Numbers - സംഖ്യാപുസ്തകം 8 | View All

1. യഹോവ മോശെയോടു അരുളിച്ചെയ്തതു

1. And the Lorde spake vnto Moses saynge:

2. ദീപം കൊളുത്തുമ്പോള് ദീപം ഏഴും നിലവിളക്കിന്റെ മുന് വശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.

2. speake vnto Aaron and saye vnto hym: when thou puttest on the lampes se that they lighte all seuen apon the forefront of the candelsticke.

3. അഹരോന് അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന് നിലവിളക്കിന്റെ ദീപം മുന് വശത്തേക്കു തിരിച്ചുകൊളുത്തി.

3. And Aaron dyd euen so and put the lampes apon the forefrot of the candelsticke as the Lorde commaunded Moses

4. നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതല് പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവന് നിലവിളകൂ ഉണ്ടാക്കി.

4. and the worke of the candelsticke was of stiffe golde: both the shaft and the floures thereof. And accordinge vnto the visyon whiche the Lorde had shewed Moses euen so he made the candelsticke.

5. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്

5. And the Lorde spake vnto Moses sayenge:

6. ലേവ്യരെ യിസ്രായേല്മക്കളുടെ ഇടയില്നിന്നു എടുത്തു ശുചീകരിക്ക.

6. take the leuites from amonge the childern of Israel and clense them.

7. അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണംപാപപരിഹാരജലം അവരുടെ മേല് തളിക്കേണം; അവര് സര്വ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.

7. And this doo vnto them when thou clensest them sprinckle water of purifyenge apon them and make a rasure to runne alonge apon all the fleshe of them and let them washe their clothes and then they shall be cleane.

8. അതിന്റെ ശേഷം അവര് ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേര്ത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.

8. And let them take a bollocke and his meatofferynge fyne floure myngled with oyle: and another bollocke shalt thou take to be a synneofferynge.

9. ലേവ്യരെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേല്മക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.

9. Than brynge the leuites before the tabernacle of witnesse and gather the hole multitude of the chyldern of Israel together.

10. പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയില് നിര്ത്തേണം; യിസ്രായേല്മക്കള് ലേവ്യരുടെ മേല് കൈ വെക്കേണം.

10. And bringe the leuites before the Lorde and let the childern of Israel put their handes apon the leuites.

11. യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോന് ലേവ്യരെ യഹോവയുടെ സന്നിധിയില് യിസ്രായേല്മക്കളുടെ നീരാജനയാഗമായി അര്പ്പിക്കേണം.

11. And let Aaron heue the leuites before the LORDE for an heueofferynge geuen of the childern of Israel ad the let them be appoynted to wayte apon the seruyce of the Lorde.

12. ലേവ്യര് കാളക്കിടാക്കളുടെ തലയില് കൈ വെക്കേണം; പിന്നെ ലേവ്യര്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവേക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്പ്പിക്കേണം.

12. And let the leuites put their handes vpo the heedes of the bollockes and then offer them: the one for a synneofferynge and the other for a burntofferynge vnto the Lorde to make an attonement for the leuites.

13. നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിര്ത്തി യഹോവേക്കു നീരാജനയാഗമായി അര്പ്പിക്കേണം.

13. And make the leuites stonde before Aaron and hys sonnes and heue them to be a heueofferynge vnto the Lorde.

14. ഇങ്ങനെ ലേവ്യരെ യിസ്രായേല്മക്കളുടെ ഇടയില്നിന്നു വേര്തിരിക്കയും ലേവ്യര് എനിക്കുള്ളവരായിരിക്കയും വേണം.

14. And thou shalt separate the leuites from amonge the childern of Israel that they be myne:

15. അതിന്റെ ശേഷം സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യര്ക്കും അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അര്പ്പിക്കേണം.

15. and after that let them goo and do the seruice of the tabernacle of witnesse. Clense them and waue them

16. അവര് യിസ്രായേല്മക്കളുടെ ഇടയില്നിന്നു എനിക്കു സാക്ഷാല് ദാനമായുള്ളവര്; എല്ലാ യിസ്രായേല്മക്കളിലുമുള്ള ആദ്യജാതന്മാര്ക്കും പകരം ഞാന് അവരെ എനിക്കായി എടുത്തിരിക്കുന്നു.

16. for they are geuen vnto me from amonge the childre of Israel: for I haue taken them vnto me for all ye firstborne that ope any matrice amoge the childern of Israel.

17. മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേല്മക്കള്ക്കുള്ള കടിഞ്ഞൂല് ഒക്കെയും എനിക്കുള്ളതു; ഞാന് മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളില് അവയെ എനിക്കായി ശുദ്ധീകരിച്ചു.

17. For all the fyrstborne among the childern of Israel are myne both man and beest: because the same tyme that I smote the fyrstborne in the lande of Egipte I sanctyfyde them for my selfe:

18. എന്നാല് യിസ്രായേല്മക്കളില് ഉള്ള എല്ലാ കടിഞ്ഞൂലുകള്ക്കും പകരം ഞാന് ലേവ്യരെ എടുത്തിരിക്കുന്നു.

18. and I haue taken the Leuites for all the fyrstborne amonge the childern of Israel

19. യിസ്രായേല്മക്കള് വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോള് അവരുടെ ഇടയില് ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില് യിസ്രായേല്മക്കളുടെ വേല ചെയ്വാനും യിസ്രായേല്മക്കള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന് യിസ്രായേല്മക്കളുടെ ഇടയില്നിന്നു അഹരോന്നും പുത്രന്മാര്ക്കും ദാനം ചെയ്തുമിരിക്കുന്നു.

19. and haue geuen them vnto Aaron and his sonnes from amonge the childern of Israel to doo the seruyce of the childern of Israel in the tabernacle of witnesse and to make an attonement for the chyldern of Israell that there be no plage amonge the childern of Ysraell yf they come nye vnto the sanctuary.

20. അങ്ങനെ മോശെയും അഹരോനും യിസ്രായേല്മക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതു പോലെയൊക്കെയും ലേവ്യര്ക്കും ചെയ്തു; അങ്ങനെ തന്നേ യിസ്രായേല്മക്കള് അവര്ക്കും ചെയ്തു.

20. And Moses and Aaron and all the congregacion of the childern of Israel dyd vnto the leuites acordynge vnto all that ye Lorde commaunded Moses.

21. ലേവ്യര് തങ്ങള്ക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോന് അവരെ യഹോവയുടെ സന്നിധിയില് നീരാജനയാഗമായി അര്പ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോന് അവര്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു.

21. And the leuites purifyed them selues and wasshed their clothes. And Aaron waued them before ye Lorde and made an attonement for them to clense them.

22. അതിന്റെ ശേഷം ലേവ്യര് അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനക്കുടാരത്തില് തങ്ങളുടെ വേലചെയ്വാന് അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവര് അവര്ക്കും ചെയ്തു.

22. And after that they went into doo their seruyce in the tabernacle of wytnesse before Aaron and his sonnes. And acordinge as the Lorde had commaunded Moses as concernynge the leuites euen so they dyd vnto them.

23. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

23. And the Lorde spake vnto Moses sayenge:

24. ലേവ്യര്ക്കുംള്ള പ്രമാണം ആവിതുഇരുപത്തഞ്ചു വയസ്സുമുതല് അവര് സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയില് പ്രവേശിക്കേണം.

24. this shalbe the maner of the leuites: from xxv. yere vppwarde they shall goo in to wayte vppon the seruyce in the tabernacle of witnesse

25. അമ്പതു വയസ്സുമുതലോ അവര് വേലചെയ്യുന്ന സേവയില്നിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;

25. and at fyftye they shall ceasse waytynge apon the seruyce thereof and shall laboure no moare:

26. എങ്കിലും സമാഗമനക്കുടാരത്തിലെ കാര്യംനോക്കുന്നതില് അവര് തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവര്ക്കും ചെയ്യേണം.

26. but shall ministre vnto their bretheren in the tabernacle of witnesse and there wayte but shall doo no moare seruyce. And se that thou doo after this maner vnto the leuites in their waytynge tymes.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |