2 Corinthians - 2 കൊരിന്ത്യർ 3 | View All

1. ഞങ്ങള് പിന്നെയും ഞങ്ങളെത്തന്നേ ശ്ളാഘിപ്പാന് തുടങ്ങുന്നുവോ? അല്ല ചിലര് ചെയ്യുന്നതുപോലെ നിങ്ങള്ക്കു ശ്ളാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങള്ക്കു ആവശ്യമോ?

1. Do we begyn to prayse our selues agayne? Or neede we [as some other] of epistles of recomendation vnto you? or [letters] of recommendation from you?

2. ഞങ്ങളുടെ ഹൃദയങ്ങളില് എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങള് തന്നേ.

2. Ye are our epistle written in our heartes, whiche is vnderstande and read of all men:

3. ഞങ്ങളുടെ ശുശ്രൂഷയാല് ഉണ്ടായ ക്രിസ്തുവിന് പത്രമായി നിങ്ങള് വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാല് അത്രേ. കല്പലകയില് അല്ല, ഹൃദയമെന്ന മാംസപ്പലകയില് തന്നേ എഴുതിയിരിക്കുന്നതു.
പുറപ്പാടു് 24:12, പുറപ്പാടു് 31:18, പുറപ്പാടു് 34:1, ആവർത്തനം 9:10-11, സദൃശ്യവാക്യങ്ങൾ 3:3, സദൃശ്യവാക്യങ്ങൾ 7:3, യിരേമ്യാവു 31:33, യേഹേസ്കേൽ 11:19, യേഹേസ്കേൽ 36:26

3. Forasmuche as ye declare that ye are the epistle of Christ ministred by vs, and written, not with ynke, but with the spirite of the lyuyng God, not in tables of stone, but in fleshly tables of the heart.

4. ഈ വിധം ഉറപ്പു ഞങ്ങള്ക്കു ദൈവത്തോടു ക്രിസ്തുവിനാല് ഉണ്ടു.

4. Such trust haue we through Christe to Godwarde.

5. ഞങ്ങളില്നിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാന് ഞങ്ങള് പ്രാപ്തര് എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.

5. Not that we are sufficiet of our selues to thynke any thyng as of our selues: but our ablenesse is of God,

6. അവന് ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാര് ആകുവാന് പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
പുറപ്പാടു് 24:8, യിരേമ്യാവു 31:31, യിരേമ്യാവു 32:40

6. Which hath made vs able ministers of the newe testament, not of the letter, but of the spirite: For the letter kylleth, but the spirite geueth lyfe.

7. എന്നാല് കല്ലില് അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേല്മക്കള്ക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം
പുറപ്പാടു് 34:29-30, പുറപ്പാടു് 34:34

7. Yf the ministration of death, through the letters figured in stones, was in glorie, so that the chyldren of Israel coulde not beholde the face of Moyses, for the glorie of his countenaunce, whiche [glorie] is done away:

8. തേജസ്സുള്ളതായെങ്കില് ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?

8. Howe shall not the ministration of the spirite be much more in glorie?

9. ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കില് നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
ആവർത്തനം 27:26

9. For yf the ministration of condempnation be glorie: much more doth the ministration of ryghteousnes exceede in glorie.

10. അതേ, തേജസ്സോടുകൂടിയതു ഈ കാര്യ്യത്തില് ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.
പുറപ്പാടു് 34:29-30

10. For euen that which was glorified, is not glorified in respect of this exceedyng glorie.

11. നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കില് നിലനിലക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും!

11. For yf that whiche is destroyed was glorious, much more that which remayneth is glorious.

12. ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങള് വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.

12. Seyng then that we haue such truste, we vse great boldnesse:

13. നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേല് മക്കള് കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.
പുറപ്പാടു് 34:33, പുറപ്പാടു് 34:35, പുറപ്പാടു് 36:35

13. And not as Moyses, which put a vayle ouer his face, that the chyldren of Israel shoulde not see for what purpose that serued which is put away.

14. എന്നാല് അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവില് നീങ്ങിപ്പോകുന്നു.

14. But their myndes were blynded: For vntyll this day remayneth the same coueryng vntaken away in the reading of the olde testament, which [vayle] is put away in Christe.

15. മോശെയുടെ പുസ്തകം വായിക്കുമ്പോള് മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേല് കിടക്കുന്നു.

15. But euen vnto this day when Moyses is read, the vayle is layde vppon their heart.

16. കര്ത്താവിങ്കലേക്കു തിരിയുമ്പോള് മൂടുപടം നീങ്ങിപ്പോകും.
യെശയ്യാ 25:7, പുറപ്പാടു് 34:34

16. Neuerthelesse, when it shall turne to the Lorde, the vayle shalbe taken away.

17. കര്ത്താവു ആത്മാവാകുന്നു; കര്ത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.

17. The Lorde is a spirite: And where the spirite of the Lorde [is] there [is] libertie.

18. എന്നാല് മൂടുപടം നീങ്ങിയ മുഖത്തു കര്ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്ത്താവിന്റെ ദാനമായി തേജസ്സിന്മേല് തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
പുറപ്പാടു് 16:7, പുറപ്പാടു് 24:17

18. But we all behold [as] in a mirrour, the glorie of the Lorde, with his face open, and are chaunged vnto the same similitude, from glorie to glorie, euen as of the spirite of the Lorde.



Shortcut Links
2 കൊരിന്ത്യർ - 2 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |