. You are deceitful and disloyal. So you will pay for your sins, because the LORD will destroy your altars and images.

3. ഇപ്പോള് അവന് നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.

3. We don't have a king,' you will say. 'We don't fear the LORD. And what good are kings?'

4. അവര് വ്യര്ത്ഥവാക്കുകള് സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില് കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില് നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.

4. Israel, you break treaties and don't keep promises; you turn justice into poisonous weeds where healthy plants should grow.

5. ശമര്യ്യാ നിവാസികള് ബേത്ത്-ആവെനിലെ കാളകൂട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികള് അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.

5. All who live in Samaria tremble with concern for the idols at sinful Bethel. The idol there was the pride of the priests, but it has been put to shame; now everyone will cry.

6. അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേല് തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.

6. It will be taken to Assyria and given to the great king. Then Israel will be disgraced for worshiping that idol.

7. ശമര്യ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.

7. Like a twig in a stream, the king of Samaria will be swept away.

8. യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള് നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേല് മുളെക്കും; അവര് മലകളോടുഞങ്ങളുടെ മേല് വീഴുവിന് എന്നും പറയും.
ലൂക്കോസ് 23:30, വെളിപ്പാടു വെളിപാട് 6:16, വെളിപ്പാടു വെളിപാട് 9:6

8. The altars at sinful Bethel will be destroyed for causing Israel to sin; they will be grown over with thorns and thistles. Then everyone will beg the mountains and hills to cover and protect them.

9. യിസ്രായേലേ, ഗിബെയയുടെ കാലംമുതല് നീ പാപം ചെയ്തിരിക്കുന്നു; അവര് അവിടെത്തന്നേ നിലക്കുന്നു; ഗിബെയയില് നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;

9. Israel, you have never stopped sinning since that time at Gibeah. That's why you will be attacked at Gibeah.

10. ഞാന് ആഗ്രഹിക്കുമ്പോള് അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള് ജാതികള് അവരുടെ നേരെ കൂടിവരും.

10. Your sins have doubled, and you are rebellious. Now I have decided to send nations to attack and put you in chains.

11. എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന് ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന് അതിന്റെ ഭംഗിയുള്ള കഴുത്തില് നുകം വേക്കും; ഞാന് എഫ്രയീമിനെ നുകത്തില് പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.

11. Once you were obedient like a calf that loved to thresh grain. But I will put a harness on your powerful neck; you and Judah must plow and cultivate the ground.

12. നീതിയില് വിതെപ്പിന് ; ദയെക്കൊത്തവണ്ണം കൊയ്യുവിന് ; നിങ്ങളുടെ തരിശുനിലം ഉഴുവിന് ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
2 കൊരിന്ത്യർ 9:10

12. Plow your fields, scatter seeds of justice, and harvest faithfulness. Worship me, the LORD, and I will send my saving power down like rain.

13. നിങ്ങള് ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.

13. You have planted evil, harvested injustice, and eaten the fruit of your lies. You trusted your own strength and your powerful forces.

14. അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില് ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില് ശല്മാന് ബേത്ത്-അര്ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്ക്കും നാശം വരും; അവര് അമ്മയെ മക്കളോടുകൂടെ തകര്ത്തുകളഞ്ഞുവല്ലോ.

14. So war will break out, and your fortresses will be destroyed. Your enemies will do to you what Shalman did to the people of Beth-Arbel-- mothers and their children will be beaten to death against rocks.

15. അങ്ങനെ തന്നേ അവര് നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്വെച്ചു നിങ്ങള്ക്കും ചെയ്യും; പുലര്ച്ചെക്കു യിസ്രായേല്രാജാവു അശേഷം നശിച്ചുപോകും.

15. Bethel, this will be your fate because of your evil. Israel, at dawn your king will be killed.



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |