Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 | View All

1. ശൌല് കര്ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കല് ചെന്നു,

1. MEANWHILE SAUL, still drawing his breath hard from threatening and murderous desire against the disciples of the Lord, went to the high priest

2. ദമസ്കൊസില് ഈ മാര്ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല് അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്ക്കു അവനോടു അധികാരപത്രം വാങ്ങി.

2. And requested of him letters to the synagogues at Damascus [authorizing him], so that if he found any men or women belonging to the Way [of life as determined by faith in Jesus Christ], he might bring them bound [with chains] to Jerusalem.

3. അവന് പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള് പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;

3. Now as he traveled on, he came near to Damascus, and suddenly a light from heaven flashed around him,

4. അവന് നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

4. And he fell to the ground. Then he heard a voice saying to him, Saul, Saul, why are you persecuting Me [harassing, troubling, and molesting Me]?

5. നീ ആരാകുന്നു, കര്ത്താവേ, എന്നു അവന് ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന് .

5. And Saul said, Who are You, Lord? And He said, I am Jesus, Whom you are persecuting. It is dangerous and it will turn out badly for you to keep kicking against the goad [to offer vain and perilous resistance].

6. നീ എഴുന്നേറ്റു പട്ടണത്തില് ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന് പറഞ്ഞു.

6. Trembling and astonished he asked, Lord, what do You desire me to do? The Lord said to him, But arise and go into the city, and you will be told what you must do.

7. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര് ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.

7. The men who were accompanying him were unable to speak [for terror], hearing the voice but seeing no one.

8. ശൌല് നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര് അവനെ കൈകൂ പിടിച്ചു ദമസ്കൊസില് കൂട്ടിക്കൊണ്ടുപോയി;

8. Then Saul got up from the ground, but though his eyes were opened, he could see nothing; so they led him by the hand and brought him into Damascus.

9. അവന് മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

9. And he was unable to see for three days, and he neither ate nor drank [anything].

10. എന്നാല് അനന്യാസ് എന്നൊരു ശിഷ്യന് ദമസ്കൊസില് ഉണ്ടായിരുന്നുഅവനെ കര്ത്താവു ഒരു ദര്ശനത്തില്അനന്യാസേ എന്നു വിളിച്ചു. കര്ത്താവേ, അടിയന് ഇതാ എന്നു അവന് വിളികേട്ടു.

10. Now there was in Damascus a disciple named Ananias. The Lord said to him in a vision, Ananias. And he answered, Here am I, Lord.

11. കര്ത്താവു അവനോടുനീ എഴുന്നേറ്റു നേര്വ്വീഥി എന്ന തെരുവില് ചെന്നു, യൂദയുടെ വീട്ടില് തര്സൊസുകാരനായ ശൌല് എന്നു പേരുള്ളവനെ അന്വേഷിക്ക;

11. And the Lord said to him, Get up and go to the street called Straight and ask at the house of Judas for a man of Tarsus named Saul, for behold, he is praying [there].

12. അവന് പ്രാര്ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന് അകത്തു വന്നു താന് കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവന് കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

12. And he has seen in a vision a man named Ananias enter and lay his hands on him so that he might regain his sight.

13. അതിന്നു അനന്യാസ്കര്ത്താവേ, ആ മനുഷ്യന് യെരൂശലേമില് നിന്റെ വിശുദ്ധന്മാര്ക്കും എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന് കേട്ടിരിക്കുന്നു.

13. But Ananias answered, Lord, I have heard many people tell about this man, especially how much evil and what great suffering he has brought on Your saints at Jerusalem;

14. ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന് അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.

14. Now he is here and has authority from the high priests to put in chains all who call upon Your name.

15. കര്ത്താവു അവനോടുനീ പോക; അവന് എന്റെ നാമം ജാതികള്ക്കും രാജാക്കന്മാര്ക്കും യിസ്രായേല്മക്കള്ക്കും മുമ്പില് വഹിപ്പാന് ഞാന് തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.

15. But the Lord said to him, Go, for this man is a chosen instrument of Mine to bear My name before the Gentiles and kings and the descendants of Israel;

16. എന്റെ നാമത്തിന്നു വേണ്ടി അവന് എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന് അവനെ കാണിക്കും എന്നു പറഞ്ഞു.

16. For I will make clear to him how much he will be afflicted and must endure and suffer for My name's sake.

17. അങ്ങനെ അനന്യാസ് ആ വീട്ടില് ചെന്നു അവന്റെമേല് കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്ണ്ണന് ആകേണ്ടതിന്നു നീ വന്ന വഴിയില് നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

17. So Ananias left and went into the house. And he laid his hands on Saul and said, Brother Saul, the Lord Jesus, Who appeared to you along the way by which you came here, has sent me that you may recover your sight and be filled with the Holy Spirit.

18. ഉടനെ അവന്റെ കണ്ണില് നിന്നു ചെതുമ്പല് പോലെ വീണു; കാഴ്ച ലഭിച്ചു അവന് എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.

18. And instantly something like scales fell from [Saul's] eyes, and he recovered his sight. Then he arose and was baptized,

19. അവന് ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള് പാര്ത്തു,

19. And after he took some food, he was strengthened. For several days [afterward] he remained with the disciples at Damascus.

20. യേശു തന്നേ ദൈവപുത്രന് എന്നു പള്ളികളില് പ്രസംഗിച്ചു.

20. And immediately in the synagogues he proclaimed Jesus, saying, He is the Son of God!

21. കേട്ടവര് എല്ലാവരും വിസ്മയിച്ചുയെരൂശലേമില് ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്ക്കും നാശം ചെയ്തവന് ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല് കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.

21. And all who heard him were amazed and said, Is not this the very man who harassed and overthrew and destroyed in Jerusalem those who called upon this Name? And he has come here for the express purpose of arresting them and bringing them in chains before the chief priests.

22. ശൌലോ മേല്ക്കുമേല് ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില് പാര്ക്കുംന്ന യെഹൂദന്മാരെ മിണ്ടാതാക്കി.

22. But Saul increased all the more in strength, and continued to confound and put to confusion the Jews who lived in Damascus by comparing and examining evidence and proving that Jesus is the Christ (the Messiah).

23. കുറെനാള് കഴിഞ്ഞപ്പോള് യെഹൂദന്മാര് അവനെ കൊല്ലുവാന് ആലോചിച്ചു.

23. After considerable time had elapsed, the Jews conspired to put Saul out of the way by slaying him,

24. ശൌല് അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാന് അവര് രാവും പകലും നഗര ഗോപുരങ്ങളില് കാവല് വെച്ചു.

24. But [the knowledge of] their plot was made known to Saul. They were guarding the [city's] gates day and night to kill him,

25. എന്നാല് അവന്റെ ശിഷ്യന്മാര് രാത്രിയില് അവനെ ഒരു കൊട്ടയിലാക്കി മതില്വഴിയായി ഇറക്കിവിട്ടു.

25. But his disciples took him at night and let him down through the [city's] wall, lowering him in a basket or hamper.

26. അവന് യെരൂശലേമില് എത്തിയാറെ ശിഷ്യന്മാരോടു ചേരുവാന് ശ്രമിച്ചു; എന്നാല് അവന് ഒരു ശിഷ്യന് എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.

26. And when he had arrived in Jerusalem, he tried to associate himself with the disciples; but they were all afraid of him, for they did not believe he really was a disciple.

27. ബര്ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല് കൊണ്ടു ചെന്നു; അവന് വഴിയില് വെച്ചു കര്ത്താവിനെ കണ്ടതും കര്ത്താവു അവനോടു സംസാരിച്ചതും ദമസ്കൊസില് അവന് യേശുവിന്റെ നാമത്തില് പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.

27. However, Barnabas took him and brought him to the apostles, and he explained to them how along the way he had seen the Lord, Who spoke to him, and how at Damascus he had preached freely and confidently and courageously in the name of Jesus.

28. പിന്നെ അവന് യെരൂശലേമില് അവരുമായി പെരുമാറുകയും കര്ത്താവിന്റെ നാമത്തില് പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.

28. So he went in and out [as one] among them at Jerusalem,

29. യവനഭാഷക്കാരായ യെഹൂദന്മാരോടും അവന് സംഭാഷിച്ചു തര്ക്കിച്ചു; അവരോ അവനെ കൊല്ലുവാന് വട്ടംകൂട്ടി.

29. Preaching freely and confidently and boldly in the name of the Lord. And he spoke and discussed with and disputed against the Hellenists (the Grecian Jews), but they were seeking to slay him.

30. സഹോദരന്മാര് അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തര്സൊസിലേക്കു അയച്ചു.

30. And when the brethren found it out, they brought him down to Caesarea and sent him off to Tarsus [his home town].

31. അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളില് ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവര്ദ്ധന പ്രാപിച്ചും കര്ത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.

31. So the church throughout the whole of Judea and Galilee and Samaria had peace and was edified [growing in wisdom, virtue, and piety] and walking in the respect and reverential fear of the Lord and in the consolation and exhortation of the Holy Spirit, continued to increase and was multiplied.

32. പത്രൊസ് എല്ലാടവും സഞ്ചരിക്കയില് ലുദ്ദയില് പാര്ക്കുംന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;

32. Now as Peter went here and there among them all, he went down also to the saints who lived at Lydda.

33. അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പില് ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.

33. There he found a man named Aeneas, who had been bedfast for eight years and was paralyzed.

34. പത്രൊസ് അവനോടുഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊള്ക എന്നു പറഞ്ഞു; ഉടനെ അവന് എഴുന്നേറ്റു.

34. And Peter said to him, Aeneas, Jesus Christ (the Messiah) [now] makes you whole. Get up and make your bed! And immediately [Aeneas] stood up.

35. ലുദ്ദയിലും ശാരോനിലും പാര്ക്കുംന്നവര് എല്ലാവരും അവനെ കണ്ടു കര്ത്താവിങ്കലേക്കു തിരിഞ്ഞു.

35. Then all the inhabitants of Lydda and the plain of Sharon saw [what had happened to] him and they turned to the Lord.

36. യോപ്പയില് പേടമാന് എന്നര്ത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവള് വളരെ സല്പ്രവൃത്തികളും ധര്മ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.

36. Now there was at Joppa a disciple [a woman] named [in Aramaic] Tabitha, which [in Greek] means Dorcas. She was abounding in good deeds and acts of charity.

37. ആ കാലത്ത് അവള് ദീനം പിടിച്ചു മരിച്ചു; അവര് അവളെ കുളിപ്പിച്ചു ഒരു മാളികമുറിയില് കിടത്തി.

37. About that time she fell sick and died, and when they had cleansed her, they laid [her] in an upper room.

38. ലുദ്ദ യോപ്പെക്കു സമീപമാകയാല് പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര് കേട്ടുനീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന് രണ്ടു ആളെ അവന്റെ അടുക്കല് അയച്ചു.

38. Since Lydda was near Joppa [however], the disciples, hearing that Peter was there, sent two men to him begging him, Do come to us without delay.

39. പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള് അവര് അവനെ മാളികമുറിയില് കൊണ്ടുപോയി; അവിടെ വിധവമാര് എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള് ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.

39. So Peter [immediately] rose and accompanied them. And when he had arrived, they took him to the upper room. All the widows stood around him, crying and displaying undershirts (tunics) and [other] garments such as Dorcas was accustomed to make while she was with them.

40. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്ത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞുതബീത്ഥയേ, എഴുന്നേല്ക്കൂ എന്നു പറഞ്ഞുഅവള് കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.

40. But Peter put them all out [of the room] and knelt down and prayed; then turning to the body he said, Tabitha, get up! And she opened her eyes; and when she saw Peter, she raised herself and sat upright.

41. അവന് കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില് നിറുത്തി.

41. And he gave her his hand and lifted her up. Then calling in God's people and the widows, he presented her to them alive.

42. ഇതു യോപ്പയില് എങ്ങും പ്രസിദ്ധമായി,

42. And this became known throughout all Joppa, and many came to believe on the Lord [to adhere to and trust in and rely on Him as the Christ and as their Savior].

43. പലരും കര്ത്താവില് വിശ്വസിച്ചു. പിന്നെ അവന് തോല്ക്കൊല്ലനായ ശിമോന് എന്ന ഒരുത്തനോടുകൂടെ വളരെ നാള് യോപ്പയില് പാര്ത്തുഭ

43. And Peter remained in Joppa for considerable time with a certain Simon a tanner.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |