Numbers - സംഖ്യാപുസ്തകം 15 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. The LORD spoke to Moses, saying,

2. നീ യിസ്രായേല്മക്കളോടു പറയേണ്ടതെന്തെന്നാല്ഞാന് നിങ്ങള്ക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങള് ചെന്നിട്ടു

2. 'Speak to the people of Israel and say to them, When you come into the land you are to inhabit, which I am giving you,

3. ഒരു നേര്ച്ച നിവര്ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവേക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവേക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അര്പ്പിക്കുമ്പോള്

3. and you offer to the LORD from the herd or from the flock a food offering or a burnt offering or a sacrifice, to fulfill a vow or as a freewill offering or at your appointed feasts, to make a pleasing aroma to the LORD,

4. യഹോവേക്കു വഴിപാടു കഴിക്കുന്നവന് കാല്ഹീന് എണ്ണ ചേര്ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.

4. then he who brings his offering shall offer to the LORD a grain offering of a tenth of an ephah of fine flour, mixed with a quarter of a hin of oil;

5. ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്ഹീന് വീഞ്ഞു കൊണ്ടുവരേണം.

5. and you shall offer with the burnt offering, or for the sacrifice, a quarter of a hin of wine for the drink offering for each lamb.

6. ആട്ടുകൊറ്റനായാല് ഹീനില് മൂന്നിലൊന്നു എണ്ണ ചേര്ത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടു വരേണം.

6. Or for a ram, you shall offer for a grain offering two tenths of an ephah of fine flour mixed with a third of a hin of oil.

7. അതിന്റെ പാനീയയാഗത്തിന്നു ഹീനില് മൂന്നിലൊന്നു വീഞ്ഞും യഹോവേക്കു സൌരഭ്യവാസനയായി അര്പ്പിക്കേണം.

7. And for the drink offering you shall offer a third of a hin of wine, a pleasing aroma to the LORD.

8. നേര്ച്ച നിവര്ത്തിപ്പാനോ യഹോവേക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോള്

8. And when you offer a bull as a burnt offering or sacrifice, to fulfill a vow or for peace offerings to the LORD,

9. കിടാവിനോടുകൂടെ അരഹീന് എണ്ണ ചേര്ത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അര്പ്പിക്കേണം.

9. then one shall offer with the bull a grain offering of three tenths of an ephah of fine flour, mixed with half a hin of oil.

10. അതിന്റെ പാനീയയാഗമായി അരഹീന് വീഞ്ഞു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്പ്പിക്കേണം.

10. And you shall offer for the drink offering half a hin of wine, as a food offering, a pleasing aroma to the LORD.

11. കാളക്കിടാവു, ആട്ടുകൊറ്റന് , കുഞ്ഞാടു, കോലാട്ടിന് കുട്ടി എന്നിവയില് ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.

11. 'Thus it shall be done for each bull or ram, or for each lamb or young goat.

12. നിങ്ങള് അര്പ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.

12. As many as you offer, so shall you do with each one, as many as there are.

13. സ്വദേശിയായവനൊക്കെയും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം അര്പ്പിക്കുമ്പോള് ഇതെല്ലാം ഇങ്ങനെ തന്നേ അനുഷ്ഠിക്കേണം.

13. Every native Israelite shall do these things in this way, in offering a food offering, with a pleasing aroma to the LORD.

14. നിങ്ങളോടുകൂടെ പാര്ക്കുംന്ന പരദേശിയോ നിങ്ങളുടെ ഇടയില് സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കില് നിങ്ങള് അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.

14. And if a stranger is sojourning with you, or anyone is living permanently among you, and he wishes to offer a food offering, with a pleasing aroma to the LORD, he shall do as you do.

15. നിങ്ങള്ക്കാകട്ടെ വന്നു പാര്ക്കുംന്ന പരദേശിക്കാകട്ടെ സര്വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില് പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.

15. For the assembly, there shall be one statute for you and for the stranger who sojourns with you, a statute forever throughout your generations. You and the sojourner shall be alike before the LORD.

16. നിങ്ങള്ക്കും വന്നു പാര്ക്കുംന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.

16. One law and one rule shall be for you and for the stranger who sojourns with you.'

17. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
റോമർ 11:16

17. The LORD spoke to Moses, saying,

18. യിസ്രായേല്മക്കളോടു പറയേണ്ടതെന്തെന്നാല്ഞാന് നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങള് എത്തിയശേഷം

18. 'Speak to the people of Israel and say to them, When you come into the land to which I bring you

19. ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോള് നിങ്ങള് യഹോവേക്കു ഉദര്ച്ചാര്പ്പണം കഴിക്കേണം.

19. and when you eat of the bread of the land, you shall present a contribution to the LORD.

20. ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദര്ച്ചാര്പ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദര്ച്ചാര്പ്പണംപോലെ തന്നേ അതു ഉദര്ച്ച ചെയ്യേണം.

20. Of the first of your dough you shall present a loaf as a contribution; like a contribution from the threshing floor, so shall you present it.

21. ഇങ്ങനെ നിങ്ങള് തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവേക്കു ഉദര്ച്ചാര്പ്പണം കഴിക്കേണം.

21. Some of the first of your dough you shall give to the LORD as a contribution throughout your generations.

22. യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും

22. But if you sin unintentionally, and do not observe all these commandments that the LORD has spoken to Moses,

23. യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാള്മുതല് തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങള് പ്രമാണിക്കാതെ തെറ്റു ചെയ്താല്,

23. all that the LORD has commanded you by Moses, from the day that the LORD gave commandment, and onward throughout your generations,

24. അറിയാതെ കണ്ടു അബദ്ധവശാല് സഭ വല്ലതും ചെയ്തുപോയാല് സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവേക്കു സൌരഭ്യവാസനയായി അര്പ്പിക്കേണം.

24. then if it was done unintentionally without the knowledge of the congregation, all the congregation shall offer one bull from the herd for a burnt offering, a pleasing aroma to the LORD, with its grain offering and its drink offering, according to the rule, and one male goat for a sin offering.

25. ഇങ്ങനെ പുരോഹിതന് യിസ്രായേല്മക്കളുടെ സര്വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാല് സംഭവിക്കയും അവര് തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവേക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയില് അര്പ്പിക്കയും ചെയ്തുവല്ലോ.

25. And the priest shall make atonement for all the congregation of the people of Israel, and they shall be forgiven, because it was a mistake, and they have brought their offering, a food offering to the LORD, and their sin offering before the LORD for their mistake.

26. എന്നാല് അതു യിസ്രായേല്മക്കളുടെ സര്വ്വസഭയോടും അവരുടെ ഇടയില് വന്നു പാര്ക്കുംന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സര്വ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.

26. And all the congregation of the people of Israel shall be forgiven, and the stranger who sojourns among them, because the whole population was involved in the mistake.

27. ഒരാള് അബദ്ധവശാല് പാപം ചെയ്താല് അവന് തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെണ്കോലാട്ടിനെ അര്പ്പിക്കണം.

27. 'If one person sins unintentionally, he shall offer a female goat a year old for a sin offering.

28. അബദ്ധവശാല് പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാന് പുരോഹിതന് അവന്നുവേണ്ടി യഹോവയുടെ സന്നിധിയില് പ്രായശ്ചിത്തകര്മ്മം അനുഷ്ഠിക്കേണം; എന്നാല് അതു അവനോടു ക്ഷമിക്കപ്പെടും.

28. And the priest shall make atonement before the LORD for the person who makes a mistake, when he sins unintentionally, to make atonement for him, and he shall be forgiven.

29. യിസ്രായേല്മക്കളുടെ ഇടയില് അബദ്ധവശാല് പാപം ചെയ്യുന്നവന് സ്വദേശിയോ വന്നു പാര്ക്കുംന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.

29. You shall have one law for him who does anything unintentionally, for him who is native among the people of Israel and for the stranger who sojourns among them.

30. എന്നാല് സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താല് അവന് യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തില് നിന്നു ഛേദിച്ചുകളയേണം.

30. But the person who does anything with a high hand, whether he is native or a sojourner, reviles the LORD, and that person shall be cut off from among his people.

31. അവന് യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിര്മ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേല് ഇരിക്കും.

31. Because he has despised the word of the LORD and has broken his commandment, that person shall be utterly cut off; his iniquity shall be on him.'

32. യിസ്രായേല്മക്കള് മരുഭൂമിയില് ഇരിക്കുമ്പോള് ശബ്ബത്ത് നാളില് ഒരുത്തന് വിറകു പെറുക്കുന്നതു കണ്ടു.

32. While the people of Israel were in the wilderness, they found a man gathering sticks on the Sabbath day.

33. അവന് വിറകു പെറുക്കുന്നതു കണ്ടവര് അവനെ മോശെയുടെയും അഹരോന്റെയും സര്വ്വസഭയുടെയും അടുക്കല് കൊണ്ടുവന്നു.

33. And those who found him gathering sticks brought him to Moses and Aaron and to all the congregation.

34. അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവര് അവനെ തടവില് വെച്ചു.

34. They put him in custody, because it had not been made clear what should be done to him.

35. പിന്നെ യഹോവ മോശെയോടുആ മരുഷ്യന് മരണശിക്ഷ അനുഭവിക്കേണം; സര്വ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.

35. And the LORD said to Moses, 'The man shall be put to death; all the congregation shall stone him with stones outside the camp.'

36. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സര്വ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.

36. And all the congregation brought him outside the camp and stoned him to death with stones, as the LORD commanded Moses.

37. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

37. The LORD said to Moses,

38. നീ യിസ്രായേല്മക്കളോടു പറയേണ്ടതെന്തെന്നാല്അവര് തലമുറതലമുറയായി വസ്ത്രത്തിന്റെ കോണ്തലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോണ്തലെക്കലെ പൊടിപ്പില് നീലച്ചരടു കെട്ടുകയും വേണം.
മത്തായി 23:5

38. 'Speak to the people of Israel, and tell them to make tassels on the corners of their garments throughout their generations, and to put a cord of blue on the tassel of each corner.

39. നിങ്ങള് യഹോവയുടെ സകലകല്പനകളും ഔര്ത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.
മത്തായി 23:5

39. And it shall be a tassel for you to look at and remember all the commandments of the LORD, to do them, not to follow after your own heart and your own eyes, which you are inclined to whore after.

40. നിങ്ങള് എന്റെ സകല കല്പനകളും ഔര്ത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.

40. So you shall remember and do all my commandments, and be holy to your God.

41. നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന് നിങ്ങളുടെ ദൈവമായ യഹോവ തന്നേ.

41. I am the LORD your God, who brought you out of the land of Egypt to be your God: I am the LORD your God.'



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |