Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവന് എല്ലാം ദൈവത്തില്നിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവന് എല്ലാം അവനില്നിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
1. Who so euer beleueth that Iesus is Christ, is borne of God. And who soeuer loueth him that begat, loueth him also which was begotten of him.
2. നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള് ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല് അറിയാം.
2. By this we knowe that we loue Gods children, whan we loue God, and kepe his commaundementes.
3. അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകള് ഭാരമുള്ളവയല്ല.ആവർത്തനം 30:11
3. For this is the loue of God, that we kepe his commaundementes, and his commaundemetes are not greuous.
4. ദൈവത്തില്നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
4. For all that is borne of God, ouercommeth the worlde: and this is the victory that ouercommeth the worlde, eue oure faith.
5. യേശു ദൈവപുത്രന് എന്നു വിശ്വസിക്കുന്നവന് അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന് ?
5. Who is it yt ouercommeth the worlde, but he which beleueth that Iesus is the sonne of God?
6. ജലത്താലും രക്തത്താലും വന്നവന് ഇവന് ആകുന്നുയേശുക്രിസ്തു തന്നേ; ജലത്താല് മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.
6. This is he that cometh with water and bloude, euen Iesus Christ: not with water onely, but with water and bloude. And it is the sprete that beareth wytnes: for the sprete is the trueth.
7. ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
7. (For there are thre which beare recorde in heauen: the father, the worde, and the holy goost, & these thre are one.)
8. സാക്ഷ്യം പറയുന്നവര് മൂവര് ഉണ്ടുആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.
8. And there are thre which beare recorde in earth: the sprete, water and bloude, and these thre are one.
9. നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കില് ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവന് തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
9. Yf we receaue the witnesse of men, the witnesse of God is greater: for this is the wytnesse of God, which he testifyed of his sonne.
10. ദൈവപുത്രനില് വിശ്വസിക്കുന്നവന്നു ഉള്ളില് ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന് ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല് അവനെ അസത്യവാദിയാക്കുന്നു.
10. He that beleueth on ye sonne of God, hath the wytnes in him selfe. He that beleueth not God, hath made him a lyar.
11. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവന് തന്നു; ആ ജീവന് അവന്റെ പുത്രനില് ഉണ്ടു എന്നുള്ളതു തന്നേ.
11. And this is that recorde, euen yt God hath geue vs euerlastinge life. And this life is in his sonne.
12. പുത്രനുള്ളവന്നു ജീവന് ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവന് ഇല്ല.
12. He that hath the sonne of God, hath life: He that hath not the sonne of God, hath not life.
13. ദൈവപുത്രന്റെ നാമത്തില് വിശ്വസിക്കുന്ന നിങ്ങള്ക്കു ഞാന് ഇതു എഴുതിയിരിക്കുന്നതു നിങ്ങള്ക്കു നിത്യജീവന് ഉണ്ടെന്നു നിങ്ങള് അറിയേണ്ടതിന്നു തന്നേ.
13. These thinges haue I wrytte vnto you, which beleue on the name of the sonne of God, that ye maye knowe, how that ye haue eternall life, and that ye maye beleue on ye name of the sonne of God.
14. അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല് അവന് നമ്മുടെ അപേക്ഷ കേള്ക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യ്യം ആകുന്നു.
14. And this is the fre boldnesse which we haue towarde him, that yf we axe eny thinge acordinge to his wyll, he heareth vs.
15. നാം എന്തു അപേക്ഷിച്ചാലും അവന് നമ്മുടെ അപേക്ഷ കേള്ക്കുന്നു എന്നറിയുന്നുവെങ്കില് അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.
15. And yf we knowe that he heareth vs what so euer we axe, then are we sure that we haue ye peticions, which we haue desyred of him.
16. സഹോദരന് മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാല് അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവകൂ തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാന് പറയുന്നില്ല.
16. Yf eny man se his brother synne a synne not vnto death, let him axe, and he shal geue him life, for the yt synne not vnto death. There is a synne vnto death, for the which saye I not that a man shulde praye.
17. ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.
17. All vnrighteousnes is synne, and there is synne not vnto death.
18. ദൈവത്തില്നിന്നു ജനിച്ചിരിക്കുന്നവന് ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്നിന്നു ജനിച്ചവന് തന്നെത്താന് സൂക്ഷിക്കുന്നു; ദുഷ്ടന് അവനെ തൊടുന്നതുമില്ല.
18. We knowe, that whosoeuer is borne off God, synneth not: but he that is begotte of God, kepeth himselfe, & yt wicked toucheth him not.
19. നാം ദൈവത്തില്നിന്നുള്ളവര് എന്നു നാം അറിയുന്നു. സര്വ്വലോകവും ദുഷ്ടന്റെ അധീനതയില് കിടക്കുന്നു.
19. We knowe that we are of God, & the worlde is set alltogether on wickednes.
20. ദൈവപുത്രന് വന്നു എന്നും സത്യദൈവത്തെ അറിവാന് നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില് അവന്റെ പുത്രനായ യേശുക്രിസ്തുവില് തന്നേ ആകുന്നു. അവന് സത്യദൈവവും നിത്യജീവനും ആകുന്നു.
20. But we knowe, that the sonne of God is come, and hath geuen vs a mynde, to knowe him which is true: and we are in him yt is true, in his sonne Iesu Christ. This is the true God, and euerlastinge life.
21. കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊള്വിന് .
21. Babes kepe youre selues from ymages. Amen.