2 Corinthians - 2 കൊരിന്ത്യർ 11 | View All

1. നിങ്ങള് എന്റെ പക്കല് അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാല് കൊള്ളായിരുന്നു; അതേ, നിങ്ങള് എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.

1. Oh, that you would bear with me in a little folly -- and indeed you do bear with me.

2. ഞാന് നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാന് ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിര്മ്മലകന്യകയായി ഏല്പിപ്പാന് വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

2. For I am jealous for you with godly jealousy. For I have betrothed you to one husband, that I may present [you as] a chaste virgin to Christ.

3. എന്നാല് സര്പ്പം ഹവ്വയെ ഉപായത്താല് ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന് ഭയപ്പെടുന്നു.
ഉല്പത്തി 3:13

3. But I fear, lest somehow, as the serpent deceived Eve by his craftiness, so your minds may be corrupted from the simplicity that is in Christ.

4. ഒരുത്തന് വന്നു ഞങ്ങള് പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങള്ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള് കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള് നിങ്ങള് പൊറുക്കുന്നതു ആശ്ചര്യ്യം.

4. For if he who comes preaches another Jesus whom we have not preached, or [if] you receive a different spirit which you have not received, or a different gospel which you have not accepted -- you may well put up with it!

5. ഞാന് അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാള് ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.

5. For I consider that I am not at all inferior to the most eminent apostles.

6. ഞാന് വാക്സാമര്ത്ഥ്യമില്ലാത്തവന് എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങള് അതു നിങ്ങള്ക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.

6. Even though [I am] untrained in speech, yet [I am] not in knowledge. But we have been thoroughly manifested among you in all things.

7. അല്ലെങ്കില് ഞാന് ദൈവത്തിന്റെ സുവിശേഷം നിങ്ങള്ക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങള് ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാല് പാപം ചെയ്തുവോ?

7. Did I commit sin in humbling myself that you might be exalted, because I preached the gospel of God to you free of charge?

8. നിങ്ങളുടെ ഇടയില് ശുശ്രൂഷ ചെയ്വാന് ഞാന് മറ്റു സഭകളെ കവര്ന്നു അവരോടു ചെലവിന്നു വാങ്ങി.

8. I robbed other churches, taking wages [from them] to minister to you.

9. നിങ്ങളുടെ ഇടയില് ഇരുന്നപ്പോള് മുട്ടുണ്ടായാറെ ഞാന് ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയില്നിന്നു വന്ന സഹോദരന്മാര് അത്രേ എന്റെ മുട്ടു തീര്ത്തതു. ഞാന് ഒരുവിധേനയും നിങ്ങള്ക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.

9. And when I was present with you, and in need, I was a burden to no one, for what I lacked the brethren who came from Macedonia supplied. And in everything I kept myself from being burdensome to you, and so I will keep [myself.]

10. എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളില് ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല.

10. As the truth of Christ is in me, no one shall stop me from this boasting in the regions of Achaia.

11. അതു എന്തുകൊണ്ടു? ഞാന് നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.

11. Why? Because I do not love you? God knows!

12. എന്നെ നിന്ദിപ്പാന് കാരണം അന്വേഷിക്കുന്നവര്ക്കും കാരണം അറുത്തുകളയേണ്ടതിന്നു ഞാന് ചെയ്യുന്നതു മേലാലും ചെയ്യും; അവര് പ്രശംസിക്കുന്ന കാര്യ്യത്തില് ഞങ്ങളെപ്പോലെ അവരെ കാണട്ടെ.

12. But what I do, I will also continue to do, that I may cut off the opportunity from those who desire an opportunity to be regarded just as we are in the things of which they boast.

13. ഇങ്ങനെയുള്ളവര് കള്ളയപ്പൊസ്തലന്മാര്, കപടവേലക്കാര്, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യ്യവുമല്ല;

13. For such [are] false apostles, deceitful workers, transforming themselves into apostles of Christ.

14. സാത്താന് താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.

14. And no wonder! For Satan himself transforms himself into an angel of light.

15. ആകയാല് അവന്റെ ശുശ്രൂഷക്കാര് നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാല് അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികള്ക്കു ഒത്തതായിരിക്കും.

15. Therefore [it is] no great thing if his ministers also transform themselves into ministers of righteousness, whose end will be according to their works.

16. ആരും എന്നെ ബുദ്ധിഹീനന് എന്നു വിചാരിക്കരുതു എന്നു ഞാന് പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്വിന് .

16. I say again, let no one think me a fool. If otherwise, at least receive me as a fool, that I also may boast a little.

17. ഞാന് ഈ സംസാരിക്കുന്നതു കര്ത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യ്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു.

17. What I speak, I speak not according to the Lord, but as it were, foolishly, in this confidence of boasting.

18. പലരും ജഡപ്രകാരം പ്രശംസിക്കയാല് ഞാനും പ്രശംസിക്കും.

18. Seeing that many boast according to the flesh, I also will boast.

19. നിങ്ങള് ബുദ്ധിമാന്മാര് ആകയാല് ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.

19. For you put up with fools gladly, since you [yourselves] are wise!

20. നിങ്ങളെ ഒരുവന് അടിമപ്പെടുത്തിയാലും ഒരുവന് തിന്നുകളഞ്ഞാലും ഒരുവന് പിടിച്ചുകൊണ്ടുപോയാലും ഒരുവന് അഹംകരിച്ചാലും ഒരുവന് നിങ്ങളെ മുഖത്തു അടിച്ചാലും നിങ്ങള് പൊറുക്കുന്നുവല്ലോ.

20. For you put up with it if one brings you into bondage, if one devours [you,] if one takes [from you,] if one exalts himself, if one strikes you on the face.

21. അതില് ഞങ്ങള് ബലഹീനരായിരുന്നു എന്നു ഞാന് മാനംകെട്ടു പറയുന്നു. എന്നാല് ആരെങ്കിലും ധൈര്യ്യപ്പെടുന്ന കാര്യ്യത്തില്--ഞാന് ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈര്യ്യപ്പെടുന്നു.

21. To [our] shame, I say that we were too weak for that! But in whatever anyone is bold -- I speak foolishly -- I am bold also.

22. അവര് എബ്രായരോ? ഞാനും അതേ; അവര് യിസ്രായേല്യരോ? ഞാനും അതേ; അവര് അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ;

22. Are they Hebrews? So [am] I. Are they Israelites? So [am] I. Are they the seed of Abraham? So [am] I.

23. ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാന് ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാന് അധികം; ഞാന് ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;

23. Are they ministers of Christ? -- I speak as a fool -- I [am] more: in labors more abundant, in stripes above measure, in prisons more frequently, in deaths often.

24. യെഹൂദരാല് ഞാന് ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു;

24. From the Jews five times I received forty [stripes] minus one.

25. മൂന്നുവട്ടം കോലിനാല് അടികൊണ്ടു; ഒരിക്കല് കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പല്ച്ചേതത്തില് അകപ്പെട്ടു, ഒരു രാപ്പകല് വെള്ളത്തില് കഴിച്ചു.

25. Three times I was beaten with rods; once I was stoned; three times I was shipwrecked; a night and a day I have been in the deep;

26. ഞാന് പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;

26. [in] journeys often, [in] perils of waters, [in] perils of robbers, [in] perils of [my own] countrymen, [in] perils of the Gentiles, [in] perils in the city, [in] perils in the wilderness, [in] perils in the sea, [in] perils among false brethren;

27. അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത

27. in weariness and toil, in sleeplessness often, in hunger and thirst, in fastings often, in cold and nakedness --

28. എന്നീ അസാധാരണസംഗതികള് ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.

28. besides the other things, what comes upon me daily: my deep concern for all the churches.

29. ആര് ബലഹീനനായിട്ടു ഞാന് ബലഹീനനാകാതെ ഇരിക്കുന്നു? ആര് ഇടറിപ്പോയിട്ടു ഞാന് അഴലാതിരിക്കുന്നു?

29. Who is weak, and I am not weak? Who is made to stumble, and I do not burn with indignation?

30. പ്രശംസിക്കേണമെങ്കില് എന്റെ ബലഹീനതസംബന്ധിച്ചു ഞാന് പ്രശംസിക്കും.

30. If I must boast, I will boast in the things which concern my infirmity.

31. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവന് ഞാന് ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.

31. The God and Father of our Lord Jesus Christ, who is blessed forever, knows that I am not lying.

32. ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാന് ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവല് വെച്ചു കാത്തു.

32. In Damascus the governor, under Aretas the king, was guarding the city of the Damascenes with a garrison, desiring to arrest me;

33. എന്നാല് അവര് എന്നെ മതിലിലുള്ള ഒരു കിളിവാതില്വഴിയായി ഒരു കൊട്ടയില് ഇറക്കിവിട്ടു, അങ്ങനെ ഞാന് അവന്റെ കയ്യില്നിന്നു തെറ്റി ഔടിപ്പോയി.

33. but I was let down in a basket through a window in the wall, and escaped from his hands.



Shortcut Links
2 കൊരിന്ത്യർ - 2 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |