Revelation - വെളിപ്പാടു വെളിപാട് 14 | View All

1. പിന്നെ ഞാന് സീയോന് മലയില് കുഞ്ഞാടും അവനോടുകൂടെ നെറ്റിയില് അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിലക്കുന്നതു കണ്ടു.
യേഹേസ്കേൽ 9:4

2. പെരുവെള്ളത്തിന്റെ ഇരെച്ചല്പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്ഗ്ഗത്തില്നിന്നു ഒരു ഘോഷം കേട്ടു; ഞാന് കേട്ട ഘോഷം വൈണികന്മാര് വീണമീട്ടുന്നതുപോലെ ആയിരുന്നു.
യേഹേസ്കേൽ 1:24, യേഹേസ്കേൽ 43:2, ദാനീയേൽ 10:6, യോവേൽ 3:13

3. അവര് സിംഹാസനത്തിന്നും നാലു ജീവികള്ക്കും മൂപ്പന്മാര്ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയില് നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്ക്കല്ലാതെ ആര്ക്കും ആ പാട്ടു പഠിപ്പാന് കഴിഞ്ഞില്ല.
സങ്കീർത്തനങ്ങൾ 33:3, സങ്കീർത്തനങ്ങൾ 40:3, സങ്കീർത്തനങ്ങൾ 96:1, സങ്കീർത്തനങ്ങൾ 98:1, സങ്കീർത്തനങ്ങൾ 144:9, സങ്കീർത്തനങ്ങൾ 149:1, യെശയ്യാ 42:10

4. അവര് കന്യകമാരാകയാല് സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവര് അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയില്നിന്നു വീണ്ടെടുത്തിരിക്കുന്നു.

5. ഭോഷകു അവരുടെ വായില് ഉണ്ടായിരുന്നില്ല; അവര് കളങ്കമില്ലാത്തവര് തന്നേ.
സങ്കീർത്തനങ്ങൾ 32:2, യെശയ്യാ 53:9, സെഫന്യാവു 3:13

6. വേറൊരു ദൂതന് ആകാശമദ്ധ്യേ പറക്കുന്നതു ഞാന് കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാന് അവന്റെ പക്കല് ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.

7. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിന് ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിന് എന്നു അവന് അത്യുച്ചത്തില് പറഞ്ഞുകൊണ്ടിരുന്നു.
പുറപ്പാടു് 20:11, സങ്കീർത്തനങ്ങൾ 146:6

8. രണ്ടാമതു വേറൊരു ദൂതന് പിന് ചെന്നുവീണുപോയി; തന്റെ ദുര്ന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന് വീണുപോയി എന്നു പറഞ്ഞു.
യെശയ്യാ 21:9, യിരേമ്യാവു 51:7, യിരേമ്യാവു 51:8, ദാനീയേൽ 4:30

9. മൂന്നാമതു വേറൊരു ദൂതന് അവരുടെ പിന്നാലെ വന്നു അത്യുച്ചത്തില് പറഞ്ഞതുമൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏലക്കുന്നവന്

10. ദൈവകോപത്തിന്റെ പാത്രത്തില് കലര്പ്പില്ലാതെ പകര്ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്ക്കും കുഞ്ഞാടിന്നു മുമ്പാകെ അഗ്നിഗന്ധകങ്ങളില് ദണ്ഡനം അനുഭവിക്കും.
ഉല്പത്തി 19:24, സങ്കീർത്തനങ്ങൾ 11:6, സങ്കീർത്തനങ്ങൾ 75:8, യെശയ്യാ 51:17, യിരേമ്യാവു 25:15, യേഹേസ്കേൽ 38:22

11. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവര്ക്കും അതിന്റെ പേരിന്റെ മുദ്ര ഏലക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
യെശയ്യാ 34:10

12. ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ടു ഇവിടെ ആവശ്യം.

13. ഞാന് സ്വര്ഗ്ഗത്തില്നിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതുഎഴുതുകഇന്നുമുതല് കര്ത്താവില് മരിക്കുന്ന മൃതന്മാര് ഭാഗ്യവാന്മാര്; അതേ, അവര് തങ്ങളുടെ പ്രയത്നങ്ങളില് നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.

14. പിന്നെ ഞാന് വെളുത്തോരു മേഘവും മേഘത്തിന്മേല് മനുഷ്യപുത്രന്നു സദൃശനായ ഒരുത്തന് തലയില് പൊന് കിരീടവും കയ്യില് മൂര്ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.
ദാനീയേൽ 10:16

15. മറ്റൊരു ദൂതന് ദൈവാലത്തില് നിന്നു പുറപ്പെട്ടു, മേഘത്തിന്മേല് ഇരിക്കുന്നവനോടുകൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാള് അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
യോവേൽ 3:13

16. മേഘത്തിന്മേല് ഇരിക്കുന്നവന് അരിവാള് ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയില് കൊയ്ത്തു നടന്നു.

17. മറ്റൊരു ദൂതന് സ്വര്ഗ്ഗത്തിലെ ആയലത്തില്നിന്നു പുറപ്പെട്ടു; അവന് മൂര്ച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു.

18. തീയുടെമേല് അധികാരമുള്ള വേറൊരു ദൂതന് യാഗപീഠത്തിങ്കല് നിന്നു പുറപ്പെട്ടു, മൂര്ച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടുഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാല് നിന്റെ മൂര്ച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
യോവേൽ 3:13

19. ദൂതന് കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കില് ഇട്ടു.

20. ചകൂ നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കില്നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളംപൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.
യെശയ്യാ 63:3, വിലാപങ്ങൾ 1:15



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |