James - യാക്കോബ് 5 | View All

1. അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല് വരുന്ന ദുരിതങ്ങള് നിമിത്തം കരഞ്ഞു മുറയിടുവിന് .

2. നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.

3. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങള് നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 21:9

4. നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങള് പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കല്നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കര്ത്താവിന്റെ ചെവിയില് എത്തിയിരിക്കുന്നു.
ഉല്പത്തി 4:10, ലേവ്യപുസ്തകം 19:13, ആവർത്തനം 24:15, സങ്കീർത്തനങ്ങൾ 18:6, യെശയ്യാ 5:9, മലാഖി 3:5

5. നിങ്ങള് ഭൂമിയില് ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തില് എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
യിരേമ്യാവു 12:3, യിരേമ്യാവു 25:34

6. നിങ്ങള് നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവന് നിങ്ങളോടു മറുത്തുനിലക്കുന്നതുമില്ല.

7. എന്നാല് സഹോദരന്മാരേ, കര്ത്താവിന്റെ പ്രത്യക്ഷതവരെ ദീര്ഘക്ഷമയോടിരിപ്പിന് ; കൃഷിക്കാരന് ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീര്ഘക്ഷമയോടിരിക്കുന്നുവല്ലോ.
ആവർത്തനം 11:14, യിരേമ്യാവു 5:24, യോവേൽ 2:23

8. നിങ്ങളും ദീര്ഘക്ഷമയോടിരിപ്പിന് ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിന് ; കര്ത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.

9. സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാന് ഒരുവന്റെ നേരെ ഒരുവന് ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതില്ക്കല് നിലക്കുന്നു.

10. സഹോദരന്മാരേ, കര്ത്താവിന്റെ നാമത്തില് സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീര്ഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊള്വിന് .

11. സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാര് എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങള് കേട്ടും കര്ത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കര്ത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.
പുറപ്പാടു് 34:6, സങ്കീർത്തനങ്ങൾ 103:8, സങ്കീർത്തനങ്ങൾ 111:4, ദാനീയേൽ 12:12

12. വിശേഷാല് സഹോദരന്മാരേ, സ്വര്ഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയില് അകപ്പെടാതിരിപ്പാന് നിങ്ങള് ഉവ്വു എന്നു പറഞ്ഞാല് ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാല് ഇല്ല എന്നും ഇരിക്കട്ടെ.

13. നിങ്ങളില് കഷ്ടമനുഭവിക്കുന്നവന് പ്രാര്ത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവന് പാട്ടു പാടട്ടെ.

14. നിങ്ങളില് ദീനമായി കിടക്കുന്നവന് സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര് കര്ത്താവിന്റെ നാമത്തില് അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാര്ത്ഥിക്കട്ടെ.

15. എന്നാല് വിശ്വാസത്തോടുകൂടിയ പ്രാര്ത്ഥന ദീനക്കാരനെ രക്ഷിക്കും; കര്ത്താവു അവനെ എഴുന്നേല്പിക്കും; അവന് പാപം ചെയ്തിട്ടുണ്ടെങ്കില് അവനോടു ക്ഷമിക്കും.

17. ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യന് ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവന് പ്രാര്ത്ഥനയില് അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
1 രാജാക്കന്മാർ 17:1

18. അവന് വീണ്ടും പ്രാര്ത്ഥിച്ചപ്പോള് ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയില് ധാന്യം വിളഞ്ഞു.
1 രാജാക്കന്മാർ 18:42-45

19. സഹോദരന്മാരേ, നിങ്ങളില് ഒരുവന് സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവന് തിരിച്ചുവരുത്തുകയും ചെയ്താല്

20. പാപിയെ നേര്വ്വഴിക്കു ആക്കുന്നവന് അവന്റെ പ്രാണനെ മരണത്തില്നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവന് അറിഞ്ഞുകൊള്ളട്ടെ.
സദൃശ്യവാക്യങ്ങൾ 10:12



Shortcut Links
യാക്കോബ് - James : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |