Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 | View All

1. അന്ത്യൊക്ക്യയിലെ സഭയില് ബര്ന്നബാസ്, നീഗര് എന്നു പേരുള്ള ശിമോന് , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്ന്ന മനായേന് , ശൌല് എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

2. അവര് കര്ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്ഞാന് ബര്ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്തിരിപ്പിന് എന്നു പരിശുദ്ധാത്മാവു പറഞ്ഞു.

3. അങ്ങനെ അവര് ഉപവസിച്ചു പ്രാര്ത്ഥിച്ചു അവരുടെ മേല് കൈവെച്ചു അവരെ പറഞ്ഞയച്ചു.

4. പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവര് സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പല് കയറി കുപ്രൊസ് ദ്വീപിലേക്കുപോയി

5. സലമീസില് ചെന്നു യെഹൂദന്മാരുടെ പള്ളിയില് ദൈവവചനം അറിയിച്ചു. യോഹന്നാന് അവര്ക്കും ഭൃത്യനായിട്ടു ഉണ്ടായിരുന്നു.

6. അവര് ദ്വീപില്കൂടി പാഫൊസ്വരെ ചെന്നപ്പോള് ബര്യേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.

7. അവന് ബുദ്ധിമാനായ സെര്ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര് ബര്ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്പ്പാന് ആഗ്രഹിച്ചു.

8. എന്നാല് എലീമാസ് എന്ന വിദ്വാന് -- ഇതാകുന്നു അവന്റെ പേരിന്റെ അര്ത്ഥം -- അവരോടു എതിര്ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന് ശ്രമിച്ചു.

9. അപ്പോള് പൌലൊസ് എന്നും പേരുള്ള ശൌല് പരിശുദ്ധാത്മപൂര്ണ്ണനായി അവനെ ഉറ്റുനോക്കി

10. ഹേ സകലകപടവും സകല ധൂര്ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്വ നീതിയുടെയും ശത്രുവേ, കര്ത്താവിന്റെ നേര്വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
സദൃശ്യവാക്യങ്ങൾ 10:9, ഹോശേയ 14:9

11. ഇപ്പോള് കര്ത്താവിന്റെ കൈ നിന്റെ മേല് വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേല് വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവന് തപ്പിനടന്നു.

12. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്ത്താവിന്റെ ഉപദേശത്തില് വിസ്മയിച്ചു വിശ്വസിച്ചു.

13. പൌലൊസും കൂടെയുള്ളവരും പാഫൊസില്നിന്നു കപ്പല് നീക്കി, പംഫുല്യാദേശത്തിലെ പെര്ഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാന് അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

14. അവരോ പെര്ഗ്ഗയില്നിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയില് എത്തി ശബ്ബത്ത് നാളില് പള്ളിയില് ചെന്നു ഇരുന്നു.

15. ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്ന്നപ്പോള് പള്ളിപ്രമാണികള് അവരുടെ അടുക്കല് ആളയച്ചുസഹോദരന്മാരേ, നിങ്ങകൂ ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില് പറവിന് എന്നു പറയിച്ചു.

16. പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതുയിസ്രായേല് പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേള്പ്പിന് .

17. യിസ്രായേല്ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീം ദേശത്തിലെ പ്രവാസകാലത്തു ജനത്തെ വര്ദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.
പുറപ്പാടു് 6:1, പുറപ്പാടു് 6:6, പുറപ്പാടു് 12:51

18. മരുഭൂമിയില് നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
പുറപ്പാടു് 16:35, സംഖ്യാപുസ്തകം 14:34, ആവർത്തനം 1:31

19. കനാന് ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്ക്കും അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.
ആവർത്തനം 7:1, യോശുവ 14:1

20. അതിന്റെശേഷം അവന് അവര്ക്കും ശമൂവേല് പ്രവാചകന് വരെ ന്യായാധിപതിമാരെ കൊടുത്തു,
ന്യായാധിപന്മാർ 2:16, 1 ശമൂവേൽ 3:20

21. അനന്തരം അവര് ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്ക്കും ബെന്യാമീന് ഗോത്രക്കാരനായ കീശിന്റെ മകന് ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.
1 ശമൂവേൽ 8:5, 1 ശമൂവേൽ 8:19, 1 ശമൂവേൽ 10:20-21, 1 ശമൂവേൽ 10:24, 1 ശമൂവേൽ 11:15

22. അവനെ നീക്കീട്ടു ദാവീദിനെ അവര്ക്കും രാജാവായി വാഴിച്ചുഞാന് യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന് എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
1 ശമൂവേൽ 13:14, 1 ശമൂവേൽ 16:12-13, സങ്കീർത്തനങ്ങൾ 89:20, യെശയ്യാ 44:28

23. അവന്റെ സന്തതിയില്നിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
2 ശമൂവേൽ 7:12-13, യെശയ്യാ 11:1

24. അവന്റെ വരവിന്നു മുമ്പെ യോഹന്നാന് യിസ്രായേല്ജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.

25. യോഹന്നാന് ജീവകാലം തികവാറായപ്പോള്നിങ്ങള് എന്നെ ആര് എന്നു നിരൂപിക്കുന്നു? ഞാന് മശീഹയല്ല; അവന് എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാന് ഞാന് യോഗ്യനല്ല എന്നു പറഞ്ഞു.

26. സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.
സങ്കീർത്തനങ്ങൾ 107:20

27. യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷകൂ വിധിക്കയാല് അവേക്കു നിവൃത്തിവരുത്തി.

28. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവര് പീലാത്തൊസിനോടു അപേക്ഷിച്ചു.

29. അവനെക്കുറിച്ചിു എഴുതിയിരിക്കുന്നത് ഒക്കെയും തികെച്ചശേഷം അവര് അവനെ മരത്തില്നിന്നു ഇറക്കി ഒരു കല്ലറയില് വെച്ചു.

30. ദൈവമോ അവനെ മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേല്പിച്ചു;

31. അവന് തന്നോടുകൂടെ ഗലീലയില്നിന്നു യെരൂശലേമിലേക്കു വന്നവര്ക്കും ഏറിയ ദിവസം പ്രത്യക്ഷനായി; അവര് ഇപ്പോള് ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികള് ആകുന്നു.

32. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്ത്തെഴുന്നേല്പിച്ചതിനാല് മക്കള്ക്കു നിവര്ത്തിച്ചിരിക്കുന്നു എന്നു ഞങ്ങള് നിങ്ങളോടു സുവിശേഷിക്കുന്നു.

33. നീ എന്റെ പുത്രന് ; ഇന്നു ഞാന് നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീര്ത്തനത്തില് എഴുതിയിരിക്കുന്നു വല്ലോ.
സങ്കീർത്തനങ്ങൾ 2:7

34. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന് അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവന് ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകെള ഞാന് നിങ്ങള്ക്കു നലകും എന്നു പറഞ്ഞിരിക്കുന്നു
യെശയ്യാ 55:3

35. മറ്റൊരു സങ്കിര്ത്തനത്തിലുംനിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന് നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 16:10

36. ദാവീദ് തന്റെ തലമുറയില് ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേര്ന്നു ദ്രവത്വം കണ്ടു.
ന്യായാധിപന്മാർ 2:10, 1 രാജാക്കന്മാർ 2:10

37. ദൈവം ഉയിര്ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല് സഹോദരന്മാരേ,

38. ഇവന് മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും

39. മോശെയുടെ ന്യായപ്രമാണത്താല് നിങ്ങള്ക്കു നീതീകരണം വരുവാന് കഴിയാത്ത സകലത്തില് നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാല് നീതീകരിക്കപ്പെടുന്നു എന്നും നിങ്ങള് അറിഞ്ഞുകൊള്വിന് .

40. “ഹേ നിന്ദക്കാരേ, നോക്കുവിന് ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിന് . നിങ്ങളുടെ കാലത്തു ഞാന് ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാല് നിങ്ങള് വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”

41. എന്നു പ്രവാചകപുസ്തകങ്ങളില് അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്ക്കു ഭവിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .
ഹബക്കൂക്‍ 1:5

42. അവര് പള്ളിവിട്ടു പോകുമ്പോള് പിറ്റെ ശബ്ബത്തില് ഈ വചനം തങ്ങളോടു പറയേണം എന്നു അവര് അപേക്ഷിച്ചു.

43. പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര് പൌലൊസിനെയും ബര്ന്നാബാസിനെയും അനുഗമിച്ചു; അവര് അവരോടു സംസാരിച്ചു ദൈവ കൃപയില് നിലനില്ക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.

44. പിറ്റെ ശബ്ബത്തില് ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്പ്പാന് വന്നു കൂടി.

45. യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര് പറഞ്ഞു.

46. അപ്പോള് പൌലൊസും ബര്ന്നബാസും ധൈര്യംപൂണ്ടുദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല് നിങ്ങള് അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യര് എന്നു വിധിച്ചുകളയുന്നതിനാല് ഇതാ, ഞങ്ങള് ജാതികളിലേക്കു തിരിയുന്നു.

47. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന് നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
യെശയ്യാ 49:6

48. ജാതികള് ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവര് എല്ലാവരും വിശ്വസിച്ചു.

49. കര്ത്താവിന്റെ വചനം ആ നാട്ടില് എങ്ങും വ്യാപിച്ചു.

50. യെഹൂദന്മാരോ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബര്ന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില് നിന്നു പുറത്താക്കിക്കളഞ്ഞു.

51. എന്നാല് അവര് തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.

52. ശിഷ്യന്മാര് സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്ന്നു.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |