John - യോഹന്നാൻ 10 | View All

1. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നു, ആട്ടിന് തൊഴിത്തില് വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവന് കള്ളനും കവര്ച്ചക്കാരനും ആകുന്നു.

2. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയന് ആകുന്നു.

3. അവന്നു വാതില് കാവല്ക്കാരന് തുറന്നുകൊടുക്കുന്നു; ആടുകള് അവന്റെ ശബ്ദം കേള്ക്കുന്നു; തന്റെ ആടുകളെ അവന് പേര് ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.

4. തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവന് അവേക്കു മുമ്പായി നടക്കുന്നു; ആടുകള് അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.

5. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഔടിപ്പോകും.

6. ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാല് തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവര് ഗ്രഹിച്ചില്ല.

7. യേശു പിന്നെയും അവരോടു പറഞ്ഞതുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുആടുകളുടെ വാതില് ഞാന് ആകുന്നു.

8. എനിക്കു മുമ്പെ വന്നവര് ഒക്കെയും കള്ളന്മാരും കവര്ച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.
യിരേമ്യാവു 23:1-2, യേഹേസ്കേൽ 34:2-3

9. ഞാന് വാതില് ആകുന്നു; എന്നിലൂടെ കടക്കുന്നവന് രക്ഷപ്പെടും; അവന് അകത്തു വരികയും പുറത്തുപോകയും മേച്ചല് കണ്ടെത്തുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 118:20

10. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന് വരുന്നില്ല; അവര്ക്കും ജീവന് ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന് വന്നിരിക്കുന്നതു.

11. ഞാന് നല്ല ഇടയന് ആകുന്നു; നല്ല ഇടയന് ആടുകള്ക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 23:1, യെശയ്യാ 40:11, യേഹേസ്കേൽ 34:15

12. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന് ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഔടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.

13. അവന് കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.

14. ഞാന് നല്ല ഇടയന് ; പിതാവു എന്നെ അറികയും ഞാന് പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാന് എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.

15. ആടുകള്ക്കു വേണ്ടി ഞാന് എന്റെ ജീവനെ കൊടുക്കുന്നു.

16. ഈ തൊഴുത്തില് ഉള്പ്പെടാത്ത വേറെ ആടുകള് എനിക്കു ഉണ്ടു; അവയെയും ഞാന് നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്ക്കും; ഒരാട്ടിന് കൂട്ടവും ഒരിടയനും ആകും.
യെശയ്യാ 56:8, യേഹേസ്കേൽ 34:23, യേഹേസ്കേൽ 37:24

17. എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാന് അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.

18. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാന് തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാന് എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കല് നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.

19. ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയില് പിന്നെയും ഭിന്നത ഉണ്ടായി.

20. അവരില് പലരും; അവന്നു ഭൂതം ഉണ്ടു; അവന് ഭ്രാന്തന് ആകുന്നു; അവന്റെ വാക്കു കേള്ക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.

21. മറ്റു ചിലര്ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാന് കഴിയുമോ എന്നു പറഞ്ഞു.

22. അനന്തരം യെരൂശലേമില് പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.

23. യേശു ദൈവലായത്തില് ശലോമോന്റെ മണ്ഡപത്തില് നടന്നുകൊണ്ടിരുന്നു.

24. യെഹൂദന്മാര് അവനെ വളഞ്ഞുനീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കില് സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.

25. യേശു അവരോടു ഉത്തരം പറഞ്ഞതുഞാന് നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങള് വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തില് ഞാന് ചെയ്യുന്ന പ്രവൃത്തികള് എനിക്കു സാക്ഷ്യം ആകുന്നു.

26. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല് വിശ്വസിക്കുന്നില്ല. എന്റെ ആടുകള് എന്റെ ശബ്ദം കേള്ക്കുന്നു;

27. ഞാന് അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.

28. ഞാന് അവേക്കു നിത്യജീവന് കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യില് നിന്നു പിടിച്ചുപറിക്കയും ഇല്ല.

29. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവന് ; പിതാവിന്റെ കയ്യില് നിന്നു പിടിച്ചുപറിപ്പാന് ആര്ക്കും കഴികയില്ല

30. ഞാനും പിതാവും ഒന്നാകുന്നു.”

31. യെഹൂദന്മാര് അവനെ എറിവാന് പിന്നെയും കല്ലു എടുത്തു.

32. യേശു അവരോടു“പിതാവിന്റെ കല്പനയാല് ഞാന് പല നല്ല പ്രവൃത്തികള് നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില് ഏതു പ്രവൃത്തിനിമിത്തം നിങ്ങള് എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.

33. യെഹൂദന്മാര് അവനോടുനല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള് നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
ലേവ്യപുസ്തകം 24:16

34. യേശു അവരോടുനിങ്ങള് ദേവന്മാര് ആകുന്നു എന്നു ഞാന് പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നില്ലയോ?
സങ്കീർത്തനങ്ങൾ 82:6

35. ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര് എന്നു പറഞ്ഞു എങ്കില്-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-

36. ഞാന് ദൈവത്തിന്റെ പുത്രന് എന്നു പറഞ്ഞതുകൊണ്ടുനീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില് അയച്ചവനോടു നിങ്ങള് പറയുന്നുവോ?

37. ഞാന് എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില് എന്നെ വിശ്വസിക്കേണ്ടാ;

38. ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന് പിതാവിലും എന്നു നിങ്ങള് ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന് .

39. അവര് അവനെ പിന്നെയും പിടിപ്പാന് നോക്കി; അവനോ അവരുടെ കയ്യില് നിന്നു ഒഴിഞ്ഞുപോയി.

40. അവന് യോര്ദ്ദാന്നക്കരെ യോഹന്നാന് ആദിയില് സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാര്ത്തു.

41. പലരും അവന്റെ അടുക്കല് വന്നുയോഹന്നാന് അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാല് ഇവനെക്കുറിച്ചു യോഹന്നാന് പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനില് വിശ്വസിച്ചു.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |