1 Corinthians - 1 കൊരിന്ത്യർ 1 | View All

1. ദൈവേഷ്ടത്താല് യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,

1. From Paul, chosen by God to be an apostle of Christ Jesus, and from Sosthenes, who is also a follower.

2. ക്രിസ്തുയേശുവില് വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവര്ക്കും തന്നേ, എഴുതുന്നതു;

2. To God's church in Corinth. Christ Jesus chose you to be his very own people, and you worship in his name, as we and all others do who call him Lord.

3. നമ്മുടെ പിതാവായ ദൈവത്തിങ്കല് നിന്നും കര്ത്താവായ യേശുക്രിസ്തുവിങ്കല് നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

3. My prayer is that God our Father and the Lord Jesus Christ will be kind to you and will bless you with peace!

4. നിങ്ങള്ക്കു ക്രിസ്തുയേശുവില് നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാന് എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.

4. I never stop thanking my God for being kind enough to give you Christ Jesus,

5. ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളില് ഉറപ്പായിരിക്കുന്നതുപോലെ

5. who helps you speak and understand so well.

6. അവനില് നിങ്ങള് സകലത്തിലും വിശേഷാല് സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീര്ന്നു.

6. Now you are certain that everything we told you about our Lord Christ Jesus is true.

7. ഇങ്ങനെ നിങ്ങള് ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.

7. You are not missing out on any blessings, as you wait for him to return.

8. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാളില് കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവന് നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.

8. And until the day Christ does return, he will keep you completely innocent.

9. തന്റെ പുത്രനും നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന് .
ആവർത്തനം 7:9

9. God can be trusted, and he chose you to be partners with his Son, our Lord Jesus Christ.

10. സഹോദരന്മാരേ, നിങ്ങള് എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയില് ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാന് നിങ്ങളെ നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.

10. My dear friends, as a follower of our Lord Jesus Christ, I beg you to get along with each other. Don't take sides. Always try to agree in what you think.

11. സഹോദരന്മാരേ, നിങ്ങളുടെ ഇടയില് പിണക്കം ഉണ്ടെന്നു ക്ളോവയുടെ ആളുകളാല് എനിക്കു അറിവു കിട്ടിയിരിക്കുന്നു.

11. Several people from Chloe's family have already reported to me that you keep arguing with each other.

12. നിങ്ങളില് ഔരോരുത്തന് ഞാന് പൌലൊസിന്റെ പക്ഷക്കാരന് , ഞാന് അപ്പൊല്ലോസിന്റെ പക്ഷക്കാരന് , ഞാന് കേഫാവിന്റെ പക്ഷക്കാരന് , ഞാന് ക്രിസ്തുവിന്റെ പക്ഷക്കാരന് എന്നിങ്ങനെ പറയുന്നു പോല്.

12. They have said that some of you claim to follow me, while others claim to follow Apollos or Peter or Christ.

13. ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങള്ക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തില് നിങ്ങള് സ്നാനം ഏറ്റുവോ?

13. Has Christ been divided up? Was I nailed to a cross for you? Were you baptized in my name?

14. എന്റെ നാമത്തില് ഞാന് സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം

14. I thank God that I didn't baptize any of you except Crispus and Gaius.

15. ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില് ആരെയും ഞാന് സ്നാനം കഴിപ്പിക്കായ്കയാല് ഞാന് ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

15. Not one of you can say that you were baptized in my name.

16. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാന് സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാന് ഔര്ക്കുംന്നില്ല.

16. I did baptize the family of Stephanas, but I don't remember if I baptized anyone else.

17. സ്നാനം കഴിപ്പിപ്പാന് അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യര്ത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.

17. Christ did not send me to baptize. He sent me to tell the good news without using big words that would make the cross of Christ lose its power.

18. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്ക്കും ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

18. The message about the cross doesn't make any sense to lost people. But for those of us who are being saved, it is God's power at work.

19. “ജ്ഞാനികളുടെ ജ്ഞാനം ഞാന് നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്ബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
യെശയ്യാ 29:14

19. As God says in the Scriptures, 'I will destroy the wisdom of all who claim to be wise. I will confuse those who think they know so much.'

20. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്ക്കികന് എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?
യെശയ്യാ 19:12, യെശയ്യാ 33:18, യെശയ്യാ 44:25

20. What happened to those wise people? What happened to those experts in the Scriptures? What happened to the ones who think they have all the answers? Didn't God show that the wisdom of this world is foolish?

21. ദൈവത്തിന്റെ ജ്ഞാനത്തില് ലോകം ജ്ഞാനത്താല് ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താല് രക്ഷിപ്പാന് ദൈവത്തിന്നു പ്രസാദം തോന്നി.

21. God was wise and decided not to let the people of this world use their wisdom to learn about him. Instead, God chose to save only those who believe the foolish message we preach.

22. യെഹൂദന്മാര് അടയാളം ചോദിക്കയും യവനന്മാര് ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

22. Jews ask for miracles, and Greeks want something that sounds wise.

23. ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാര്ക്കും ഇടര്ച്ചയും

23. But we preach that Christ was nailed to a cross. Most Jews have problems with this, and most Gentiles think it is foolish.

24. ജാതികള്ക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.

24. Our message is God's power and wisdom for the Jews and the Greeks that he has chosen.

25. ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാള് ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള് ബലമേറിയതും ആകുന്നു.

25. Even when God is foolish, he is wiser than everyone else, and even when God is weak, he is stronger than everyone else.

26. സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന് ലോകാഭിപ്രായപ്രകാരം ജ്ഞാനികള് ഏറെയില്ല, ബലവാന്മാര് ഏറെയില്ല, കുലീനന്മാരും ഏറെയില്ല.

26. My dear friends, remember what you were when God chose you. The people of this world didn't think that many of you were wise. Only a few of you were in places of power, and not many of you came from important families.

27. ജ്ഞാനികളെ ലജ്ജിപ്പിപ്പാന് ദൈവം ലോകത്തില് ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന് ദൈവം ലോകത്തില് ബലഹീനമായതു തിരഞ്ഞെടുത്തു.

27. But God chose the foolish things of this world to put the wise to shame. He chose the weak things of this world to put the powerful to shame.

28. ഉള്ളതിനെ ഇല്ലായ്മയാക്കുവാന് ദൈവം ലോകത്തില് കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;

28. What the world thinks is worthless, useless, and nothing at all is what God has used to destroy what the world considers important.

29. ദൈവസന്നിധിയില് ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.

29. God did all this to keep anyone from bragging to him.

30. നിങ്ങളോ അവനാല് ക്രിസ്തുയേശുവില് ഇരിക്കുന്നു. അവന് നമുക്കു ദൈവത്തിങ്കല് നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീര്ന്നു.
യിരേമ്യാവു 23:5-6

30. You are God's children. He sent Christ Jesus to save us and to make us wise, acceptable, and holy.

31. “പ്രശംസിക്കുന്നവന് കര്ത്താവില് പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.
യിരേമ്യാവു 9:24

31. So if you want to brag, do what the Scriptures say and brag about the Lord.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |