2 Thessalonians - 2 തെസ്സലൊനീക്യർ 2 | View All

1. ഇനി സഹോദരന്മാരേ, നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങള് നിങ്ങളോടു അപേക്ഷിക്കുന്നതു

1. Now we beseech you, brethren, by the comming of our Lord Iesus Christ, and by our assembling vnto him,

2. കര്ത്താവിന്റെ നാള് അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങള് വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങള് എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തില് ഇളകുകയും ഞെട്ടിപ്പോകയുമരുതു.

2. That ye be not suddenly mooued from your minde, nor troubled neither by spirit, nor by worde, nor by letter, as it were from vs, as though the day of Christ were at hand.

3. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്മ്മമൂര്ത്തിയുമായവന് വെളിപ്പെടുകയും വേണം.
1 രാജാക്കന്മാർ 14:16, സങ്കീർത്തനങ്ങൾ 109:7

3. Let no man deceiue you by any meanes: for that day shall not come, except there come a departing first, and that that man of sinne be disclosed, euen the sonne of perdition,

4. അവന് ദൈവാലയത്തില് ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താന് ഉയര്ത്തുന്ന എതിരാളി അത്രേ.
യേഹേസ്കേൽ 28:2, ദാനീയേൽ 11:36-37

4. Which is an aduersarie, and exalteth him selfe against all that is called God, or that is worshipped: so that he doeth sit as God in the Temple of God, shewing him selfe that he is God.

5. നിങ്ങളോടുകൂടെ ഇരിക്കുമ്പോള് തന്നേ ഞാന് ഇതു നിങ്ങളോടു പറഞ്ഞു എന്നു ഔര്ക്കുംന്നില്ലയോ?

5. Remember ye not, that when I was yet with you, I tolde you these things?

6. അവന് സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോള് നടക്കുന്നതു എന്തു എന്നു നിങ്ങള് അറിയുന്നു.

6. And nowe ye knowe what withholdeth that he might be reueiled in his time.

7. അധര്മ്മത്തിന്റെ മര്മ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവന് വഴിയില്നിന്നു നീങ്ങിപോക മാത്രം വേണം.

7. For the mysterie of iniquitie doeth already worke: onely he which nowe withholdeth, shall let till he be taken out of the way.

8. അപ്പോള് അധര്മ്മമൂര്ത്തി വെളിപ്പെട്ടുവരും; അവനെ കര്ത്താവായ യേശു തന്റെ വായിലെ ശ്വാസത്താല് ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താല് നശിപ്പിക്കും.
ഇയ്യോബ് 4:9, യെശയ്യാ 11:4

8. And then shall that wicked man be reueiled, whome the Lord shall consume with the Spirit of his mouth, and shall abolish with the brightnes of his comming,

9. അധര്മ്മമൂര്ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്ക്കും സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;

9. Euen him whose comming is by the effectuall working of Satan, with all power, and signes, and lying wonders,

10. അവര് രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല് തന്നേ അങ്ങനെ ഭവിക്കും.

10. And in al deceiuablenes of vnrighteousnes, among them that perish, because they receiued not the loue of the trueth, that they might be saued.

11. സത്യത്തെ വിശ്വസിക്കാതെ അനീതിയില് രസിക്കുന്ന ഏവര്ക്കും ന്യായവിധി വരേണ്ടതിന്നു

11. And therefore God shall send them strong delusion, that they should beleeue lies,

12. ദൈവം അവര്ക്കും ഭോഷകു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

12. That all they might be damned which beleeued not the trueth, but had pleasure in vnrighteousnes.

13. ഞങ്ങളോ, കര്ത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതല് ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങള് നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാന് കടമ്പെട്ടിരിക്കുന്നു.
ആവർത്തനം 33:12, സംഖ്യാപുസ്തകം 23:19

13. But we ought to giue thankes alway to God for you, brethren beloued of the Lord, because that God hath from the beginning chosen you to saluation, through sanctification of the Spirit, and the faith of trueth,

14. നമ്മുടെ കര്ത്താവായ യേശു ക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവന് ഞങ്ങളുടെ സുവിശേഷഘോഷണത്താല് നിങ്ങളെ രക്ഷെക്കു വിളിച്ചതു.

14. Whereunto he called you by our Gospel, to obtaine the glory of our Lord Iesus Christ.

15. ആകയാല് സഹോദരന്മാരേ, നിങ്ങള് ഉറെച്ചുനിന്നു ഞങ്ങള് വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്വിന് .

15. Therefore, brethren, stand fast and keepe the instructions, which ye haue bene taught, either by worde, or by our Epistle.

16. നമ്മുടെ കര്ത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും

16. Now the same Iesus Christ our Lord; and our God euen the Father which hath loued vs, and hath giuen vs euerlasting consolation and good hope through grace,

17. നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.

17. Comfort your hearts, and stablish you in euery word and good worke.



Shortcut Links
2 തെസ്സലൊനീക്യർ - 2 Thessalonians : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |