Joshua - യോശുവ 10 | View All

1. യോശുവ ഹായിപട്ടണം പിടിച്ചു നിര്മ്മൂലമാക്കി എന്നും അവന് യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന് നിവാസികള് യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക് കേട്ടപ്പോള്

1. Adoni-Zedek, king of Jerusalem, heard how Joshua captured Ai and annihilated it and its king as he did Jericho and its king. He also heard how the people of Gibeon made peace with Israel and lived among them.

2. ഗിബെയോന് രാജനഗരങ്ങളില് ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാള് വലിയതും അവിടത്തെ പുരുഷന്മാര് എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവര് ഏറ്റവും ഭയപ്പെട്ടു.

2. All Jerusalem was terrified because Gibeon was a large city, like one of the royal cities. It was larger than Ai and all its men were warriors.

3. ആകയാല് യെരൂശലേംരാജാവായ അദോനീ-സേദെക് ഹെബ്രോന് രാജാവായ ഹോഹാമിന്റെയും യര്മ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ളോന് രാജാവായ ദെബീരിന്റെയും അടുക്കല് ആളയച്ചു

3. So King Adoni-Zedek of Jerusalem sent this message to King Hoham of Hebron, King Piram of Jarmuth, King Japhia of Lachish, and King Debir of Eglon:

4. ഗിബെയോന് യോശുവയോടും യിസ്രായേല്മക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിന് എന്നു പറയിച്ചു.

4. 'Come to my aid so we can attack Gibeon, for it has made peace with Joshua and the Israelites.'

5. ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോന് രാജാവു, യര്മ്മൂത്ത് രാജാവു, ലാഖീശ്രാജാവു, എഗ്ളോന് രാജാവു എന്നീ അഞ്ചു അമോര്യ്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

5. So the five Amorite kings (the kings of Jerusalem, Hebron, Jarmuth, Lachish, and Eglon) and all their troops gathered together and advanced. They deployed their troops and fought against Gibeon.

6. അപ്പോള് ഗിബെയോന്യര് ഗില്ഗാലില് പാളയത്തിലേക്കു യോശുവയുടെ അടുക്കല് ആളയച്ചുഅടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കല് വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പര്വ്വതങ്ങളില് പാര്ക്കുംന്ന അമോര്യ്യരാജാക്കന്മാര് ഒക്കെയും ഞങ്ങള്ക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു.

6. The men of Gibeon sent this message to Joshua at the camp in Gilgal, 'Do not abandon your subjects! Rescue us! Help us! For all the Amorite kings living in the hill country are attacking us.'

7. എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലില്നിന്നു പറപ്പെട്ടു.

7. So Joshua and his whole army, including the bravest warriors, marched up from Gilgal.

8. യഹോവ യോശുവയോടുഅവരെ ഭയപ്പെടരുതു; ഞാന് അവരെ നിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു; അവരില് ഒരുത്തനും നിന്റെ മുമ്പില് നില്ക്കയില്ല എന്നു അരുളിച്ചെയ്തു.

8. The LORD told Joshua, 'Don't be afraid of them, for I am handing them over to you. Not one of them can resist you.'

9. യോശുവ ഗില്ഗാലില്നിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിര്ത്തു.

9. Joshua attacked them by surprise after marching all night from Gilgal.

10. യഹോവ അവരെ യിസ്രായേലിന്റെ മുമ്പില് കുഴക്കി ഗിബെയോനില്വെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഔടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.

10. The LORD routed them before Israel. Israel thoroughly defeated them at Gibeon. They chased them up the road to the pass of Beth Horon and struck them down all the way to Azekah and Makkedah.

11. അങ്ങനെ അവര് യിസ്രായേലിന്റെ മുമ്പില്നിന്നു ഔടി; ബേത്ത്-ഹോരോന് ഇറക്കത്തില്വെച്ചു അസേക്കവരെ യഹോവ ആകാശത്തില്നിന്നു വലിയ കല്ലു അവരുടെ മേല് പെയ്യിച്ചു അവരെ കൊന്നു. യിസ്രായേല്മക്കള് വാള്കൊണ്ടു കൊന്നവരെക്കാള് കല്മഴയാല് മരിച്ചുപോയവര് അധികം ആയിരുന്നു.

11. As they fled from Israel on the slope leading down from Beth Horon, the LORD threw down on them large hailstones from the sky, all the way to Azekah. They died in fact, more died from the hailstones than the Israelites killed with the sword.

12. എന്നാല് യഹോവ അമോര്യ്യരെ യിസ്രായേല്മക്കളുടെ കയ്യില് ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേല്മക്കള് കേള്ക്കെസൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന് താഴ്വരയിലും നില്ക്ക എന്നു പറഞ്ഞു.

12. The day the LORD delivered the Amorites over to the Israelites, Joshua prayed to the LORD before Israel: 'O sun, stand still over Gibeon! O moon, over the Valley of Aijalon!'

13. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യന് നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തില് അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യന് ആകാശമദ്ധ്യേ ഒരു ദിവസം മുഴുവന് അസ്തമിക്കാതെ നിന്നു.

13. The sun stood still and the moon stood motionless while the nation took vengeance on its enemies. The event is recorded in the Scroll of the Upright One. The sun stood motionless in the middle of the sky and did not set for about a full day.

14. യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.

14. There has not been a day like it before or since. The LORD obeyed a man, for the LORD fought for Israel!

15. അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലില് പാളയത്തിലേക്കു മടങ്ങിവന്നു.

15. Then Joshua and all Israel returned to the camp at Gilgal.

16. എന്നാല് ആ രാജാക്കന്മാര് ഐവരും ഔടി മക്കേദയിലെ ഗുഹയില് ചെന്നു ഒളിച്ചു.

16. The five Amorite kings ran away and hid in the cave at Makkedah.

17. രാജാക്കന്മാര് ഐവരും മക്കേദയിലെ ഗുഹയില് ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവേക്കു അറിവുകിട്ടി.

17. Joshua was told, 'The five kings have been found hiding in the cave at Makkedah.'

18. എന്നാറെ യോശുവഗുഹയുടെ ദ്വാരത്തിങ്കല് വലിയ കല്ലുകള് ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിന് ;

18. Joshua said, 'Roll large stones over the mouth of the cave and post guards in front of it.

19. നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടര്ന്നു അവരുടെ പിന് പടയെ സംഹരിപ്പിന് ; പട്ടണങ്ങളില് കടപ്പാന് അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

19. But don't you delay! Chase your enemies and catch them! Don't allow them to retreat to their cities, for the LORD your God is handing them over to you.'

20. അങ്ങനെ അവര് ഒടുങ്ങുംവരെ യോശുവയും യിസ്രായേല്മക്കളും അവരില് ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോള് ശേഷിച്ചവര് ഉറപ്പുള്ള പട്ടണങ്ങളില് ശരണം പ്രാപിച്ചു.

20. Joshua and the Israelites almost totally wiped them out, but some survivors did escape to the fortified cities.

21. ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തില് യോശുവയുടെ അടുക്കല് മടങ്ങിവന്നു; യിസ്രായേല്മക്കളില് യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.

21. Then the whole army safely returned to Joshua at the camp in Makkedah. No one dared threaten the Israelites.

22. പിന്നെ യോശുവഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയില്നിന്നു എന്റെ അടുക്കല് പുറത്തു കൊണ്ടുവരുവിന് എന്നു പറഞ്ഞു.

22. Joshua said, 'Open the cave's mouth and bring the five kings out of the cave to me.'

23. അവര് അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോന് രാജാവു, യര്മ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ളോന് രാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയില്നിന്നു അവന്റെ അടുക്കല് കൊണ്ടുവന്നു.

23. They did as ordered; they brought the five kings out of the cave to him the kings of Jerusalem, Hebron, Jarmuth, Lachish, and Eglon.

24. രാജാക്കന്മാരെ യോശുവയുടെ അടുക്കല് കൊണ്ടുവന്നപ്പോള് യോശുവ യിസ്രായേല്പുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടുഅടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തില് കാല് വെപ്പിന് എന്നു പറഞ്ഞു. അവര് അടുത്തുചെന്നു അവരുടെ കഴുത്തില് കാല് വെച്ചു.

24. When they brought the kings out to Joshua, he summoned all the men of Israel and said to the commanders of the troops who accompanied him, 'Come here and put your feet on the necks of these kings.' So they came up and put their feet on their necks.

25. യോശുവ അവരോടുഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന് ; നിങ്ങള് യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.

25. Then Joshua said to them, 'Don't be afraid and don't panic! Be strong and brave, for the LORD will do the same thing to all your enemies you fight.

26. അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേല് തൂക്കി. അവര് സന്ധ്യവരെ തൂങ്ങിക്കിടന്നു.

26. Then Joshua executed them and hung them on five trees. They were left hanging on the trees until evening.

27. സൂര്യന് അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേല്നിന്നു ഇറക്കി അവര് ഒളിച്ചിരുന്ന ഗുഹയില് ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കല് വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു.

27. At sunset Joshua ordered his men to take them down from the trees. They threw them into the cave where they had hidden and piled large stones over the mouth of the cave. (They remain to this very day.)

28. അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാല് സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിര്മ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവന് യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.

28. That day Joshua captured Makkedah and put the sword to it and its king. He annihilated everyone who lived in it; he left no survivors. He did to its king what he had done to the king of Jericho.

29. യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയില്നിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.

29. Joshua and all Israel marched from Makkedah to Libnah and fought against it.

30. യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യില് ഏല്പിച്ചു; അവര് അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാല് സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവര് അവിടത്തെ രാജാവിനോടും ചെയ്തു.

30. The LORD handed it and its king over to Israel, and Israel put the sword to all who lived there; they left no survivors. They did to its king what they had done to the king of Jericho.

31. യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയില്നിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

31. Joshua and all Israel marched from Libnah to Lachish. He deployed his troops and fought against it.

32. യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യില് ഏല്പിച്ചു; അവര് അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാല് സംഹരിച്ചു.

32. The LORD handed Lachish over to Israel and they captured it on the second day. They put the sword to all who lived there, just as they had done to Libnah.

33. അപ്പോള് ഗേസെര്രാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാന് വന്നു; എന്നാല് യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.

33. Then King Horam of Gezer came up to help Lachish, but Joshua struck down him and his army until no survivors remained.

34. യോശുവയും യിസ്രായേലൊക്കെയും ലാഖീശില്നിന്നു എഗ്ളോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.

34. Joshua and all Israel marched from Lachish to Eglon. They deployed troops and fought against it.

35. അവര് അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല് സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവന് അതിലുള്ള എല്ലാവരെയും അന്നു നിര്മ്മൂലമാക്കി.

35. That day they captured it and put the sword to all who lived there. That day they annihilated it just as they had done to Lachish.

36. യോശുവയും യിസ്രായേലൊക്കെയും എഗ്ളോനില്നിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.

36. Joshua and all Israel marched up from Eglon to Hebron and fought against it.

37. അവര് അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല് അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവന് എഗ്ളോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിര്മ്മൂലമാക്കി.

37. They captured it and put the sword to its king, all its surrounding cities, and all who lived in it; they left no survivors. As they had done at Eglon, they annihilated it and all who lived there.

38. പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു.

38. Joshua and all Israel turned to Debir and fought against it.

39. അവന് അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചു വാളിന്റെ വായ്ത്തലയാല് സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിര്മ്മൂലമാക്കി; അവന് ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.

39. They captured it, its king, and all its surrounding cities and put the sword to them. They annihilated everyone who lived there; they left no survivors. They did to Debir and its king what they had done to Libnah and its king and to Hebron.

40. ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്വീതി, മലഞ്ചരിവുകള് എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവന് ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിര്മ്മൂലമാക്കി.

40. Joshua defeated the whole land, including the hill country, the Negev, the lowlands, the slopes, and all their kings. He left no survivors. He annihilated everything that breathed, just as the LORD God of Israel had commanded.

41. യോശുവ കാദേശ് ബര്ന്നേയമുതല് ഗസ്സാവരെയും ഗിബെയോന് വരെയും ഗോശെന് ദേശം ഒക്കെയും ജയിച്ചടക്കി.

41. Joshua conquered the area between Kadesh Barnea and Gaza and the whole region of Goshen, all the way to Gibeon.

42. ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു.

42. Joshua captured in one campaign all these kings and their lands, for the LORD God of Israel fought for Israel.

43. പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലില് പാളയത്തിലേക്കു മടങ്ങിപ്പോന്നു.

43. Then Joshua and all Israel returned to the camp at Gilgal.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |