Amos - ആമോസ് 6 | View All

1. സീയോനില് സ്വൈരികളായി ശമര്യ്യാപര്വ്വതത്തില് നിര്ഭയരായി ജാതികളില് പ്രധാനമായതില് ശ്രേഷ്ഠന്മാരായി യിസ്രായേല്ഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങള്ക്കു അയ്യോ കഷ്ടം!

1. Woe to them [that are] at ease in Zion, and trust in the mountain of Samaria, [who are] named chief of the nations, to whom the house of Israel came!

2. നിങ്ങള് കല്നെക്കു ചെന്നു നോക്കുവിന് ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന് ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന് ; അവ ഈ രാജ്യങ്ങളെക്കാള് നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള് വിസ്താരമുള്ളതോ?

2. Pass ye to Calneh, and see; and from there go ye to Hamath the great: then go down to Gath of the Philistines: [are they] better than these kingdoms? or their border greater than your border?

3. നിങ്ങള് ദുര്ദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.

3. Ye that put far away the evil day, and cause the seat of violence to come near;

4. നിങ്ങള് ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേല് ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേല് നിവിര്ന്നു കിടക്കയും ആട്ടിന് കൂട്ടത്തില്നിന്നു കുഞ്ഞാടുകളെയും തൊഴുത്തില്നിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.

4. That lie upon beds of ivory, and stretch themselves upon their couches, and eat lambs from the flock, and calves from the midst of the stall;

5. നിങ്ങള് വീണാനാദത്തോടെ വ്യര്ത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.

5. That chant to the sound of the harp, [and] invent to themselves instruments of music, like David;

6. നിങ്ങള് കലശങ്ങളില് വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.

6. That drink wine in bowls, and anoint themselves with the chief ointments: but they are not grieved for the affliction of Joseph.

7. അതുകൊണ്ടു അവര് ഇപ്പോള് പ്രവാസികളില് മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിര്ന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീര്ന്നുപോകും.

7. Therefore now shall they go captive with the first that go captive, and the banquet of them that stretched themselves shall be removed.

8. യഹോവയായ കര്ത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടുഞാന് യാക്കോബിന്റെ ഗര്വ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാന് പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;

8. The Lord GOD hath sworn by himself, saith the LORD the God of hosts, I abhor the excellency of Jacob, and hate his palaces: therefore I will deliver up the city with all its abundance.

9. ഒരു വീട്ടില് പത്തു പുരുഷന്മാര് ശേഷിച്ചിരുന്നാലും അവര് മരിക്കും;

9. And it shall come to pass, if there remain ten men in one house, they shall die.

10. ഒരു മനുഷ്യന്റെ ചാര്ച്ചക്കാരന് , അവനെ ദഹിപ്പിക്കേണ്ടുന്നവന് തന്നേ, അവന്റെ അസ്ഥികളെ വീട്ടില്നിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോള് അവന് വീട്ടിന്റെ അകത്തെ മൂലയില് ഇരിക്കുന്നവനോടുനിന്റെ അടുക്കല് ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവന് ആരുമില്ല എന്നു പറഞ്ഞാല് അവന് യഹോവയുടെ നാമത്തെ കീര്ത്തിച്ചുകൂടായ്കയാല് നീ മിണ്ടാതിരിക്ക എന്നു പറയും.

10. And a man's uncle shall take him up, and he that burneth him, to bring the bones out of the house, and shall say to him that [is] inside of the house, [Is there] yet [any] with thee? and he shall say, No. Then shall he say, Hold thy tongue: for we may not make mention of the name of the LORD.

11. യഹോവ കല്പിച്ചിട്ടു വലിയ വീടു ഇടിഞ്ഞും ചെറിയ വീടു പിളര്ന്നും തകര്ന്നുപോകും.

11. For, behold, the LORD commandeth, and he will smite the great house with breaches, and the little house with clefts.

12. കുതിര പാറമേല് ഔടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാല് നിങ്ങള് ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.

12. Shall horses run upon the rock? will [one] plow [there] with oxen? for ye have turned judgment into gall, and the fruit of righteousness into hemlock:

13. നിങ്ങള് മിത്ഥ്യാവസ്തുവില് സന്തോഷിച്ചുംകൊണ്ടുസ്വന്തശക്തിയാല് ഞങ്ങള് പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.

13. Ye who rejoice in a thing of nought, who say, Have we not taken to us horns by our own strength?

14. എന്നാല് യിസ്രായേല്ഗൃഹമേ, ഞാന് നിങ്ങളുടെ നേരെ ഒരു ജാതിയെ എഴുന്നേല്പിക്കും; അവര് ഹമാത്തിലേക്കുള്ള പ്രവേശനംമുതല് അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു.

14. But, behold, I will raise up against you a nation, O house of Israel, saith the LORD the God of hosts; and they shall afflict you from the entrance of Hamath to the river of the wilderness.



Shortcut Links
ആമോസ് - Amos : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |