Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതുകൊണ്ടു ഞങ്ങള്ക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാല് ഞങ്ങള് അധൈര്യ്യപ്പെടാതെ
1. Through God's loving-kindness, He has given us this job to do. So we do not give up.
2. ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില് കൂട്ടു ചേര്ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല് ദൈവസന്നിധിയില് സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.
2. We have put away all things that are done in secret and in shame. We do not play with the Word of God or use it in a false way. Because we are telling the truth, we want men's hearts to listen to us. God knows our desires.
3. എന്നാല് ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില് നശിച്ചുപോകുന്നവര്ക്കത്രേ മറഞ്ഞിരിക്കുന്നു.
3. If the Good News we preach is hidden, it is hidden to those who are lost in sin.
4. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന് ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
4. The eyes of those who do not believe are made blind by Satan who is the god of this world. He does not want the light of the Good News to shine in their hearts. This Good News shines as the shining-greatness of Christ. Christ is as God is.
5. ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കര്ത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര് എന്നും അത്രേ ഞങ്ങള് പ്രസംഗിക്കുന്നതു.
5. We do not preach about ourselves. We preach Christ Jesus the Lord. We are your servants because of Jesus.
6. ഇരുട്ടില് നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില് പ്രകാശിച്ചിരിക്കുന്നു.യെശയ്യാ 9:2
6. It was God Who said, 'The light will shine in darkness.' (Genesis 1:3) He is the One Who made His light shine in our hearts. This brings us the light of knowing God's shining-greatness which is seen in Christ's face.
7. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്ക്കു മണ്പാത്രങ്ങളില് ആകുന്നു ഉള്ളതു.
7. We have this light from God in our human bodies. This shows that the power is from God. It is not from ourselves.
8. ഞങ്ങള് സകലവിധത്തിലും കഷ്ടം സഹിക്കുന്നവര് എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര് എങ്കിലും നിരാശപ്പെടുന്നില്ല;
8. We are pressed on every side, but we still have room to move. We are often in much trouble, but we never give up.
9. ഉപദ്രവം അനുഭവിക്കുന്നവര് എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര് എങ്കിലും നശിച്ചുപോകുന്നില്ല;ഉല്പത്തി 1:3
9. People make it hard for us, but we are not left alone. We are knocked down, but we are not destroyed.
10. യേശുവിന്റെ ജീവന് ഞങ്ങളുടെ ശരീരത്തില് വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തില് എപ്പോഴും വഹിക്കുന്നു.
10. We carry marks on our bodies that show the death of Jesus. This is how Jesus makes His life seen in our bodies.
11. ഞങ്ങളുടെ മര്ത്യശരീരത്തില് യേശുവിന്റെ ജീവന് വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങള് എല്ലായ്പോഴും യേശുനിമിത്തം മരണത്തില് ഏല്പിക്കപ്പെടുന്നു.
11. Every day of our life we face death because of Jesus. In this way, His life is seen in our bodies.
12. അങ്ങനെ ഞങ്ങളില് മരണവും നിങ്ങളില് ജീവനും വ്യാപരിക്കുന്നു.
12. Death is working in us because we work for the Lord, but His life is working in you.
13. “ഞാന് വിശ്വസിച്ചു, അതുകൊണ്ടു ഞാന് സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങള്ക്കുള്ളതിനാല് ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.സങ്കീർത്തനങ്ങൾ 116:10
13. The Holy Writings say, 'I believed, so I spoke.' (Psalm 116:10) We have the same kind of faith as David had. We also believe, so we speak.
14. കര്ത്താവായ യേശുവിനെ ഉയിര്പ്പിച്ചവന് ഞങ്ങളെയും യേശുവോടു കൂടെ ഉയിര്പ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയില് നിറുത്തും എന്നു ഞങ്ങള് അറിയുന്നു.
14. We know that God raised the Lord Jesus from the dead. He will raise us up also. God will take us to Himself and He will take you.
15. കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വര്ദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങള്നിമിത്തമല്ലോ ആകുന്നു.
15. These things happened for your good. As more people receive God's favor, they will give thanks for the shining-greatness of God.
16. അതുകൊണ്ടു ഞങ്ങള് അധൈര്യ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന് ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന് നാള്ക്കുനാള് പുതുക്കം പ്രാപിക്കുന്നു.
16. This is the reason we do not give up. Our human body is wearing out. But our spirits are getting stronger every day.
17. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്ക്കു കിട്ടുവാന് ഹേതുവാകുന്നു.
17. The little troubles we suffer now for a short time are making us ready for the great things God is going to give us forever.
18. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള് നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്ക്കാലികം, കാണാത്തതോ നിത്യം.
18. We do not look at the things that can be seen. We look at the things that cannot be seen. The things that can be seen will come to an end. But the things that cannot be seen will last forever.