Luke - ലൂക്കോസ് 17 | View All

1. അവന് തന്റെ ശിഷ്യന്മാരോടു പറഞ്ഞതുഇടര്ച്ചകള് വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.

1. Then he said unto the disciples, It is impossible that offenses will not come, but woe unto the one through whom they come!

2. അവന് ഈ ചെറിയവരില് ഒരുത്തന്നു ഇടര്ച്ച വരുത്തുന്നതിനെക്കാള് ഒരു തിരിക്കല്ലു അവന്റെ കഴുത്തില് കെട്ടി അവനെ കടലില് എറിഞ്ഞുകളയുന്നതു അവന്നു നന്നു.

2. It would be better for him if a millstone turned by an ass were placed around his neck and he [were] cast into the sea than that he should cause one of these little ones to stumble.

3. സൂക്ഷിച്ചുകൊള്വിന് ; സഹോദരന് പിഴച്ചാല് അവനെ ശാസിക്ക; അവന് മാനസാന്തരപ്പെട്ടാല് അവനോടു ക്ഷമിക്ക.

3. Take heed to yourselves: If thy brother [should] trespass against thee, rebuke him; and if he repents, forgive him.

4. ദിവസത്തില് ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കല് വന്നുഞാന് മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല് അവനോടു ക്ഷമിക്ക.

4. And if he trespasses against thee seven times in a day and seven times in a day turns again to thee, saying, I repent, thou shalt forgive him.

5. അപ്പൊസ്തലന്മാര് കര്ത്താവിനോടുഞങ്ങള്ക്കു വിശ്വാസം വര്ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.

5. And the apostles said unto the Lord, Increase our faith.

6. അതിന്നു കര്ത്താവു പറഞ്ഞതുനിങ്ങള്ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില് ഈ കാട്ടത്തിയോടുവേരോടെ പറിഞ്ഞു കടലില് നട്ടുപോക എന്നു പറഞ്ഞാല് അതു നിങ്ങളെ അനുസരിക്കും.

6. And the Lord said, If ye had faith as a grain of mustard seed, ye might say unto this sycamore tree, Pluck thyself up by the root, and plant thyself in the sea, and it would obey you.

7. നിങ്ങളില് ആര്ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന് ഉണ്ടെന്നിരിക്കട്ടെ. അവന് വയലില്നിന്നു വരുമ്പോള്നീ ക്ഷണത്തില് വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല

7. But which of you, having a servant plowing or feeding cattle, will say unto him by and by when he is come from the field, Go and sit down at the table?

8. എനിക്കു അത്താഴം ഒരുക്കുക; ഞാന് തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊള്ക എന്നു പറകയില്ലയോ?

8. And will not rather say unto him, Make ready wherewith I may sup and gird thyself and serve me until I have eaten and drunken, and afterward thou shalt eat and drink?

9. തന്നോടു കല്പിച്ചതു ദാസന് ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?

9. Does he thank that servant because he did the things that were commanded him? I think not.

10. അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷംഞങ്ങള് പ്രയോജനം ഇല്ലാത്ത ദാസന്മാര്; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിന് .

10. So likewise ye, when ye shall have done all those things which are commanded you, say, We are unprofitable servants: we have done that which was our duty to do.

11. അവന് യെരൂശലേമിലേക്കു യാത്രചെയ്കയില് ശമര്യക്കും ഗലീലെക്കും നടുവില്കൂടി കടക്കുമ്പോള്

11. And it came to pass as he went to Jerusalem that he passed through the midst of Samaria and Galilee.

12. ഒരു ഗ്രാമത്തില് ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര് അവന്നു എതിര്പെട്ടു
ലേവ്യപുസ്തകം 13:46

12. And as he entered into a certain village, ten men that were lepers met him, who stood afar off

13. അകലെ നിന്നുകൊണ്ടുയേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.

13. and lifted up their voices and said, Jesus, Master, have mercy on us.

14. അവന് അവരെ കണ്ടിട്ടുനിങ്ങള് പോയി പുരോഹിതന്മാര്ക്കും നിങ്ങളെ തന്നേ കാണിപ്പിന് എന്നു പറഞ്ഞു; പോകയില് തന്നേ അവര് ശുദ്ധരായ്തീര്ന്നു.
ലേവ്യപുസ്തകം 13:49, ലേവ്യപുസ്തകം 14:2-3

14. When he saw [them], he said unto them, Go show yourselves unto the priests. And it came to pass that as they went, they were cleansed.

15. അവരില് ഒരുത്തന് തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാല്ക്കല് കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;

15. Then one of them, when he saw that he was healed, turned back and with a loud voice glorified God

16. അവനോ ശമര്യക്കാരന് ആയിരുന്നു

16. and fell down on [his] face at his feet, giving him thanks; and he was a Samaritan.

17. പത്തുപേര് ശുദ്ധരായ്തീര്ന്നില്ലയോ? ഒമ്പതുപേര് എവിടെ?

17. And Jesus answering said, Were there not ten cleansed? but where [are] the nine?

18. ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന് മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു

18. Were there not found any returning to give glory to God, except this stranger?

19. എഴുന്നേറ്റു പൊയ്ക്കൊള്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.

19. And he said unto him, Arise, go; thy faith has saved thee.

20. ദൈവരാജ്യം എപ്പോള് വരുന്നു എന്നു പരീശന്മാര് ചോദിച്ചതിന്നുദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;

20. And when he was asked of the Pharisees when the kingdom of God should come, he answered them and said, The kingdom of God does not come with observation;

21. ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില് തന്നേ ഉണ്ടല്ലോ എന്നു അവന് ഉത്തരം പറഞ്ഞു.

21. neither shall they say, Behold it here! or, Behold it there! for, behold, the kingdom of God is within you.

22. പിന്നെ അവന് തന്റെ ശിഷ്യന്മാരോടു പറഞ്ഞതുനിങ്ങള് മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാന് ആഗ്രഹിക്കുന്ന കാലം വരും;

22. And he said unto the disciples, The days will come when ye shall desire to see one of the days of the Son of man, and ye shall not see [it].

23. കാണുകയില്ലതാനും. അന്നു നിങ്ങളോടുഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള് പോകരുതു, പിന് ചെല്ലുകയുമരുതു.

23. And they shall say to you, Behold it here, or, Behold it there; do not go, nor follow [them].

24. മിന്നല് ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന് തന്റെ ദിവസത്തില് ആകും.

24. For as the lightning, which shines from the region under heaven, shines in that which is under heaven; so also shall the Son of man be in his day.

25. എന്നാല് ആദ്യം അവന് വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.

25. But first he must suffer many things and be rejected of this generation.

26. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.
ഉല്പത്തി 6:5-12

26. And as it was in the days of Noah, so shall it be also in the days of the Son of man.

27. നോഹ പെട്ടകത്തില് കടന്ന നാള്വരെ അവര് തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.
ഉല്പത്തി 7:7

27. They ate, they drank, they married wives, they were given in marriage until the day that Noah entered into the ark, and the flood came and destroyed them all.

28. ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര് തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
ഉല്പത്തി 18:20-21, ഉല്പത്തി 19:1-14

28. Likewise also as it was in the days of Lot; they ate, they drank, they bought, they sold, they planted, they built;

29. എന്നാല് ലോത്ത് സൊദോം വിട്ട നാളില് ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.
ഉല്പത്തി 19:24

29. but the same day that Lot went out of Sodom it rained fire and brimstone from heaven and destroyed [them] all.

30. മനുഷ്യപുത്രന് വെളിപ്പെടുന്ന നാളില് അവ്വണ്ണം തന്നേ ആകും.

30. Even thus shall it be in the day when the Son of man is revealed.

31. അന്നു വീട്ടിന്മേല് ഇരിക്കുന്നവന് വീട്ടിന്നകത്തുള്ള സാധനം എടുപ്പാന് ഇറങ്ങിപ്പോകരുതു; അവ്വണം വയലില് ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.
ഉല്പത്തി 19:17, ഉല്പത്തി 19:26

31. In that day, he who shall be upon the housetop and his stuff in the house, let him not come down to take it away; and he that is in the field, let him likewise not turn back.

32. ലോത്തിന്റെ ഭാര്യയെ ഔര്ത്തുകൊള്വിന് .
ഉല്പത്തി 19:17

32. Remember Lot's wife.

33. തന്റെ ജീവനെ നേടുവാന് നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.

33. Whosoever shall seek to save his soul shall lose it, and whosoever shall lose it shall cause it to live.

34. ആ രാത്രിയില് രണ്ടുപേര് ഒരു കിടക്കമേല് ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.

34. I tell you in that night there shall be two [men] in one bed: the one shall be taken, and the other shall be left.

35. രണ്ടുപേര് ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;

35. Two [women] shall be grinding together: the one shall be taken, and the other left.

36. മറ്റവളെ ഉപേക്ഷിക്കും (രണ്ടുപേര് വയലില് ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും) എന്നു ഞാന് നിങ്ങളോടു പറയുന്നു.

36. Two [men] shall be in the field; the one shall be taken, and the other left.

37. അവര് അവനോടുകര്ത്താവേ, എവിടെ എന്നു ചോദിച്ചതിന്നുശവം ഉള്ളേടത്തു കഴുക്കള് കൂടും എന്നു അവന് പറഞ്ഞു.
ഇയ്യോബ് 39:30

37. And they answered and said unto him, Where, Lord? And he said unto them, Where the body [is], there will the eagles be gathered together.:



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |