Luke - ലൂക്കോസ് 9 | View All

1. അവന് പന്തിരുവരെ അടുക്കല് വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവര്ക്കും ശക്തിയും അധികാരവും കൊടുത്തു;

2. ദൈവരാജ്യം പ്രസംഗിപ്പാനും രോഗികള്ക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു

3. വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു.

4. നിങ്ങള് ഏതു വീട്ടില് എങ്കിലും ചെന്നാല് അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാര്പ്പിന് .

5. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാല് ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലില്നിന്നു പൊടി തട്ടിക്കളവിന് .

6. അവര് പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയും കൊണ്ടു ഊര്തോറും സഞ്ചരിച്ചു.

7. സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാന് മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരില് ഒരുത്തന് ഉയിര്ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു

8. യോഹന്നാനെ ഞാന് ശിരഃഛേദം ചെയ്തു; എന്നാല് ഞാന് ഇങ്ങനെയുള്ളതു കേള്ക്കുന്ന ഇവന് ആര് എന്നു പറഞ്ഞു അവനെ കാണ്മാന് ശ്രമിച്ചു.

9. അപ്പൊസ്തലന്മാര് മടങ്ങിവന്നിട്ടു തങ്ങള് ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവന് അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.

10. അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടര്ന്നു. അവന് അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.

11. പകല് കഴിവാറായപ്പോള് പന്തിരുവര് അടുത്തുവന്നു അവനോടുഇവിടെ നാം മരുഭൂമിയില് ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാര്പ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

12. അവന് അവരോടുനിങ്ങള് തന്നേ അവര്ക്കും ഭക്ഷിപ്പാന് കൊടുപ്പിന് എന്നു പറഞ്ഞതിന്നുഅഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല് ഇല്ല; ഞങ്ങള് പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങള് കൊള്ളേണമോ എന്നു അവര് പറഞ്ഞു.

13. ഏകദേശം അയ്യായിരം പുരുഷന്മാര് ഉണ്ടായിരുന്നു. പിന്നെ അവര് തന്റെ ശിഷ്യന്മാരോടുഅവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന് എന്നു പറഞ്ഞു.

14. അവര് അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.

15. അവന് ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വര്ഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാന് ശിഷ്യന്മാരുടെ കയ്യില് കൊടുത്തു.

16. എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.

17. അവന് തനിച്ചു പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുമ്പോള് ശിഷ്യന്മാര് കൂടെ ഉണ്ടായിരുന്നു; അവന് അവരോടുപുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
2 രാജാക്കന്മാർ 4:44

18. യോഹന്നാന് സ്നാപകന് എന്നും ചിലര് ഏലീയാവു എന്നും മറ്റു ചിലര് പുരാതന പ്രവാചകന്മാരില് ഒരുത്തന് ഉയിര്ത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവര് ഉത്തരം പറഞ്ഞു.

19. അവന് അവരോടുഎന്നാല് നിങ്ങള് എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നുദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.

20. ഇതു ആരോടും പറയരുതെന്നു അവന് അവരോടു അമര്ച്ചയായിട്ടു കല്പിച്ചു.

21. മനുഷ്യപുത്രന് പലതും സഹിക്കയും മൂപ്പന്മാര് മഹാപുരോഹിതന്മാര് ശാസ്ത്രികള് എന്നിവര് അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവന് മൂന്നാം നാള് ഉയിര്ത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു.

22. പിന്നെ അവന് എല്ലാവരോടും പറഞ്ഞതുഎന്നെ അനുഗമിപ്പാന് ഒരുത്തന് ഇച്ഛിച്ചാല് അവന് തന്നെത്താന് നിഷേധിച്ചു നാള്തോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.

23. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന് ഇച്ഛിച്ചാല് അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.

24. ഒരു മനുഷ്യന് സര്വ്വലോകവും നേടീട്ടു തന്നെത്താന് നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താന് അവന്നു എന്തു പ്രയോജനം?

25. ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല് അവനെക്കുറിച്ചു മനുഷ്യപുത്രന് തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തില് വരുമ്പോള് നാണിക്കും.

26. എന്നാല് ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവര് ചിലര് ഇവിടെ നില്ക്കുന്നവരില് ഉണ്ടു സത്യം എന്നു ഞാന് നിങ്ങളോടു പറയുന്നു.

27. ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാള് കഴിഞ്ഞപ്പോള് അവന് പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്ത്ഥിപ്പാന് മലയില് കയറിപ്പോയി.

28. അവന് പ്രാര്ത്ഥിക്കുമ്പോള് മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിര്ന്നു.

29. രണ്ടു പുരുഷന്മാര് അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.

30. അവര് തേജസ്സില് പ്രത്യക്ഷരായി അവന് യെരൂശലേമില് പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.

31. പത്രൊസും കൂടെയുള്ളവരും ഉറക്കത്താല് ഭാരപ്പെട്ടിരുന്നു; ഉണര്ന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നിലക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.

32. അവര് അവനെ വിട്ടുപിരിയുമ്പോള് പത്രൊസ് യേശുവിനോടുഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങള് മൂന്നു കുടില് ഉണ്ടാക്കട്ടെ , ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താന് പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.

33. ഇതു പറയുമ്പോള് ഒരു മേഘം വന്നു അവരുടെമേല് നിഴലിട്ടു. അവര് മേഘത്തില് ആയപ്പോള് പേടിച്ചു.

34. മേഘത്തില്നിന്നുഇവന് എന്റെ പ്രിയപുത്രന് , ഇവന്നു ചെവികൊടുപ്പിന് എന്നു ഒരു ശബ്ദം ഉണ്ടായി.

35. ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവര് കണ്ടതു ഒന്നും ആ നാളുകളില് ആരോടും അറിയിക്കാതെ മൌനമായിരുന്നു.
ആവർത്തനം 18:15, സങ്കീർത്തനങ്ങൾ 2:7, യെശയ്യാ 42:1

36. പിറ്റെന്നാള് അവര് മലയില് നിന്നു ഇറങ്ങി വന്നപ്പോള് ബഹുപുരുഷാരം അവനെ എതിരേറ്റു.

37. കൂട്ടത്തില്നിന്നു ഒരാള് നിലവിളിച്ചുഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാന് നിന്നോടു അപേക്ഷിക്കുന്നു; അവന് എനിക്കു ഏകജാതന് ആകുന്നു.

38. ഒരാത്മാവു അവനെ പിടിച്ചിട്ടു അവന് പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.

39. അതിനെ പുറത്താക്കുവാന് നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവര്ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.

40. അതിന്നു യേശുഅവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന് നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;

41. അവന് വരുമ്പോള് തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി, അപ്പനെ ഏല്പിച്ചു.

42. എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കല് വിസ്മയിച്ചു.

43. യേശു ചെയ്യുന്നതില് ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോള് അവന് തന്റെ ശിഷ്യന്മാരോടുനിങ്ങള് ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊള്വിന് മനുഷ്യപുത്രന് മനുഷ്യരുടെ കയ്യില് ഏല്പിക്കപ്പെടുവാന് പോകുന്നു എന്നു പറഞ്ഞു.

44. ആ വാക്കു ശ്രദ്ധിച്ചു കേട്ടുകൊള്വിന് മനുഷ്യപുത്രന് മനുഷ്യരുടെ കയ്യില് ഏല്പിക്കപ്പെടുവാന് പോകുന്നു എന്നു പറഞ്ഞു.

45. ആ വാക്കു അവര് ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവര്ക്കും മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാന് അവര് ശങ്കിച്ചു.

46. അവരില്വെച്ചു ആര് വലിയവന് എന്നു ഒരു വാദം അവരുടെ ഇടയില് നടന്നു.

47. യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി

48. ഈ ശിശുവിനെ എന്റെ നാമത്തില് ആരെങ്കിലും കൈക്കൊണ്ടാല് എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവന് അത്രേ വലിയവന് ആകും എന്നു അവരോടു പറഞ്ഞു.

49. നാഥാ, ഒരുത്തന് നിന്റെ നാമത്തില് ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള് കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാല് അവനെ വിരോധിച്ചു എന്നു യോഹന്നാന് പറഞ്ഞതിന്നു യേശു അവനോടു

50. വിരോധിക്കരുതു; നിങ്ങള്ക്കു പ്രതിക്കുലമല്ലാത്തവന് നിങ്ങള്ക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.

51. അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോള് അവന് യെരൂശലേമിലേക്കു യാത്രയാവാന് മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.

52. അവര് പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തില് ചെന്നു.

53. എന്നാല് അവന് യെരൂശലേമിലേക്കു പോകുവാന് ഭാവിച്ചിരിക്കയാല് അവര് അവനെ കൈക്കൊണ്ടില്ല.

54. അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടുകര്ത്താവേ, (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന് ഞങ്ങള് പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
2 രാജാക്കന്മാർ 1:10

55. അവന് തിരിഞ്ഞു അവരെ ശാസിച്ചു(നിങ്ങള് ഏതു ആത്മാവിന്നു അധീനര് എന്നു നിങ്ങള് അറിയുന്നില്ല;

56. മനുഷ്യ പുത്രന് മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു എന്നു പറഞ്ഞു.) അവര് വേറൊരു ഗ്രാമത്തിലേക്കു പോയി.

57. അവര് വഴിപോകുമ്പോള് ഒരുത്തന് അവനോടുനീ എവിടെപോയാലും ഞാന് നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.

58. യേശു അവനോടുകുറുനരികള്ക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാന് സ്ഥലമില്ല എന്നു പറഞ്ഞു.

59. വേറൊരുത്തനോടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവന് ഞാന് മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാന് അനുവാദം തരേണം എന്നു പറഞ്ഞു.

60. അവന് അവനോടുമരിച്ചവര് തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.

61. മറ്റൊരുത്തന് കര്ത്താവേ, ഞാന് നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാന് അനുവാദം തരേണം എന്നു പറഞ്ഞു.
1 രാജാക്കന്മാർ 19:20

62. യേശു അവനോടുകലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവന് ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |